MDMA hunting; Two people were arrested with 53.5 grams of drugs
ആറ്റിങ്ങൽ: മാരകമയക്കുമരുന്നായ എം.ഡി.എം.എയുമായി രണ്ടുപേർ അറസ്റ്റിൽ. ആറ്റിങ്ങൽ കോരാണി കുറക്കട പുകയിലത്തോപ്പ് ബ്ലോക്ക് നമ്പർ 60 ൽ അപ്പുക്കുട്ടൻ (32), മാമം കിഴുവിലം പുതുവൽവിള പുത്തൻവീട്ടിൽ സനീത്(28) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളിൽ നിന്നും 53.5 ഗ്രാം എം.ഡി.എം.എയും ഇലക്ട്രിക് ത്രാസും പിടിച്ചെടുത്തിട്ടുണ്ട്.
ആറ്റിങ്ങലിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ലഹരി വിൽപ്പന നടത്തുന്നവരാണ് പ്രതികൾ. തിരുവനന്തപുരം റൂറൽ ഡാൻസാഫ് ടീമും ആറ്റിങ്ങൽ പോലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ ആറ്റിങ്ങൽ മാമം പാലത്തിനു അടുത്തുള്ള ടർഫിനു സമീപത്തു നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
ആറ്റിങ്ങൽ ഐ.എസ്.എച്ച്.ഒ തൻസീം അബ്ദുൽ സമദിന്റെ നേതൃത്വത്തിൽ എസ്.ഐ അഭിലാഷ്, അഡിഷണൽ എസ്.ഐ നുജൂം, പോലീസുകാരായ അനിൽകുമാർ, ദിനു പ്രകാശ്, മഹി, റൂറൽ ഡാൻസാഫ് ടീമിലെ എസ്.ഐ ബിജു ഹക്ക്, എ.എസ്.ഐ ബിജുകുമാർ, പോലീസുകാരായ വിനീഷ്, സുനിൽരാജ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. പ്രതികളെ കോടതിയിൽ ഹാജരാക്കും.
വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയുടെ അറസ്റ്റിന് പിന്നാലെ രാജ്യത്തിന്റെ രാഷ്ട്രീയവും സാമ്പത്തികവുമായ ഭാവി നിർണ്ണയിക്കുന്നതിൽ അമേരിക്ക നേരിട്ട്…
തിരുവനന്തപുരം : ട്യൂഷൻ സെന്ററിൽ വെച്ച് പ്ലസ് ടു വിദ്യാർത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ച അദ്ധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. കരിക്കകം…
ഗുവാഹാത്തിയിൽ നടന്ന വാഹനാപകടത്തിൽ നടൻ ആശിഷ് വിദ്യാർത്ഥിക്കും ഭാര്യ രൂപാലി ബറുവയ്ക്കും പരിക്ക്. സൂ റോഡിലെ റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം…
കാരക്കാസ്/ന്യൂയോർക്ക് : വെനസ്വേലയിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തെയും പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ അറസ്റ്റിനെയും 'ക്രിമിനൽ അധിനിവേശം' എന്ന് വിശേഷിപ്പിച്ചുകൊണ്ട് വെനസ്വേല…
വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയെയും പിടികൂടിയ അമേരിക്കൻ സ്പെഷ്യൽ ഫോഴ്സിനെ പ്രശംസിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ്…
വെള്ളാപ്പള്ളി നടേശനെ കരിഓയിൽ ഒഴിച്ച് ആക്രമിക്കുന്നവർക്ക് പണവും അവാർഡും നൽകുമെന്ന യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മുതുരിനെതിരെ…