men
എന്തൊക്കെ ചെയ്തിട്ടും കുടവയറും അമിതവണ്ണവും കുറയ്ക്കാൻ നിങ്ങൾക്ക് കഴിയുന്നില്ലേ ?ഇനി ഇത്തരമൊരു ഭക്ഷണ ശീലം പരീക്ഷിച്ചു നോക്കൂ
പുരുഷന്മാരുടെ കുടവയർ കുറയ്ക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണ വിഭവങ്ങള്‍ പരിചയപ്പെടാം. ഇവ അമിതവണ്ണം കുറയ്ക്കുന്നതിനൊപ്പം ശരീരത്തിന് ആവശ്യമായ പ്രോട്ടീനും ഫൈബറും ആരോഗ്യകരമായ കൊഴുപ്പും പ്രദാനം ചെയ്യുന്നതുമാണ്.
1. മുട്ട
ശരീരത്തിലെ കോശങ്ങളുടെ ആവരണം നിര്‍മിക്കുന്നതില്‍ മുഖ്യ പങ്ക് വഹിക്കുന്ന പോഷണമാണ് കോളൈന്‍.മുട്ട കോളൈൻ്റെ സമൃദ്ധമായ സ്രോതസ്സാണ് . അവയങ്ങളില്‍ പ്രത്യേകിച്ച് കരളിന് ചുറ്റും കൊഴുപ്പ് അടിയുന്നതിന് കാരണമായ ജീനുകളുമായി കോളൈന്‍ അപര്യാപ്തത ബന്ധപ്പെട്ട് കിടക്കുന്നു.
മുട്ട ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നത് മൂലം കോളൈന്‍ അപര്യാപ്തത പരിഹരിക്കുകയും കൊഴുപ്പ് ശരീരത്തില്‍ അടിയാതിരിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. പ്രോട്ടീന്‍ മുട്ടയില്‍ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ ദീര്‍ഘനേരം വയര്‍ നിറഞ്ഞ പ്രതീതിയും ഇത് സൃഷ്ടിക്കും.
2. മീനും മാംസവും
കൊഴുപ്പ് കുറഞ്ഞ മാംസവും മീനും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് വിശപ്പുണ്ടാക്കുന്ന ഗ്രെലിന്‍ ഹോര്‍മോണിനെ അമര്‍ത്തി വയ്ക്കും. അമിതമായി ഭക്ഷണം കഴിക്കാതിരിക്കാന്‍ ഇത് സഹായിക്കുമെന്ന് അമേരിക്കന്‍ ജേണല്‍ ഓഫ് ക്ലിനിക്കല്‍ ന്യൂട്രീഷനില്‍ പ്രസിദ്ധീകരിച്ച പഠനം ചൂണ്ടിക്കാണിക്കുന്നു.
3. ഇലക്കറികള്‍
ചീര, മൈക്രോ ഗ്രീനുകള്‍, ലെറ്റ്യൂസ് എന്നിവ പോലുള്ള ഊര്‍ജ്ജത്തിന്‍റെ തോത് കുറവുള്ള പച്ചക്കറികളും ഇലകളും ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തണം. ഇവയിലെ ഫൈബര്‍ ചയാപചയം മെച്ചപ്പെടുത്തി കുടവയര്‍ കുറയ്ക്കാന്‍ സഹായിക്കും.
4. ഡാര്‍ക്ക് ചോക്ലേറ്റ്
അമിതമായ ഭക്ഷണം കഴിക്കാനുള്ള ആഗ്രഹത്തെ അടക്കി നിര്‍ത്താന്‍ ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുന്നത് വഴി സാധിക്കും. ഇത് വഴി ഡാര്‍ക്ക് ചോക്ലേറ്റും അമിതഭാരം കുറയ്ക്കും.
