ദില്ലി : ജമ്മു കശ്മീരില്‍ സംഘര്‍ഷം സൃഷ്ടിക്കാനുള്ള അൽ ഖായിദ നേതാവിന്‍റെ ആഹ്വാനം തള്ളിക്കളഞ്ഞ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. ഇത്തരം ആഹ്വാനങ്ങള്‍ പതിവാണ്, അത് നേരിടാന്‍ ഇന്ത്യയുടെ സുരക്ഷാസേന സര്‍വ്വസജ്ജമാണ്, രാജ്യത്തിന്‍റെ പരമാധികാരവും അഖണ്ഡതയും നിലനിര്‍ത്തുന്നതിനുള്ള കഴിവുണ്ട്. ഇത്തരം ഭീഷണികളെ കാര്യമായി എടുക്കേണ്ടതില്ലെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് റവീഷ് കുമാര്‍ പറഞ്ഞു. വിദേശകാര്യ മന്ത്രാലയത്തില്‍ നടത്തിയ പ്രതിവാര വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അൽ ഖായിദ തലവന്‍ അയ്മന്‍ അല്‍ സവാഹിരിയാണ് കശ്മീരിലെ മുജാഹിദുകള്‍ ഏകമനസ്സോടെ ഇന്ത്യന്‍ സൈന്യത്തിനും സര്‍ക്കാരിനും എതിരായി ദയയില്ലാത്ത ആക്രമണം നടത്താന്‍ വീഡിയോയിലൂടെ ആഹ്വാനം ചെയ്തത്. അതിലൂടെ ഇന്ത്യക്ക് സാമ്പത്തികമായും സൈനികപരമായും കനത്ത ആഘാതമുണ്ടാക്കണമെന്നും പള്ളികളോ മാര്‍ക്കറ്റുകളോ മുസ്ലീങ്ങള്‍ ഒത്തുചേരുന്ന പ്രദേശങ്ങളോ ആക്രമിക്കരുതെന്നും സവാഹിരി പറഞ്ഞിരുന്നു.
ആഗോള മുസ്ലിമുകളുടെ ജിഹാദിന്‍റെ ഭാഗമാണ് കശ്മീരിലെ പോരാട്ടം എന്നുപറഞ്ഞ സവാഹിരി അതിര്‍ത്തിയിലെ ഭീകരവാദം വളര്‍ത്തുന്നതില്‍ പാകിസ്താനുള്ള പങ്കിനെ കുറിച്ചും പരമര്‍ശിച്ചു. തങ്ങളെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് ഉപയോഗിച്ച ശേഷം മുജാഹിദീനുകളെ വലിച്ചെറിയുകയോ പീഡിപ്പിക്കുകയോ ചെയ്യാനാണ് പാകിസ്താന് താല്‍പര്യമെന്നായിരുന്നു സവാഹിരിയുടെ പരാമര്‍ശം.
വെനസ്വേലയിൽ നിന്ന് ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കുമോ ? ആഭ്യന്തര യാത്ര ഒഴിവാക്കണമെന്ന് നിർദ്ദേശം ! വിദേശകാര്യ മന്ത്രാലയം മറ്റൊരു ഒഴിപ്പിക്കൽ…
2025, Nov 1ൽ കേരളം അതിദാരിദ്ര്യ മുക്ത സംസ്ഥനമായി എന്ന് പിണറായി വിജയൻ പ്രഖ്യാപിച്ചത് വിപുലമായ ചടങ്ങിലായിരുന്നു . നിരവധി…
ജിഹാദികളെ പിന്തുണയ്ക്കുന്ന മാംദാനിയുടെ തനിനിറം പുറത്ത് ! സ്വന്തം രാജ്യത്തിന്റെ സൈന്യം നടത്തിയ ഓപ്പറേഷനുനേരെ വിമർശനം ! മാംദാനിയെ നോട്ടമിട്ട്…
ജിഹാദികളുടെ ആക്രമണത്തിന് പ്രതിരോധം തീർക്കും ! വെള്ളാപ്പളിക്ക് ബിജെപിയുടെ പിന്തുണ ! വീട്ടിലെത്തി വെള്ളാപ്പള്ളിയെ കണ്ട് പ്രകാശ് ജാവദേക്കർ I…
തെരഞ്ഞെടുപ്പ് കാലത്ത് ഉന്മൂലനാശനമില്ല ! ഹിന്ദുക്കളെ പാട്ടിലാക്കാൻ സ്റ്റാലിന്റെ പുതിയ അടവ് ! റേഷൻ കാർഡ് ഒന്നിന് 3000 രൂപ…
ഡിഎംകെയും , തമിഴ് ദേശീയവാദികളും , കേരളത്തിലെ ജാമ്യത്തിൽ നടക്കുന്ന ചില കുറ്റവാളികളും അവകാശപ്പെടുന്നത് പോലെ രാവണൻ യഥാർത്ഥത്തിൽ തമിഴനാണോ…