Woman gang-raped by mixing drugs in juice
കൊച്ചി : എറണാകുളത്ത് ഇന്നും ലഹരിവേട്ട.പെരുമ്പാവൂർ എംസി റോഡിൽ എംഡിഎംഎയുമായി മൂന്ന് യുവാക്കള്‍ പിടിയിൽ. ജീപ്പില്‍ സഞ്ചരിക്കുകയായിരുന്ന പ്രതികളെ പോലീസ് വാഹനം തടഞ്ഞു നിര്‍ത്തി പെരുമ്പാവൂരില്‍ നിന്നും കസ്റ്റഡിയിലെടുക്കുകയായിരുന്നു.വെങ്ങോല അല്ലപ്ര സ്വദേശി ഷിബു, മുടിക്കൽ സ്വദേശി അനൂപ്, കാലടി കാഞ്ഞൂർ സ്വദേശി ഷബീർ എന്നിവരാണ് പിടിയിലായത്.
രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പോലീസ് നടപടി. ഇവരെ ചോദ്യം ചെയ്തതില്‍ നിന്ന് മൂന്നു പേരും എംഡിഎംഎ മയക്കുമരുന്നിന്‍റെ വില്‍പ്പനക്കാരെന്ന് പോലീസ് ഉറപ്പിച്ചു. ജീപ്പില്‍ നടത്തിയ പരിശോധനയില്‍ രഹസ്യമായി ഒളിപ്പിച്ച കവറില്‍ നിന്ന് എംഡിഎംഎ പോലീസ് പിടിച്ചെടുത്തു. 7 ഗ്രാം എംഡിഎംഎയാണ് പിടിച്ചെടുത്തത്. റൂറൽ എസ്പിയുടെ സ്പെഷ്യൽ സ്ക്വാഡ് ആണ് ഇവരെ പിടികൂടിയത്.
വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയുടെ അറസ്റ്റിന് പിന്നാലെ രാജ്യത്തിന്റെ രാഷ്ട്രീയവും സാമ്പത്തികവുമായ ഭാവി നിർണ്ണയിക്കുന്നതിൽ അമേരിക്ക നേരിട്ട്…
തിരുവനന്തപുരം : ട്യൂഷൻ സെന്ററിൽ വെച്ച് പ്ലസ് ടു വിദ്യാർത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ച അദ്ധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. കരിക്കകം…
ഗുവാഹാത്തിയിൽ നടന്ന വാഹനാപകടത്തിൽ നടൻ ആശിഷ് വിദ്യാർത്ഥിക്കും ഭാര്യ രൂപാലി ബറുവയ്ക്കും പരിക്ക്. സൂ റോഡിലെ റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം…
കാരക്കാസ്/ന്യൂയോർക്ക് : വെനസ്വേലയിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തെയും പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ അറസ്റ്റിനെയും 'ക്രിമിനൽ അധിനിവേശം' എന്ന് വിശേഷിപ്പിച്ചുകൊണ്ട് വെനസ്വേല…
വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയെയും പിടികൂടിയ അമേരിക്കൻ സ്പെഷ്യൽ ഫോഴ്സിനെ പ്രശംസിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ്…
വെള്ളാപ്പള്ളി നടേശനെ കരിഓയിൽ ഒഴിച്ച് ആക്രമിക്കുന്നവർക്ക് പണവും അവാർഡും നൽകുമെന്ന യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മുതുരിനെതിരെ…