Featured

അക്രമി സംഘമോ രാഷ്ട്രീയ പ്രവർത്തകരോ ? എം ബി രാജേഷിന്റെ റാലിയിൽ പ്രവർത്തകരുടെ ബൈക്കിൽ നിന്നും വീണത് മാരാകായുധം

പാലക്കാട്ടെ എൽ ഡി എഫ് സ്ഥാനാർഥിയായ എം ബി രാജേഷിനു വേണ്ടി പ്രചാരണത്തിനിറങ്ങിയ പ്രവർത്തകരുടെ ബൈക്കിൽ നിന്ന് വടിവാൾ നിരത്തിലേക്ക് വീണു. പ്രചാരണത്തിന്നിടെ മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ച്‌ ബാലൻസ് തെറ്റിയപ്പോഴാണ് ബൈക്കിൽ നിന്നും വടിവാൾ റോഡിലേക്ക് വീണത്. ഒറ്റപ്പാലം മണ്ഡലത്തിലെ പുളപ്പട്ട എന്ന സ്ഥലത്ത് വെച്ചാണ് സംഭവം.നാട്ടുകാർ നോക്കിനിൽക്കെയായിരുന്നു വടിവാൾ റോഡിലേക്ക് വീണത്. വടിവാൾ നിരത്തിൽ വീണതറിഞ്ഞ പ്രവർത്തകർ പെട്ടന്ന് തന്നെ സംഭവ സ്ഥലത്ത് നിന്നും മാറ്റി.

അതേസമയം അക്രമത്തെ പ്രോത്സാഹിപ്പിക്കാനുള്ള സിപിഎം നയത്തിന്റെ പ്രത്യക്ഷ ഉദാഹരണമാണ് സംഭവമെന്ന് ബിജെപി കോൺഗ്രസ് നേതാക്കൾ ആരോപിച്ചു . കേരളത്തിൽ വളരുന്ന അക്രമ രാഷ്ട്രീയത്തിന് കാരണം സിപിഎം അക്രമി സംഘങ്ങളുമായി പുലർത്തുന്ന ബന്ധമാണെന്നും അവർ ആരോപിച്ചു.

B4 Admin

Recent Posts

അമൃതകീര്‍ത്തി പുരസ്‌കാര നിറവില്‍ പി എസ് ശ്രീധരന്‍ പിള്ള. സമര്‍പ്പണം സെപ്റ്റംബര്‍ 26ന്

കൊല്ലം : മാതാ അമൃതാനന്ദമയി മഠത്തിന്റെ ഈ വര്‍ഷത്തെ അമൃതകീര്‍ത്തി പുരസ്‌കാരത്തിന് മുന്‍ ഗവര്‍ണറും അഭിഭാഷകനും ഗ്രന്ഥകാരനുമായ അഡ്വ. പി.എസ്.…

2 hours ago

മാളികയിലെ വിദേശമദ്യ വേട്ട. ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ പൂട്ടാന്‍ എക്സൈസിന്റെ കയ്യിലെ ആയുധങ്ങള്‍ എന്തൊക്കെ ?

വയനാട് മൂങ്ങനാനിയിലെ ആഡംബര മാളികയില്‍ നിന്ന് വന്‍തോതില്‍ വിദേശമദ്യം പിടികൂടിയ കേസ് വലിയ ചര്‍ച്ചയായിരിക്കുകയാണ്. റിപ്പോര്‍ട്ടര്‍ ചാനല്‍ എംഡി ആന്റോ…

2 hours ago

എതിരാളികളുടെ നുണ പ്രചാരങ്ങള്‍ നിഷ്പ്രഭം. ടെന്നീസ് കോര്‍ട്ടില്‍ നിന്ന് ദില്ലി സര്‍വകലാശാലയുടെ അമരത്തേക്ക്. ആരാണ് യഷ് ദബാസ്?

ദില്ലി സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ (DUSU) തിരഞ്ഞെടുപ്പില്‍ അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്തിന്റെ (ABVP) സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട…

3 hours ago

നവഭാരതത്തിന്റെ കായിക കുതിപ്പിന് നഗോയയിൽ ഉജ്ജ്വല തുടക്കം; പുതിയ മെഡൽ ചരിത്രം കുറിക്കാൻ ഏഷ്യൻ ഗെയിംസ് വേദിയിൽ അണിനിരന്ന് ഇന്ത്യൻ സംഘം

ലോക കായിക ഭൂപടത്തിൽ നവഭാരതത്തിന്റെ അനിഷേധ്യമായ കുതിപ്പിന് അടിവരയിട്ടുകൊണ്ട് 20-ാമത് ഏഷ്യൻ ഗെയിംസിന് ജപ്പാനിലെ നഗോയയിൽ ഉജ്ജ്വല തുടക്കം. ജപ്പാൻ…

4 hours ago

റിയാദ് വിമാനത്താവളത്തിന് സമീപം പുകച്ചുരുളുകള്‍. ഹൂതി ആക്രമണമെന്ന് സംശയം. ജാഗ്രതാ നിര്‍ദേശവും വിമാന സര്‍വീസുകളില്‍ തടസ്സവും

റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് (King Khalid International Airport) സമീപം വന്‍തോതില്‍…

4 hours ago

ഗുജറാത്തിന്റെ മോധേര സൂര്യക്ഷേത്രത്തിന് ആയിരമാണ്ട്. ശില്‍പ്പകലാ വിസ്മയത്തിന് ആദരം. സൂര്യക്ഷേത്രത്തിന്റെ പേരില്‍ 100 രൂപ നാണയവുമായി കേന്ദ്രസര്‍ക്കാര്‍

ഗുജറാത്തിലെ ചരിത്രപ്രസിദ്ധമായ മോധേര സൂര്യമന്ദിറിന്റെ (Modhera Sun Mandir) 1,000 വര്‍ഷത്തെ ശില്‍പ്പകലാ പാരമ്പര്യം പ്രമാണിച്ച് കേന്ദ്രസര്‍ക്കാര്‍ 100 രൂപയുടെ…

4 hours ago