India

മേഘേദാട്ടു അണക്കെട്ട് തർക്കം! തമിഴ്‌നാട് നിയമസഭയിൽ മുഖ്യമന്ത്രി വിജയ്‌യും ഉദയനിധി സ്റ്റാലിനും തമ്മിൽ വാക്‌പോര്

ചെന്നൈ: കാവേരി നദിയിലെ മേഘേദാട്ടു അണക്കെട്ട് നിർമ്മാണ വിഷയത്തിൽ തമിഴ്‌നാട് നിയമസഭയിൽ ഭരണ-പ്രതിപക്ഷാംഗങ്ങൾ തമ്മിൽ രൂക്ഷമായ വാക്‌പോര്. കർണാടക സർക്കാരിന്റെ ഏകപക്ഷീയമായ നീക്കങ്ങൾക്കെതിരെ സർവ്വകക്ഷി യോഗം വിളിച്ചു ചേർക്കണമെന്ന് ആവശ്യപ്പെട്ട് ഉദയനിധി സ്റ്റാലിൻ സഭയിൽ പ്രത്യേക ശ്രദ്ധക്ഷണിക്കൽ പ്രമേയം കൊണ്ടുവന്നതോടെയാണ് തർക്കം ഉടലെടുത്തത്. കർണാടക വിഷയം ചർച്ച ചെയ്യാൻ സർവ്വകക്ഷി യോഗങ്ങൾ വിളിക്കുമ്പോൾ തമിഴ്‌നാട് സർക്കാർ മടിച്ചു നിൽക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു.

എന്നാൽ തമിഴ്‌നാടിന്റെ അവകാശങ്ങളിൽ സർക്കാർ യാതൊരുവിധ വിട്ടുവീഴ്ചയും വരുത്തില്ലെന്ന് മുഖ്യമന്ത്രി വിജയ് സഭയിൽ വ്യക്തമാക്കി. അണക്കെട്ട് നിർമ്മാണത്തിനെതിരെ തമിഴ്‌നാട് നിയമസഭ ഇതിനോടകം പ്രമേയം പാസാക്കിയിട്ടുണ്ടെന്നും വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നേരിട്ട് കത്തയച്ചിട്ടുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. അതിനാൽ നിലവിൽ സർവ്വകക്ഷി യോഗത്തിന്റെ ആവശ്യമില്ലെന്നും വൈകാരികമായ ഇത്തരം വിഷയങ്ങളെ രാഷ്ട്രീയ നേട്ടങ്ങൾക്കായി ഉപയോഗിക്കരുതെന്നും മുഖ്യമന്ത്രി മറുപടി നൽകി. വിഷയം നിയമപോരാട്ടത്തിലൂടെ നേരിടാനാണ് സർക്കാരിന്റെ തീരുമാനമെന്ന് വിജയ് കൂട്ടിച്ചേർത്തു.

കർണാടകയുമായി ചർച്ച നടത്താനുള്ള തന്റെ നിർദ്ദേശത്തെ എതിർത്ത പ്രതിപക്ഷത്തിന് ശക്തമായ ഭാഷയിലാണ് മുഖ്യമന്ത്രി മറുപടി നൽകിയത്. ശത്രുരാജ്യങ്ങൾ പോലും പ്രശ്നങ്ങൾ പരിഹരിക്കാൻ ചർച്ചയുടെ പാത തിരഞ്ഞെടുക്കുമ്പോൾ അയൽസംസ്ഥാനവുമായി സംസാരിക്കുന്നതിൽ തെറ്റില്ലെന്നായിരുന്നു വിജയിയുടെ നയം. തമിഴ്‌നാട്ടിലെ ജനങ്ങളുടെ അവകാശ സംരക്ഷണത്തിനായി ഏതറ്റം വരെ പോകാനും നാണംകെടാനും താൻ തയ്യാറാണെന്ന് വിജയ് വികാരാധീനനായി സഭയിൽ പറഞ്ഞു.

