Mayor Arya Rajendran has defended the increase in the tax rate for tickets in the Kariyavattam ODI match.
തിരുവനന്തപുരം :കാര്യവട്ടം ഏകദിന മത്സരത്തിൽ ടിക്കറ്റിന് നികുതി നിരക്ക് വർദ്ധിപ്പിച്ചതിനെ ന്യായീകരിച്ച് മേയർ ആര്യാ രാജേന്ദ്രൻ. വിനോദ നികുതി വർദ്ധിപ്പിച്ചത് സർക്കാരുമായി ആലോചിച്ചാണെന്നും വിവാദങ്ങൾ കാരണമല്ല കാണികൾ കുറഞ്ഞതെന്നും മേയർ ന്യായീകരിച്ചു.പരമ്പര നേരത്തെ സ്വന്തമാക്കിയതും 50 ഓവർ മത്സരവും കാണികളുടെ എണ്ണത്തെ ബാധിച്ചുവെന്നാണ് മേയർ പറയുന്നത്.
നാൽപതിനായിരത്തോളം സീറ്റുകളുള്ള സ്‌റ്റേഡിയത്തിൽ വെറും ഏഴായിരം ടിക്കറ്റുകൾ മാത്രമാണ് വിറ്റുപോയതെന്ന് കെസിഎ സെക്രട്ടറി നേരത്തെ പറഞ്ഞിരുന്നു. പട്ടിണി കിടക്കുന്നവർ കളി കാണാൻ പോകേണ്ടെന്നായിരുന്നു നിരക്ക് വർദ്ധനവിനോട് കായിക മന്ത്രി വി അബ്ദുറഹ്മാൻ പ്രതികരിച്ചത്. ബിസിസിഐ നിശ്ചയിച്ചിരുന്ന ടിക്കറ്റ് നിരക്ക് അപ്പർ ടയറിന് 1000 രൂപയും ലോവർ ടയറിന് 2000 രൂപയുമായിരുന്നു. ജിഎസ്ടിയും കോർപറേഷന്റെ 12 ശതമാനം വിനോദ നികുതിയും ബുക്കിംഗ് ചാർജും കൂടിയാകുമ്പോൾ കുറഞ്ഞ ടിക്കറ്റ് നിരക്ക് 1445 രൂപയായി ഉയർന്നിരുന്നു.
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…