പ്രതീകാത്മക ചിത്രം
കാബുള് : അഫ്ഗാനിസ്ഥാനിലെ സ്ത്രീ സ്വാതന്ത്ര്യം തങ്ങളുടെ മുന്ഗണനാ വിഷയമല്ലെന്ന് താലിബാന് വക്താവ് സബീയുള്ള മുഹാജിദ് വ്യക്തമാക്കി. അഫ്ഗാനിസ്ഥാനിൽ താലിബാൻ സർക്കാർ സ്ത്രീകള്ക്ക് ഏര്പ്പെടുത്തിയിരിക്കുന്ന വിലക്കുകള് നീക്കുകയെന്നത് സംഘടനയുടെ മുന്ഗണനയിലുള്ള കാര്യമല്ലെന്നാണ് താലിബാൻ വിശദീകരണം. സര്വകലാശാലകളില് സ്ത്രീകള്ക്ക് ഏര്പ്പെടുത്തിയിരിക്കുന്ന നിരോധനവും സര്ക്കാരിതര സംഘടനകളില് സ്ത്രീകള് പ്രവര്ത്തിക്കുന്നതിനുള്ള വിലക്കും ആഗോളതലത്തിൽ വൻ പ്രതിഷേധത്തിനു കാരണമായിരുന്നു.
ഇസ്ലാമിക നിയമം മറികടക്കുന്ന ഒരു കാര്യവും രാജ്യത്ത് അനുവദിക്കില്ലെന്നും താലിബാന് അറിയിച്ചു. രാജ്യത്തു നടപ്പാക്കിയിരിക്കുന്ന നിയമത്തിന്റെ അടിസ്ഥാനത്തിലാവും സ്ത്രീകള്ക്കെതിരായ വിലക്ക് സംബന്ധിച്ച വിഷയം പരിഗണിക്കുകയെന്നും സബീയുള്ള വ്യക്തമാക്കി. ശരിയ നിയമപ്രകാരം കാര്യങ്ങള് നിയന്ത്രിക്കാനാണ് ശ്രമിക്കുന്നത്. ആ സാഹചര്യത്തില് അതിനെതിരായ ഒരു പ്രവര്ത്തനവും സര്ക്കാരിന് അനുവദിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ മതവിശ്വാസം കണക്കിലെടുക്കണമെന്നും മനുഷ്യത്വപരമായ സഹായങ്ങളും രാഷ്ട്രീയവും കൂട്ടിക്കുഴയ്ക്കരുതെന്നും സബീയുള്ള ആവശ്യപ്പെട്ടു.
സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…
ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…
തിരുവനന്തപുരം : ശബരിമല ദര്ശനത്തിനുള്ള വെര്ച്വല് ക്യൂ ബുക്കിങ് നിരക്ക് വര്ധിപ്പിക്കാനുള്ള തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…
തിരുവനന്തപുരം : മാസപ്പടി കേസില് പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില് സ്വീകരിച്ചത് എല്.ഡി.എഫ് -…
ദുബൈ: ഇന്ത്യയില് നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്വീസുകള് തടസ്സപ്പെട്ട സാഹചര്യത്തില്, ഉംറ തീര്ത്ഥാടകര് ഉള്പ്പെടെയുള്ള ഇന്ത്യന് പൗരന്മാരുടെ സഹായത്തിനായി…
തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്.എയുടെ പേഴ്സണല് സ്റ്റാഫില് കൂട്ടരാജി. പേഴ്സണല് അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര് കുഞ്ഞുമുഹമ്മദും രാജിക്കത്ത്…