India

പരസ്യമായി മാപ്പപേക്ഷിച്ച് മെറ്റ സിഇഒ മാർക്ക് സക്കർബർഗ്! ചില ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കാൻ പണം വാങ്ങിയതായും കുമ്പസാരം

ദില്ലി : ഫെയ്‌സ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്ട്‌സ്ആപ്പ് എന്നീ പ്ലാറ്റ്‌ഫോമുകളിലെ പ്രായപൂർത്തിയാകാത്തവർക്കെതിരെയുള്ള ലൈംഗികാതിക്രമ ഉള്ളടക്കങ്ങൾ (CSAM), വ്യാജ ഡീപ് ഫേക്ക് വീഡിയോകൾ, ഉള്ളടക്ക നിയന്ത്രണത്തിലെ പരാജയങ്ങൾ എന്നിവയിൽ പരസ്യമായി മാപ്പപേക്ഷിച്ച് മെറ്റ സിഇഒ മാർക്ക് സക്കർബർഗ്. കേന്ദ്ര ഐ.ടി മന്ത്രി അശ്വിനി വൈഷ്ണവ്, ഐ.ടി സെക്രട്ടറി എസ്. കൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘവുമായി മെറ്റയുടെ ആഗോള പ്രതിനിധി സംഘം നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ഈ അടിയന്തര നീക്കം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് താൽക്കാലികമായി നീക്കം ചെയ്ത സംഭവവും പണം വാങ്ങി അൽഗോരിതം വഴി ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കുന്നതിനെക്കുറിച്ചുള്ള വിവരങ്ങളും പുറത്തുവന്നതോടെയാണ് കമ്പനിക്കെതിരെ കേന്ദ്രസർക്കാർ കർശന നടപടിയുമായി രംഗത്തെത്തിയത്.

നേരത്തെ റെയിൽ ഭവനിൽ നടന്ന നിർണായക യോഗത്തിൽ, വിവരസാങ്കേതിക നിയമത്തിലെ (IT Act) സെക്ഷൻ 79 പ്രകാരം ഒരു സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിന് ലഭിക്കുന്ന ‘സേഫ് ഹാർബർ’ (Safe Harbour) നിയമപരിരക്ഷ മെറ്റയ്ക്ക് ഇനി നൽകാനാവില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരുന്നു. ഉപയോക്താക്കൾ പോസ്റ്റ് ചെയ്യുന്ന ഉള്ളടക്കങ്ങൾ വെറുതെ കാണിക്കുന്ന ഒരു നിഷ്പക്ഷ ഇടനിലക്കാരനായിട്ടല്ല, മറിച്ച് തങ്ങൾക്ക് താല്പര്യമുള്ള ഉള്ളടക്കങ്ങൾ തിരഞ്ഞെടുത്ത് ആളുകളിലേക്ക് എത്തിക്കുന്ന ഒരു പബ്ലിഷറായിട്ടാണ് മെറ്റ പ്രവർത്തിക്കുന്നതെന്ന് സർക്കാർ ചൂണ്ടിക്കാട്ടി. നിയമപരിരക്ഷ നഷ്ടപ്പെടുന്നതോടെ, പ്ലാറ്റ്‌ഫോമുകളിൽ പ്രചരിക്കുന്ന നിയമവിരുദ്ധവും അപകീർത്തികരവുമായ ഉള്ളടക്കങ്ങൾക്ക് മെറ്റയും അതിന്റെ ഉപകമ്പനികളും നേരിട്ട് നിയമനടപടികൾക്കും ക്രിമിനൽ കേസിനും വിധേയരാകേണ്ടി വരും.

