Health

പുരുഷന്മാരുടെ കുടവയര്‍ കുറയ്ക്കാന്‍ ഇതാ ചില ഭക്ഷണ ശീലങ്ങൾ

എന്തൊക്കെ ചെയ്തിട്ടും കുടവയറും അമിതവണ്ണവും കുറയ്ക്കാൻ നിങ്ങൾക്ക് കഴിയുന്നില്ലേ ?ഇനി ഇത്തരമൊരു ഭക്ഷണ ശീലം പരീക്ഷിച്ചു നോക്കൂ

പുരുഷന്മാരുടെ കുടവയർ കുറയ്ക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണ വിഭവങ്ങള്‍ പരിചയപ്പെടാം. ഇവ അമിതവണ്ണം കുറയ്ക്കുന്നതിനൊപ്പം ശരീരത്തിന് ആവശ്യമായ പ്രോട്ടീനും ഫൈബറും ആരോഗ്യകരമായ കൊഴുപ്പും പ്രദാനം ചെയ്യുന്നതുമാണ്.

1. മുട്ട

ശരീരത്തിലെ കോശങ്ങളുടെ ആവരണം നിര്‍മിക്കുന്നതില്‍ മുഖ്യ പങ്ക് വഹിക്കുന്ന പോഷണമാണ് കോളൈന്‍.മുട്ട കോളൈൻ്റെ സമൃദ്ധമായ സ്രോതസ്സാണ് . അവയങ്ങളില്‍ പ്രത്യേകിച്ച്‌ കരളിന് ചുറ്റും കൊഴുപ്പ് അടിയുന്നതിന് കാരണമായ ജീനുകളുമായി കോളൈന്‍ അപര്യാപ്തത ബന്ധപ്പെട്ട് കിടക്കുന്നു.
മുട്ട ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നത് മൂലം കോളൈന്‍ അപര്യാപ്തത പരിഹരിക്കുകയും കൊഴുപ്പ് ശരീരത്തില്‍ അടിയാതിരിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. പ്രോട്ടീന്‍ മുട്ടയില്‍ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ ദീര്‍ഘനേരം വയര്‍ നിറഞ്ഞ പ്രതീതിയും ഇത് സൃഷ്ടിക്കും.

2. മീനും മാംസവും

കൊഴുപ്പ് കുറഞ്ഞ മാംസവും മീനും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് വിശപ്പുണ്ടാക്കുന്ന ഗ്രെലിന്‍ ഹോര്‍മോണിനെ അമര്‍ത്തി വയ്ക്കും. അമിതമായി ഭക്ഷണം കഴിക്കാതിരിക്കാന്‍ ഇത് സഹായിക്കുമെന്ന് അമേരിക്കന്‍ ജേണല്‍ ഓഫ് ക്ലിനിക്കല്‍ ന്യൂട്രീഷനില്‍ പ്രസിദ്ധീകരിച്ച പഠനം ചൂണ്ടിക്കാണിക്കുന്നു.

3. ഇലക്കറികള്‍

ചീര, മൈക്രോ ഗ്രീനുകള്‍, ലെറ്റ്യൂസ് എന്നിവ പോലുള്ള ഊര്‍ജ്ജത്തിന്‍റെ തോത് കുറവുള്ള പച്ചക്കറികളും ഇലകളും ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തണം. ഇവയിലെ ഫൈബര്‍ ചയാപചയം മെച്ചപ്പെടുത്തി കുടവയര്‍ കുറയ്ക്കാന്‍ സഹായിക്കും.

4. ഡാര്‍ക്ക് ചോക്ലേറ്റ്

അമിതമായ ഭക്ഷണം കഴിക്കാനുള്ള ആഗ്രഹത്തെ അടക്കി നിര്‍ത്താന്‍ ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുന്നത് വഴി സാധിക്കും. ഇത് വഴി ഡാര്‍ക്ക് ചോക്ലേറ്റും അമിതഭാരം കുറയ്ക്കും.

5. ചെറി പഴം

കൊഴുപ്പില്ലാത്തതും കാലറി കുറഞ്ഞതുമായ ചെറി പഴത്തില്‍ ഫൈബറും വൈറ്റമിന്‍ സിയും പൊട്ടാസ്യവുമെല്ലാം ധാരാളം അടങ്ങിയിരിക്കുന്നു. ദഹനപ്രക്രിയ പതിയെയാക്കി ദീര്‍ഘനേരം വിശക്കാതിരിക്കാന്‍ ചെറി പഴം സഹായിക്കും. ഗ്ലൈസിമിക് ഇന്‍ഡെക്സ് കുറവായതിനാല്‍ രക്തത്തിലെ പഞ്ചസാരയിലും ഇന്‍സുലിന്‍ തോതിലും ചെറിയ വര്‍ധന മാത്രമേ ഇത് ഉണ്ടാക്കുകയുള്ളൂ.

6. സുഗന്ധവ്യഞ്ജനങ്ങള്‍

മഞ്ഞള്‍, കറുവാപ്പട്ട, കുരുമുളക്, ഗ്രാമ്ബൂ, ഏലം എന്നിങ്ങനെ പല തരത്തിലുള സുഗന്ധവ്യഞ്ജനങ്ങള്‍ അടങ്ങിയതാണ് നമ്മുടെ ഇന്ത്യന്‍ ഭക്ഷണം. ഭക്ഷണത്തിന് രുചി നല്‍കാന്‍ മാത്രമല്ല അമിതവണ്ണം കുറയ്ക്കാനും ഇവ നല്ലതാണ്.

