Celebrity

ഷോർട്സ് ഇട്ട് മെസ്സിയും ഹിജാബ് ഇടാതെ ഭാര്യയും! കുടുംബത്തോടൊപ്പം സൗദിയിലെത്തി അർജന്റീന ഫുട്ബോൾ താരം

റിയാദ്: കുടുംബത്തോടൊപ്പം സൗദി അറേബ്യയിലെത്തി അർജന്റീന ഫുട്ബോൾ താരം ലയണൽ മെസ്സി. കർശനമായ മത നിയമങ്ങൾ ഉള്ള സൗദി അറേബ്യയിൽ താരകുടുംബം എത്തിയത് മറ്റ് എവിടെയും പോകുന്ന തരത്തിലാണ്. തലയിൽ ഹിജാബോ തട്ടമോ അങ്ങനെയുള്ള ഒരു മത വേഷമോ ധരിക്കാതെയായിരുന്നു മെസ്സിയുടെ പങ്കാളിയും ഒരു ഷോർട്സും ടീഷർട്ടും ധരിച്ചാണ് മെസ്സിയും എത്തിയത്. സൗദിയിലെ കടുത്ത മതനിയമങ്ങളൊക്കെ മാറുന്നു എന്നതിനുള്ള ഒരു ഉദ്ദാഹരണം കൂടിയാണിത്.

സൗദി ടൂറിസം അംബാസഡർ എന്ന നിലയിലാണ് രാജ്യ സന്ദർശനത്തിനായി മെസ്സിയും കുടുംബവും എത്തിയിരിക്കുന്നത്. ടൂറിസം മന്ത്രി അഹമ്മദ് അൽ ഖത്തീബ് ട്വിറ്ററിലൂടെയാണ് മെസ്സിയെ സ്വാഗതം ചെയ്തത്. ഇവരെ സൗദി അറേബ്യയിലേക്ക് സ്വാഗതം ചെയ്യുന്നതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

2022 മേയിലാണ് സൗദി ടൂറിസം അതോറിറ്റി (എസ്ടിഎ) മെസ്സിയെ ടൂറിസം ഔദ്യോഗിക ബ്രാൻഡ് അംബാസഡറായി പ്രഖ്യാപിച്ചത്. അംബാസഡർ എന്ന നിലയിൽ തന്റെ രണ്ടാമത്തെ സന്ദർശനത്തിൽ മെസ്സി രാജ്യത്തെ കൂടുതൽ വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഒരു വർഷം മുൻപ് തന്റെ ആദ്യ സന്ദർശന വേളയിൽ ചെങ്കടലിന്റെ തീരത്തുള്ള ജിദ്ദയിലെ പുരാധന സ്ഥലങ്ങൾ മെസ്സി സന്ദർശിച്ചിരുന്നു.

anaswara baburaj

Recent Posts

വലിയ അളവിൽ കഞ്ചാവ് മിഠായികൾ! ലക്ഷ്യം സ്കൂൾ വിദ്യാർത്ഥികൾ; അരൂരിൽ അതിഥി തൊഴിലാളികളെ പിടികൂടി എക്സൈസ്

ആലപ്പുഴ: അരൂരില്‍ അതിഥി തൊഴിലാളികളില്‍ നിന്ന് 2000ത്തിലധികം കഞ്ചാവ് മിഠായികള്‍ പിടികൂടി എക്സൈസ്. ഉത്തര്‍പ്രദേശ് സ്വദേശികളായ രാഹുല്‍ സരോജ്, സന്തോഷ്…

5 hours ago

തെന്മല ഡാമിലെ ശുചിമുറിയില്‍ ക്യാമറ വെച്ചു; യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

കൊല്ലം: കൊല്ലത്ത് ശുചിമുറിയില്‍ ക്യാമറ വച്ച യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍. തെന്മല സ്വദേശി ആഷിക് ബദറുദ്ദീന്‍ (30)…

5 hours ago

കനത്ത മഴയ്ക്കിടെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിക്കപ്പെട്ട കുഞ്ഞിന്‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി

തിരുവനന്തപുരം: കനത്ത മഴയിൽ അമ്മതൊട്ടിലിൽ എത്തിയ കുഞ്ഞതിഥിക്ക് ‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി. സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത്…

6 hours ago