5. ചെറി പഴം
കൊഴുപ്പില്ലാത്തതും കാലറി കുറഞ്ഞതുമായ ചെറി പഴത്തില്‍ ഫൈബറും വൈറ്റമിന്‍ സിയും പൊട്ടാസ്യവുമെല്ലാം ധാരാളം അടങ്ങിയിരിക്കുന്നു. ദഹനപ്രക്രിയ പതിയെയാക്കി ദീര്‍ഘനേരം വിശക്കാതിരിക്കാന്‍ ചെറി പഴം സഹായിക്കും. ഗ്ലൈസിമിക് ഇന്‍ഡെക്സ് കുറവായതിനാല്‍ രക്തത്തിലെ പഞ്ചസാരയിലും ഇന്‍സുലിന്‍ തോതിലും ചെറിയ വര്‍ധന മാത്രമേ ഇത് ഉണ്ടാക്കുകയുള്ളൂ.
6. സുഗന്ധവ്യഞ്ജനങ്ങള്‍
മഞ്ഞള്‍, കറുവാപ്പട്ട, കുരുമുളക്, ഗ്രാമ്ബൂ, ഏലം എന്നിങ്ങനെ പല തരത്തിലുള സുഗന്ധവ്യഞ്ജനങ്ങള്‍ അടങ്ങിയതാണ് നമ്മുടെ ഇന്ത്യന്‍ ഭക്ഷണം. ഭക്ഷണത്തിന് രുചി നല്‍കാന്‍ മാത്രമല്ല അമിതവണ്ണം കുറയ്ക്കാനും ഇവ നല്ലതാണ്.
7. സസ്യാധിഷ്ഠിത പ്രോട്ടീന്‍
പഞ്ചസാര കുറഞ്ഞതും ഫൈബര്‍ തോത് അധികമുള്ളതുമായ സസ്യാധിഷ്ഠിത പ്രോട്ടീനുകളും ഭാരം കുറയ്ക്കാന്‍ പുരുഷന്മാരെ സഹായിക്കും. നട്സ്, വിത്തുകള്‍, സോയ പനീര്‍, പയര്‍ വര്‍ഗങ്ങള്‍ എന്നിവയെല്ലാം ഇതിന് ഉദാഹരണമാണ്.
8. ആരോഗ്യകരമായ ഫൈബര്‍
ക്വിനോവ, ബ്രൗണ്‍ റൈസ് എന്നിവ പോലെ ഗ്ലൂട്ടന്‍ രഹിത ഹോള്‍ ഗ്രെയ്നുകള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതും വയര്‍ കുറയ്ക്കാന്‍ സഹായകമാണ്.
കൊച്ചിയിലെ മരട്, കളമശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷനുകളില്‍ കെ.എസ്.ഇ.ബി.യുടെ ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡ് (APTS) നടത്തിയ പരിശോധനയില്‍ 3.14 കോടി…
സംസ്ഥാനത്ത് വനസംരക്ഷണ രംഗത്ത് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ സ്വീകരിക്കുന്ന ഉദ്യോഗസ്ഥര്‍ ശിക്ഷാനടപടികള്‍ നേരിടേണ്ടി വരുന്നുവെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് മുട്ടില്‍ മരംമുറി…
വിദേശത്ത് മികച്ച തൊഴിലും ഉയര്‍ന്ന ശമ്പളവും സ്വപ്നം കാണുന്ന മലയാളി ഉദ്യോഗാര്‍ത്ഥികളെ ലക്ഷ്യമിട്ട് നടന്ന വന്‍ വിസ തട്ടിപ്പിന്റെ വിവരങ്ങളാണ്…
ഐക്യരാഷ്ട്രസഭയുടെ വേദികളില്‍ ഭീകരവാദ വിഷയത്തില്‍ പാകിസ്താന് ശക്തമായ തിരിച്ചടിയാണ് ഭാരതം നല്‍കിയിരിക്കുന്നത്. വര്‍ഷങ്ങളായി നുണകള്‍ ആവര്‍ത്തിച്ചതുകൊണ്ട് യാഥാര്‍ത്ഥ്യങ്ങള്‍ മറച്ചുവെക്കാനാകില്ലെന്ന് ഭാരതത്തിന്റെ…
സംസ്ഥാനത്തെ സാമ്പത്തിക തട്ടിപ്പുകാർക്കെതിരെ പിടിമുറുക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കോടിക്കണക്കിന് രൂപയുടെ 'അറഫ ഗോൾഡ്' സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് കൊല്ലത്തും…
തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…