പാലക്കാട്ടെ എൽ ഡി എഫ് സ്ഥാനാർഥിയായ എം ബി രാജേഷിനു വേണ്ടി പ്രചാരണത്തിനിറങ്ങിയ പ്രവർത്തകരുടെ ബൈക്കിൽ നിന്ന് വടിവാൾ നിരത്തിലേക്ക് വീണു. പ്രചാരണത്തിന്നിടെ മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ച് ബാലൻസ് തെറ്റിയപ്പോഴാണ് ബൈക്കിൽ നിന്നും വടിവാൾ റോഡിലേക്ക് വീണത്. ഒറ്റപ്പാലം മണ്ഡലത്തിലെ പുളപ്പട്ട എന്ന സ്ഥലത്ത് വെച്ചാണ് സംഭവം.നാട്ടുകാർ നോക്കിനിൽക്കെയായിരുന്നു വടിവാൾ റോഡിലേക്ക് വീണത്. വടിവാൾ നിരത്തിൽ വീണതറിഞ്ഞ പ്രവർത്തകർ പെട്ടന്ന് തന്നെ സംഭവ സ്ഥലത്ത് നിന്നും മാറ്റി.
അതേസമയം അക്രമത്തെ പ്രോത്സാഹിപ്പിക്കാനുള്ള സിപിഎം നയത്തിന്റെ പ്രത്യക്ഷ ഉദാഹരണമാണ് സംഭവമെന്ന് ബിജെപി കോൺഗ്രസ് നേതാക്കൾ ആരോപിച്ചു . കേരളത്തിൽ വളരുന്ന അക്രമ രാഷ്ട്രീയത്തിന് കാരണം സിപിഎം അക്രമി സംഘങ്ങളുമായി പുലർത്തുന്ന ബന്ധമാണെന്നും അവർ ആരോപിച്ചു.






