Friday, May 3, 2024
spot_img

കാന്താരി കഴിച്ചാൽ പലതുണ്ട് ഗുണങ്ങൾ, ഇനി ഇതറിയാതെ പോകരുത്

കാന്താരി മുളകിന്റെ ഗുണങ്ങൾ ഏറെയാണ്. കാര്യമായ പരിചരണം ഒന്നും കാന്താരി കൃഷിക്ക് ആവശ്യമില്ല. ശാസ്ത്രീയമായ വളപ്രയോഗമോ പരിപാലന മുറകളോ ഇതിന് കൈക്കൊള്ളേണ്ട ആവശ്യവുമില്ല. പല നിറ വൈവിധ്യങ്ങളിൽ ഉള്ള കാന്താരിമുളക് കൾ മാർക്കറ്റുകളിൽ ലഭ്യമാണ്. പച്ചനിറത്തിലുള്ള കാന്താരി മുളകിന് ആവശ്യക്കാർ ഏറെയാണ്. ഔഷധഗുണങ്ങൾ ഏറെയുള്ള കാന്താരിക്ക് ആവശ്യക്കാർ ഏറെയാണ്.

രോഗപ്രതിരോധ ശേഷിയുടെ കാര്യത്തിൽ കാന്താരി മറ്റു മുളക് ഇനങ്ങളെക്കാൾ മികച്ചതാണ്. പാകി മുളപ്പിച്ചതിനുശേഷം നാലില പ്രായമാകുമ്പോൾ പറിച്ചുനടാം. കാന്താരിയിലടങ്ങിയിരിക്കുന്ന ക്യാപസിസിൻ ദഹനപ്രക്രിയ സുഗമമാക്കുന്നു. ഉയർന്ന കൊളസ്ട്രോൾ നിയന്ത്രിക്കാനും കാന്താരി മുളകിന് സാധിക്കും. ജീവകങ്ങൾ ആയ എ,സി, ഇ എന്നിവയാൽ സമ്പുഷ്ടമാണ് കാന്താരിമുളക്.

ഇതു മാത്രമല്ല കാൽസ്യം, അയൺ, പൊട്ടാസ്യം ഫോസ്ഫറസ് എന്നിവയാലും സമ്പുഷ്ടം ആണിത്. ശരീരത്തിലെ അമിതമായ കൊഴുപ്പ് ഇല്ലാതാക്കാനും പൊണ്ണത്തടി കുറയ്ക്കുവാനും കാന്താരി ഒരാൾ വിചാരിച്ചാൽ മതി. ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും കാന്താരി യുടെ ഉപയോഗം നല്ലതാണ്.

Related Articles

Latest Articles