തിരുവനന്തപുരം: എം ബി ബി എസ് അവസാനവർഷ വിദ്യാർത്ഥി ക്ലാസില്‍ കുഴഞ്ഞുവീണ് മരിച്ചു. പോത്തൻകോട് ചെങ്കോട്ടുകോണം കല്ലടിച്ചവിള മണ്ണറത്തല വീട്ടിൽ ജസീറയുടെയും പരേതനായ നവാസിന്റെയും മകൻ മുഹമ്മദ് നിജാസ് (23) ആണ് മരിച്ചത്. പോണ്ടിച്ചേരിയിലെ മെഡിക്കൽ കോളേജിൽ ക്ലാസിൽ കുഴഞ്ഞുവീണു മരിക്കുകയായിരുന്നു. പോണ്ടിച്ചേരി ജിപ്മർ കോളേജിലെ അവസാന വർഷ എം ബി ബി എസ് വിദ്യാർത്ഥിയായിരുന്നു മുഹമ്മദ് നിജാസ്.
ചൊവ്വാഴ്ച രാവിലെ എട്ടു മണിക്കുള്ള ക്ലാസ്സ് കഴിഞ്ഞു 10 മണിക്കുള്ള അടുത്ത ക്ലാസ്സിൽ ഇരിക്കുമ്പോഴാണ് കുഴഞ്ഞുവീണത്. ഉടന്‍ നിജാസിനെ ആശുപത്രിയിൽ എത്തിച്ചു. അടിയന്തര ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഹൃദയ സ്തംഭനം ആണ് മരണകാരണമായി രേഖപ്പെടുത്തിയിട്ടുള്ളത്. പോസ്റ്റ്മോര്‍ട്ടം നടപടികൾ പൂർത്തിയാക്കി പുലർച്ചെ മൃതദേഹം നാട്ടിൽ എത്തിച്ചു.
മുതലപ്പൊഴിയിലെ അപകടങ്ങളിൽ സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ സ്വമേധയാ എടുത്ത കേസിൽ ചെയർമാൻ അഡ്വ. എ.എ റഷീദിന്റെ നിർദ്ദേശ പ്രകാരം മത്സ്യബന്ധന…
ഒമാനില്‍ നിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള കൂടുതല്‍ സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ എക്സ്പ്രസ് . ജൂണ്‍ ഒന്നിനും ഏഴിനും ഇടയിലുള്ള…
ഇന്ത്യ ഓടിച്ചു വിട്ട ബുദ്ധിജീവിക്ക് ഇപ്പോൾ ഉറക്കം കിട്ടുന്നില്ല ! മോദിയുടെ വിജയം പ്രവചിച്ച് അന്താരാഷ്ട്ര മാദ്ധ്യമങ്ങളും |MODI| #modi…
മദ്യനയക്കേസില്‍ ചില ട്വിസ്റ്റുകള്‍ തെലങ്കാനയില്‍ സംഭവിക്കുന്നു. ദില്ലി സര്‍ക്കാരിന്റെ മദ്യ നയക്കേസുമായി ഇഡി പിടിയിലായ കവിത ഇപ്പോഴും ജാമ്യം കിട്ടാതെ…
മദ്യനയക്കേസില്‍ ചില ട്വിസ്റ്റുകള്‍ തെലങ്കാനയില്‍ സംഭവിക്കുന്നു. ഡല്‍ഹി സര്‍ക്കാരിന്റെ മദ്യ നയക്കേസുമായി ഇഡി പിടിയിലായ കവിത ഇപ്പോഴും ജാമ്യം കിട്ടാതെ…
തിരുവനന്തപുരം : സംസ്ഥാനത്ത് പെയ്തിറങ്ങിയ വേനൽമഴ കെഎസ്ഇബിക്ക് നൽകിയത് കനത്ത നഷ്ടത്തിന്റെ കണക്കുകൾ. കനത്ത മഴയിൽ സംസ്ഥാനത്തുടനീളം നിരവധി പോസ്റ്റുകളും…