നിയമവിരുദ്ധമായ പരസ്യങ്ങളും ഉള്ളടക്കങ്ങളും ബൂസ്റ്റ് ചെയ്യുന്നതിനായി വൻതുക കൈപ്പറ്റിയതായി മെറ്റാ ഗ്ലോബൽ അഫയേഴ്‌സ് ഓഫീസർ ജോയൽ കപ്ലാൻ ഉൾപ്പെട്ട പ്രതിനിധി സംഘം സമ്മതിച്ചു. ഇൻസ്റ്റാഗ്രാമിൽ പ്രായപൂർത്തിയാകാത്തവർക്കെതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട പരസ്യങ്ങൾ വരെ പ്രത്യക്ഷപ്പെട്ടതിൽ സാങ്കേതികവും പ്രവർത്തനപരവുമായ വീഴ്ച പറ്റിയിട്ടുണ്ടെന്ന് കമ്പനി അംഗീകരിച്ചു. തങ്ങളുടെ വീഴ്ചകളിൽ ഖേദം പ്രകടിപ്പിച്ച മാർക്ക് സക്കർബർഗ്, വ്യാജ പ്രചാരണങ്ങൾ, ഡീപ് ഫേക്കുകൾ, സാമ്പത്തിക തട്ടിപ്പ് പരസ്യങ്ങൾ, പൊതുപ്രവർത്തകരുടെ അക്കൗണ്ടുകൾ അനാവശ്യമായി പൂട്ടിയിടൽ തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് ഉറപ്പുനൽകി.

നേരത്തെ ബി.ജെ.പി എം.പി നിഷികാന്ത് ദുബെയുടെ അധ്യക്ഷതയിലുള്ള പാർലമെന്ററി സ്റ്റാന്റിംഗ് കമ്മിറ്റിയും മെറ്റയ്ക്ക് കടുത്ത മുന്നറിയിപ്പ് നൽകിയിരുന്നു. പ്രധാനമന്ത്രിയെയും സ്ത്രീകളെയും കുട്ടികളെയും ലക്ഷ്യമിട്ടുള്ള എ.ഐ വ്യാജ ഉള്ളടക്കങ്ങളിൽ തെലങ്കാന പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത സംഭവം സമിതി ഉന്നയിച്ചു. പ്രധാനമന്ത്രി അടക്കമുള്ള പ്രമുഖരുടെ ഔദ്യോഗിക അക്കൗണ്ടുകളിൽ ഇനി മേൽ നടപടി സ്വീകരിക്കുന്നതിന് മുൻപ് ഒന്നിലധികം ഘട്ടങ്ങളിലുള്ള മനുഷ്യ പരിശോധന (Human Oversight) ഉറപ്പാക്കുമെന്ന് മെറ്റ സർക്കാരിനെ അറിയിച്ചിട്ടുണ്ട്. വരും ആഴ്ചകളിൽ കമ്പനിയുടെ തിരുത്തൽ നടപടികൾ വിലയിരുത്താൻ കേന്ദ്രം വീണ്ടും പ്രതിനിധികളെ വിളിച്ചുവരുത്തും.

B4 Admin

Recent Posts

പാകിസ്ഥാന്റെ കടക്കെണി പുതിയ ഭീകരമുഖത്തേക്ക്: വിദേശക്കടം പത്തുവർഷത്തിനിടെ ഇരട്ടിയായി 135.1 ബില്യൺ ഡോളറിലെത്തിയെന്ന് ലോകബാങ്കിന്റെ പുതിയ വെളിപ്പെടുത്തൽ!

ലോകബാങ്കിന്റെ ഏറ്റവും പുതിയ അന്താരാഷ്ട്ര കടാന്വേഷണ റിപ്പോർട്ട് പ്രകാരം അയൽരാജ്യമായ പാകിസ്ഥാന്റെ വിദേശക്കടം കഴിഞ്ഞ പത്തുവർഷത്തിനുള്ളിൽ ഇരട്ടിയായി വർദ്ധിച്ചതായി കണക്കുകൾ…

5 hours ago

വളർമതിയുടെ സമരവീര്യത്തിന് പിന്തുണ : LPST ഉദ്യോഗാർഥികളുടെ പോരാട്ടം ഏറ്റെടുത്ത് ബിജെപി