7. സസ്യാധിഷ്ഠിത പ്രോട്ടീന്‍

പഞ്ചസാര കുറഞ്ഞതും ഫൈബര്‍ തോത് അധികമുള്ളതുമായ സസ്യാധിഷ്ഠിത പ്രോട്ടീനുകളും ഭാരം കുറയ്ക്കാന്‍ പുരുഷന്മാരെ സഹായിക്കും. നട്സ്, വിത്തുകള്‍, സോയ പനീര്‍, പയര്‍ വര്‍ഗങ്ങള്‍ എന്നിവയെല്ലാം ഇതിന് ഉദാഹരണമാണ്.

8. ആരോഗ്യകരമായ ഫൈബര്‍

ക്വിനോവ, ബ്രൗണ്‍ റൈസ് എന്നിവ പോലെ ഗ്ലൂട്ടന്‍ രഹിത ഹോള്‍ ഗ്രെയ്നുകള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതും വയര്‍ കുറയ്ക്കാന്‍ സഹായകമാണ്.

Anandhu Ajitha

Recent Posts

ശബരിമല സ്വർണ്ണക്കൊള്ള. SIT അന്വേഷണം അട്ടിമറിക്കുവാനുള്ള സമഗ്രമായ ഇടപെടലുകൾ സർക്കാർ നടത്തുന്നുവോ ?

അനുദിനം പുതിയ വിവരങ്ങൾ മാദ്ധ്യമങ്ങളിലൂടെ പുറത്തു വരുന്ന ശബരിമല സ്വർണ്ണക്കൊള്ള സംബന്ധിച്ച പുതിയ വിവരങ്ങൾ അന്വേഷണത്തിലും , സ്വർണ്ണക്കൊള്ളയുടെ വ്യാപ്തിയിലേക്ക്,…

25 minutes ago

ശബരിമല സ്വർണ്ണക്കൊള്ളയിൽ അന്വേഷണം സോണിയാ ഗാന്ധിയിലേക്കും നീളണമെന്ന് കെ സുരേന്ദ്രൻ

ആദ്യം പറഞ്ഞ ആരോപണങ്ങളിൽ നിന്ന് രമേശ് ചെന്നിത്തല പിന്മാറി ! സോണിയ ഗാന്ധിയുടെ ബന്ധുവിന് വിഗ്രഹകള്ളക്കടത്ത് സ്ഥാപനമുണ്ട് ! അന്വേഷണം…

1 hour ago

ശ്രീ ലേഖയ്ക്കെതിരെ വ്യാജ പരാതിയുമായി സിപിഐഎം??

ശാസ്തമംഗലം കൗൺസിലർ ആർ. ശ്രീലേഖയ്‌ക്കെതിരെ കള്ളക്കേസ് . എംഎൽഎ വി.കെ. പ്രശാന്തിന്റെ ഓഫീസ് കയ്യേറിയെന്ന പേരിലാണ് കേസ്. ഇതിന് പിന്നാലെ,…

2 hours ago

മദിരയിൽ മയങ്ങുന്ന മലയാള നാട്ടിൽ പുതിയ ബ്രാൻഡ് മദ്യത്തിന് പേരിടൽ കർമ്മം. അവിടെയും കാരണഭൂതൻ എയറിൽ.

പുതുവത്സരത്തലേന്നു 105 കോടി രൂപയ്ക്കു മുകളിൽ മദ്യം കുടിച്ചു വറ്റിച്ച മലയാളിയെ തേടി പുതിയൊരു ബ്രാൻഡ് മദ്യം കൂടി എത്തുന്നു…

3 hours ago

ഖമേനിയെ വക വരുത്തും! ഇറാൻ മറ്റൊരു ഇറാഖാകുന്നു; ആക്രമിക്കാൻ തയ്യാറെടുത്ത് അമേരിക്ക

ഇറാനിൽ വരും ദിവസങ്ങളിൽ സംഭവിക്കാൻ പോകുന്ന രാഷ്ട്രീയ മാറ്റങ്ങൾ ദക്ഷിണേഷ്യയുടെയും പശ്ചിമേഷ്യയുടെയും സമാധാനത്തെ എങ്ങനെ ബാധിക്കുമെന്നത് ആഗോള രാഷ്ട്രീയത്തിലെ ഏറ്റവും…

4 hours ago

അന്താരാഷ്ട്ര ബഹിരാകാശ നിലയം അവസാന കാലത്തിലേക്ക് ! നാസയുടെ അപ്രമാദിത്വം അവസാനിക്കുന്നു

അന്താരാഷ്ട്ര ബഹിരാകാശ നിലയം (International Space Station) എന്ന മനുഷ്യനിർമ്മിത അത്ഭുതം ബഹിരാകാശത്തെ അതിൻ്റെ ദീർഘകാലത്തെ ദൗത്യം പൂർത്തിയാക്കി വിരമിക്കാനൊരുങ്ങുകയാണ്.…

4 hours ago