ക്രിക്കറ്റ് നിയമങ്ങളില്‍ നിർണായക മാറ്റം വരുത്തി മേരില്‍ബോണ്‍ ക്രിക്കറ്റ് ക്ലബ്. ബൗളര്‍ പന്തെറിയും മുമ്പ് ക്രീസ് വിട്ടിറങ്ങുന്ന നോണ്‍ സ്‌ട്രൈക്കറെ പുറത്താക്കുന്ന മങ്കാദിങ് രീതി നിയമവിധേയമാക്കാന്‍ എംസിസി തീരുമാനിച്ചതാണ് ഏറ്റവും വലിയ മാറ്റം. നേരത്തേ ക്രിക്കറ്റിന്റെ (Cricket) മാന്യതയ്ക്കു നിരക്കാത്തതാണ് മങ്കാദിങെന്നായിരുന്നു ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നത്. ഐപിഎല്ലില്‍ ജോസ് ബട്‌ലറെ പുറത്താക്കാന്‍ സ്‌പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍ മങ്കാദിങ് പ്രയോഗിച്ചത് വലിയ വിവാദമായിരുന്നു.
പുതിയ നിയമങ്ങള്‍ ഈവര്‍ഷം ഒക്‌ടോബറില്‍ പ്രാബല്യത്തില്‍ വരും. ക്രിക്കറ്റ് നിയമങ്ങള്‍ പരിഷ്‌കരിക്കുന്ന അന്തിമ സമിതിയാണ് എംസിസി. അതുപോലെ ബൗളിങിനിടെ ബൗളര്‍മാര്‍ പന്തില്‍ ഉമിനീര് പ്രയോഗിക്കുന്നത് പൂര്‍ണമായി വിലക്കാന്‍ ഇപ്പോള്‍ എംസിസി തീരുമാനിച്ചിരിക്കുകയാണ്. നേരത്തേ കൊവിഡ് മഹാമാരിക്കു ശേഷമായിരുന്നു രോഗവ്യാപനം തടയുന്നതിനായി ബൗളര്‍മാര്‍ ഉമിനീര് പ്രയോഗിക്കരുതെന്ന നിബന്ധന വച്ചത്. ഇപ്പോള്‍ ഉമിനീരിന്റെ ഉപയോഗം പൂര്‍ണമായി വിലക്കാനുള്ള തീരുമാനമാണ് എംസിസി എടുത്തിരിക്കുന്നത്.
ക്യാച്ചിലൂടെ ബാറ്റര്‍ പുറത്തായാല്‍ താരം പിച്ചിന്‍റെ മധ്യവര കടന്നാലും ഇല്ലെങ്കിലും പിന്നീട് വരുന്നയാള്‍ സ്‌ട്രൈക്കര്‍ എന്‍ഡിലാണ് ബാറ്റേന്തേണ്ടത്. ഓവറിലെ അവസാന പന്തിലാണ് പുറത്താകലെങ്കില്‍ നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡിലാണ് പുതിയ താരം വരിക. മത്സരത്തിനിടെ ആരാധകരോ മൃഗങ്ങളോ മൈതാനത്ത് പ്രവേശിച്ചാലും മറ്റെന്തെങ്കിലും തടസമുണ്ടായാലും അംപയര്‍ ഡെഡ് ബോള്‍ വിളിക്കും.
തിരുവനന്തപുരം : സംസ്ഥാനം നേരിടുന്ന കടുത്ത വൈദ്യുതി ക്ഷാമത്തിന് ശാശ്വത പരിഹാരമെന്നോണം, വൈദ്യുതി ആവശ്യകത പരിഹരിക്കുന്നതിനും ദീര്‍ഘകാല ഊര്‍ജസുരക്ഷ ഉറപ്പാക്കുന്നതിനുമായി…
ഭരണത്തലവനെന്ന നിലയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കാനായത് ജനങ്ങളുടെ ആശിര്‍വാദം കൊണ്ടാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2001 ഒക്ടോബര്‍ ഏഴിന് ഗുജറാത്ത്…
ചെന്നൈ : എ.ടി.എം. കവര്‍ച്ചകള്‍ക്കായി ഹരിയാനയില്‍ പ്രത്യേക രഹസ്യ പരിശീലനകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി തമിഴ്നാട് പോലീസ് കണ്ടെത്തി. ചെന്നൈയിലും സമീപപ്രദേശങ്ങളിലും അടുത്തിടെ…
2023 ഒക്ടോബര്‍ 7-ന് പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തിന്റെയും ആഗോള ചരിത്രത്തിന്റെയും ഗതി മാറ്റിയെഴുതിയ ദിനമാണ്. ഗാസ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫലസ്തീന്‍ സായുധ…
ഫ്രാൻസിൽ സർക്കാരിനെ പ്രതിസന്ധിയിലാക്കി വിദ്യാർത്ഥി പ്രക്ഷോഭം കൂടുതൽ നഗരങ്ങളിലേക്ക് വ്യാപിക്കുന്നു. സെപ്റ്റംബർ അവസാന വാരത്തിൽ ആരംഭിച്ച സ്കൂൾ ഉപരോധവും പ്രതിഷേധവും…
തിരുവനന്തപുരം : വാഴോട്ടുകോണം കൗണ്‍സിലര്‍ ആര്‍. സുഗതനെതിരെ പോലീസിനെ ദുരുപയോഗം ചെയ്ത് കള്ളക്കേസെടുക്കുകയായിരുന്നുവെന്ന് തെളിഞ്ഞതായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ്…