B4 Admin

Recent Posts

വളർമതിയുടെ സമരവീര്യത്തിന് പിന്തുണ : LPST ഉദ്യോഗാർഥികളുടെ പോരാട്ടം ഏറ്റെടുത്ത് ബിജെപി

തിരുവനന്തപുരം: സമരപ്പന്തൽ പൊളിച്ചുനീക്കിയാലും യുവാക്കളുടെ നീതിക്കുവേണ്ടിയുള്ള പോരാട്ടം അവസാനിപ്പിക്കാനാകില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎ. സെക്രട്ടേറിയറ്റിന് മുന്നിൽ…

2 hours ago

ആൺസുഹൃത്തിന് അമിത നിയന്ത്രണമെന്ന് പരാതി: ഒടുവിൽ ക്വട്ടേഷൻ ആക്രമണം പട്ടാമ്പി കേസിൽ പെൺകുട്ടികളുടെ പങ്ക് ചർച്ചയാകുന്നു

പട്ടാമ്പിയിൽ ആൺസുഹൃത്തിനെതിരെ ക്വട്ടേഷൻ ആക്രമണം ആസൂത്രണം ചെയ്തെന്ന കേസിൽ പ്രതിസ്ഥാനത്തുള്ള പെൺകുട്ടികളുടെ പങ്കാണ് ഇപ്പോൾ ചർച്ചയാകുന്നത്. ആൺസുഹൃത്തിന്റെ അമിത നിയന്ത്രണവും…

10 hours ago

വൈദ്യുതി വിവാദത്തിൽ സർക്കാരിന് ആശ്വാസം: മന്ത്രിയെ വിശ്വാസത്തിലെടുക്കുമെന്ന് ഉറപ്പ് സമവായത്തിലേക്ക് കെ.എസ്.ഇ.ബി തർക്കം

വൈദ്യുതി വാങ്ങൽ തീരുമാനങ്ങളെച്ചൊല്ലി സർക്കാരിനുള്ളിൽ ഉയർന്ന ഭിന്നത ഭരണതലത്തിലെ ഏകോപനക്കുറവിലേക്കും രാഷ്ട്രീയ പ്രതിസന്ധിയിലേക്കും നീങ്ങുന്നതിനിടെയാണ് നിർണായക ഇടപെടലുണ്ടായത്. ജി.എൻ.എയുമായുള്ള വൈദ്യുതി…

11 hours ago

വിദേശ സഞ്ചാരികൾക്കും നിക്ഷേപകർക്കും വൻ ആശ്വാസവുമായി കേന്ദ്ര സർക്കാർ: വിസ നിയമങ്ങൾ ലഘൂകരിച്ച് 9 വിഭാഗങ്ങളാക്കി ചുരുക്കി, അപേക്ഷാ ഫോമുകളുടെ ദൈർഘ്യം 70 ശതമാനം കുറച്ചു!

ആഗോളതലത്തിൽ ഭാരതത്തിലേക്കുള്ള വിനോദസഞ്ചാരം, വ്യാപാരം, ചികിത്സ, ഉന്നതവിദ്യാഭ്യാസം എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിസ നടപടിക്രമങ്ങളിൽ വിപ്ലവകരമായ പരിഷ്കാരങ്ങൾ…

12 hours ago

മനുഷ്യനെ മാറ്റിയ മഹാവിളംബരം! കേരളത്തിന്റെ സാമൂഹിക നവോത്ഥാനത്തിന് അടിത്തറ പാകിയ ക്ഷേത്രപ്രവേശന വിളംബരത്തിന് ഇന്ന് 90 വയസ്സ്!

കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിൽ സമാനതകളില്ലാത്ത സാമൂഹിക മാറ്റത്തിന് വഴിതുറന്ന ചരിത്രപ്രസിദ്ധമായ ക്ഷേത്രപ്രവേശന വിളംബരത്തിന് ഇന്ന് തൊണ്ണൂറ്റാണ്ട് തികയുന്നു. ജാതിവ്യവസ്ഥയുടെയും അടിയുറച്ച…

12 hours ago

ചക്കുളത്തുകാവ് പൊങ്കാല ഒരുക്കങ്ങൾ വിലയിരുത്താൻ അവലോകന യോഗം നാളെ: പൊങ്കാല 24-ന്

പ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ ദീപാവലി പൊങ്കാല ഭക്തിനിർഭരമായി നടത്തുന്നതിനുള്ള മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായുള്ള അവലോകന യോഗം നാളെ നടക്കും.…

1 day ago