Categories: Kerala

മേയര്‍ ആര്യ സിപിഎമ്മിന് തലവേദനയാകുന്നു; ആര്യാ രാജേന്ദ്രന്‍ പാർട്ടി കീഴ് വഴക്കങ്ങൾ മാനിക്കുന്നില്ലെന്ന് പ്രവർത്തകർ

തിരുവനന്തപുരം: ഭദ്രകാളി ഉപാസകന്റെ അനുഗ്രഹം തേടി തിരുവനന്തപുരം നഗരസഭാ മേയര്‍ ആര്യാ രാജേന്ദ്രന്‍ എത്തിയത് പാർട്ടിയിൽ വന്‍ ചർച്ചയാകുന്നു. ശ്രീ സൂര്യനാരായണന്‍ ഗുരുജിയുടെ അനുഗ്രഹത്തിനായി ആര്യ രാജേന്ദ്രൻ കഴിഞ്ഞ ആഴ്ച സ്വാമിയുടെ വീട്ടിൽ എത്തിയിരുന്നു. അച്ഛനോടൊപ്പമായിരുന്നു ആര്യ എത്തിയത്. കഴിഞ്ഞ ദിവസം ഗുരുജി സന്ദർശനവേളയിൽ എടുത്ത ഫോട്ടോ ഫേസ്ബുക്കിൽ പങ്കുവെച്ചതോടെയാണ് സംഭവം പാർട്ടി പോലും അറിഞ്ഞത്. ‘ ഞങ്ങളുടെ ചുറുചുറുക്കുള്ള ചെറുപ്പക്കാരിയായ തിരുവന്തപുരം മേയര്‍ അച്ഛനൊപ്പം എന്നെ കാണാനെത്തി. ഭാവിയിൽ അവളുടെ എല്ലാ ലക്ഷ്യങ്ങളും നേടാൻ ഞാൻ ആഗ്രഹിച്ചു. വരും വർഷങ്ങളിൽ മന്ത്രി പദവി കിട്ടാന്‍ ദൈവം അനുഗ്രഹിക്കട്ടെ’ – എന്ന കുറിപ്പോടെയായിരുന്നു സ്വാമിജി ചിത്രം പങ്ക് വച്ചത് .

അതേസമയം ആര്യയുടെ സന്ദർശനം പാർട്ടിക്കുളളിൽ രൂക്ഷമായ വിമർശനങ്ങൾക്കാണ് ഇടയാക്കിയിരിക്കുന്നത്. മേയർ തന്നെ പാർട്ടിയുടെ കീഴ്‌വഴക്കങ്ങളെല്ലാം തെറ്റിക്കുന്നുവെന്ന ആരോപണവും ഉരുത്തിരിഞ്ഞു. വിശ്വാസികളെയും, വിശ്വാസങ്ങളെയും തഴയുന്ന സിപിഎമ്മിന് മേയർ ആര്യാ രാജേന്ദ്രന്റെ നിലപാട് പാർട്ടി പ്രവർത്തകർക്ക് മുന്നിൽ തലവേദനയാകുമെന്നും സൂചനയുണ്ട്.

admin

Recent Posts

വാട്സാപ്പ് മെസേജ് വഴി ആദ്യഭാര്യയെ മുത്തലാഖ് ചെയ്തു; തെലങ്കാനയിൽ 32-കാരൻ അറസ്റ്റിൽ

ആദിലാബാദ് : ആദ്യഭാര്യയെ വാട്സാപ്പ് വോയ്സ് മെസേജ് വഴി മുത്തലാഖ് ചൊല്ലിയ യുവാവ് അറസ്റ്റിൽ. തെലങ്കാന ആദിലാബാദ് സ്വദേശി കെ.ആർ.കെ…

11 mins ago

മമതാ ബാനര്‍ജിയുടെ ലക്ഷ്യം വോട്ട് ബാങ്ക് ! തൃണമൂല്‍ കോൺഗ്രസ് എല്ലാ അതിരുകളും ലംഘിച്ചിരിക്കുന്നു; രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി

കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വോട്ട് ബാങ്ക് ലക്ഷ്യമിട്ട് മത-സാമൂഹിക സംഘടനകളെ ഭീഷണിപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമകൃഷ്ണ…

22 mins ago

അങ്ങനെ അതും പൊളിഞ്ഞു ! രാജ്ഭവൻ ജീവനക്കാർക്കെതിരെയുള്ള കള്ളക്കേസും മമതയ്ക്ക് തിരിച്ചടിയാവുന്നു ; നിയമപരമായി നേരിടാൻ നിർദേശം നൽകി അറ്റോണി ജനറൽ

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണർ സി വി ആനന്ദ ബോസിനെ തുടർച്ചയായി അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ മമത…

1 hour ago

ആ​രോ​ഗ്യ മേഖലയിൽ നടക്കുന്നത് കൊടുംകൊള്ള ! സർക്കാർ വെറും നോക്കുകുത്തി;വിമർശനവുമായി രമേശ് ചെന്നിത്തല​​​​​​​

തിരുവനന്തപുരം: അഖിലേന്ത്യാ തലത്തിൽ ഒന്നാമതായിരുന്ന കേരള മോഡൽ ആരോ​​ഗ്യ വകുപ്പ് ഇന്ന് അനാഥമായി കുത്തഴിഞ്ഞു പോയെന്ന് കോൺ​ഗ്രസ് പ്രവർത്തക സമിതി…

1 hour ago