MB RAJESH
തിരുവനന്തപുരം: മുൻ സ്പീക്കർ എംബി രാജേഷ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനിൽ വെച്ച് നടന്ന ചടങ്ങിലാണ് സത്യപ്രതിജ്ഞ ചെയ്തത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു.
സിപിഎം സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്ത എംവി ഗോവിന്ദൻ രാജിവെച്ച ഒഴിവിലാണ് നിയമസഭാ സ്പീക്കറായിരുന്ന എംബി രാജേഷിനെമന്ത്രി സഭയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം രാജേഷ് സ്പീക്കർ സ്ഥാനം രാജിവെച്ചിരുന്നു. എംവി ഗോവിന്ദൻ കൈകാര്യം ചെയ്തിരുന്ന തദ്ദേശ എക്‌സൈസ് വകുപ്പുകളാണ് എംബി രാജേഷിന് ലഭിക്കുക എന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. വകുപ്പ് മുഖ്യമന്ത്രി തീരുമാനിക്കുമെന്ന് എം ബി രാജേഷ് സത്യപ്രതിജ്ഞ ചടങ്ങിന് മുമ്പ് വ്യക്തമാക്കിയിരുന്നു.
എംബി രാജേഷ് രാജിവച്ചതോടെ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറാണ് നിലവിൽ സഭാനാഥന്റെ ഉത്തരവാദിത്വം നിർവ്വഹിക്കുക. എ എൻ ഷംസീറിന്റെ സത്യപ്രതിജ്ഞയും ഉടനുണ്ടാകും. മറ്റ് മന്ത്രിമാരുടെയും വകുപ്പുകളിൽ മാറ്റത്തിന് സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.
കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരം. . തിരുവനന്തപുരത്ത് മസ്തിഷ്ക മരണം സംഭവിച്ച കൊല്ലംസ്വദേശി ഷിബുവിന്റെ…
കോഴിക്കോട് : ബംഗ്ലാദേശിൽ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരെ തുടർച്ചയായി നടക്കുന്ന അതിക്രമങ്ങളിൽ കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.…
നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തി രണ്ടാം പ്രതി മാർട്ടിൻ ആന്റണി പോസ്റ്റ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചവർ പിടിയിലായി.…
തൃശ്ശൂർ : ചാമക്കാല കടപ്പുറത്ത് വാഹനാഭ്യാസത്തിനിടെ ജിപ്സി കാർ മറിഞ്ഞ് ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം . ചാമക്കാല രാജീവ്…
വാഷിങ്ടൺ ഡിസി : ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും അവിടെയുണ്ടായിരുന്ന ജലാംശം എങ്ങനെ നഷ്ടപ്പെട്ടു എന്നതിനെക്കുറിച്ചും പഠിക്കാൻ നിയോഗിക്കപ്പെട്ട നാസയുടെ 'മേവൻ' (Mars…
ഖുൽന: ബംഗ്ലാദേശിൽ രാഷ്ട്രീയ അസ്ഥിരതയും അക്രമപരമ്പരകളും തുടരുന്നതിനിടയിൽ പ്രമുഖ തൊഴിലാളി നേതാവും ഇന്ത്യാ വിരുദ്ധനുമായ മുഹമ്മദ് മൊതാലേബ് സിക്ദർ വെടിയേറ്റു…