തിരുവനന്തപുരം: സമരപ്പന്തൽ പൊളിച്ചുനീക്കിയാലും യുവാക്കളുടെ നീതിക്കുവേണ്ടിയുള്ള പോരാട്ടം അവസാനിപ്പിക്കാനാകില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎ. സെക്രട്ടേറിയറ്റിന് മുന്നിൽ…

17 hours ago

ആൺസുഹൃത്തിന് അമിത നിയന്ത്രണമെന്ന് പരാതി: ഒടുവിൽ ക്വട്ടേഷൻ ആക്രമണം പട്ടാമ്പി കേസിൽ പെൺകുട്ടികളുടെ പങ്ക് ചർച്ചയാകുന്നു

പട്ടാമ്പിയിൽ ആൺസുഹൃത്തിനെതിരെ ക്വട്ടേഷൻ ആക്രമണം ആസൂത്രണം ചെയ്തെന്ന കേസിൽ പ്രതിസ്ഥാനത്തുള്ള പെൺകുട്ടികളുടെ പങ്കാണ് ഇപ്പോൾ ചർച്ചയാകുന്നത്. ആൺസുഹൃത്തിന്റെ അമിത നിയന്ത്രണവും…

1 day ago

വൈദ്യുതി വിവാദത്തിൽ സർക്കാരിന് ആശ്വാസം: മന്ത്രിയെ വിശ്വാസത്തിലെടുക്കുമെന്ന് ഉറപ്പ് സമവായത്തിലേക്ക് കെ.എസ്.ഇ.ബി തർക്കം

വൈദ്യുതി വാങ്ങൽ തീരുമാനങ്ങളെച്ചൊല്ലി സർക്കാരിനുള്ളിൽ ഉയർന്ന ഭിന്നത ഭരണതലത്തിലെ ഏകോപനക്കുറവിലേക്കും രാഷ്ട്രീയ പ്രതിസന്ധിയിലേക്കും നീങ്ങുന്നതിനിടെയാണ് നിർണായക ഇടപെടലുണ്ടായത്. ജി.എൻ.എയുമായുള്ള വൈദ്യുതി…

1 day ago

വിദേശ സഞ്ചാരികൾക്കും നിക്ഷേപകർക്കും വൻ ആശ്വാസവുമായി കേന്ദ്ര സർക്കാർ: വിസ നിയമങ്ങൾ ലഘൂകരിച്ച് 9 വിഭാഗങ്ങളാക്കി ചുരുക്കി, അപേക്ഷാ ഫോമുകളുടെ ദൈർഘ്യം 70 ശതമാനം കുറച്ചു!

ആഗോളതലത്തിൽ ഭാരതത്തിലേക്കുള്ള വിനോദസഞ്ചാരം, വ്യാപാരം, ചികിത്സ, ഉന്നതവിദ്യാഭ്യാസം എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിസ നടപടിക്രമങ്ങളിൽ വിപ്ലവകരമായ പരിഷ്കാരങ്ങൾ…

1 day ago

മനുഷ്യനെ മാറ്റിയ മഹാവിളംബരം! കേരളത്തിന്റെ സാമൂഹിക നവോത്ഥാനത്തിന് അടിത്തറ പാകിയ ക്ഷേത്രപ്രവേശന വിളംബരത്തിന് ഇന്ന് 90 വയസ്സ്!

കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിൽ സമാനതകളില്ലാത്ത സാമൂഹിക മാറ്റത്തിന് വഴിതുറന്ന ചരിത്രപ്രസിദ്ധമായ ക്ഷേത്രപ്രവേശന വിളംബരത്തിന് ഇന്ന് തൊണ്ണൂറ്റാണ്ട് തികയുന്നു. ജാതിവ്യവസ്ഥയുടെയും അടിയുറച്ച…

1 day ago