ഷെയ്ഖ് ഹസീന
ദില്ലി : വരുന്ന ഡിസംബറിൽ താൻ ബംഗ്ലാദേശിലേക്ക് മടങ്ങിയെത്താൻ ആഗ്രഹിക്കുന്നുവെന്നാവർത്തിച്ച് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. 2024-ൽ രാജ്യത്തുണ്ടായ വിദ്യാർത്ഥി പ്രക്ഷോഭത്തെ തുടർന്ന് അധികാരം നഷ്ടപ്പെട്ട് ഇന്ത്യയിൽ അഭയം തേടിയ ശേഷം ആദ്യമായി ദില്ലിയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ. തടവറയോ മരണമോ തനിക്ക് മുന്നിലുണ്ടാകാമെന്ന് അറിയാമെന്നും, എന്നാൽ ജനങ്ങളോടുള്ള ഉത്തരവാദിത്തം നിറവേറ്റുന്നതിൽ നിന്നും ഭയത്തിന് തന്നെ തടയാനാവില്ലെന്നും ഹസീന വ്യക്തമാക്കി. താൻ തിരികെ പോകുന്നത് അധികാര മോഹം കൊണ്ടല്ല, മറിച്ച് രാജ്യത്തെ വികസനത്തിന്റെയും മതേതരത്വത്തിന്റെയും പാതയിലേക്ക് തിരിച്ചുകൊണ്ടുവരാനാണെന്ന് അവർ കൂട്ടിച്ചേർത്തു.
വിദ്യാർത്ഥികളുടെ സംവരണ പ്രക്ഷോഭത്തെ തെറ്റായ പ്രചാരണങ്ങളിലൂടെ തനിക്കെതിരെയുള്ള പ്രക്ഷോഭമാക്കി ചില സംഘടിത ശക്തികൾ മാറ്റുകയായിരുന്നുവെന്ന് ഹസീന ആരോപിച്ചു. ജൂലൈ 15 മുതൽ പ്രക്ഷോഭത്തിന്റെ സ്വഭാവം മാറി അക്രമങ്ങൾ അഴിച്ചുവിടുകയും ബംഗ്ലാദേശ് ടെലിവിഷൻ അടക്കമുള്ള പൊതുസ്വത്തുക്കൾ തീയിടുകയും ചെയ്തു. പോലീസ് സ്റ്റേഷനുകൾ ആക്രമിക്കപ്പെടുകയും ഉദ്യോഗസ്ഥർ കൊല്ലപ്പെടുകയും ചെയ്ത ഘട്ടത്തിൽ രാജ്യത്തെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുക മാത്രമാണ് സുരക്ഷാ സേന ചെയ്തതെന്നും അവർ വിശദീകരിച്ചു.
മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിൽ പിന്നീട് വന്ന ഇടക്കാല സർക്കാരിനെ അനധികൃത ഭരണകൂടം എന്ന് വിശേഷിപ്പിച്ച ഹസീന, അന്നത്തെ സംഭവവികാസങ്ങളെക്കുറിച്ചുള്ള അന്വേഷണം തടസ്സപ്പെടുത്തി സത്യം പുറത്തുവരുന്നത് യൂനുസ് സർക്കാർ ബോധപൂർവ്വം ഇല്ലാതാക്കുകയായിരുന്നുവെന്ന് ആരോപിച്ചു. ജനങ്ങളുടെ ജനാധിപത്യ പോരാട്ടത്തിന് ആഗോളസമൂഹം പിന്തുണ നൽകണമെന്ന് അഭ്യർത്ഥിച്ച അവർ, കടുത്ത പ്രതിസന്ധികൾക്കിടയിലും ബംഗ്ലാദേശിലെ സംഭവങ്ങൾ ധൈര്യപൂർവ്വം റിപ്പോർട്ട് ചെയ്യുന്ന മാദ്ധ്യമപ്രവർത്തകർക്ക് നന്ദി അറിയിക്കുകയും ചെയ്തു.
ലോകബാങ്കിന്റെ ഏറ്റവും പുതിയ അന്താരാഷ്ട്ര കടാന്വേഷണ റിപ്പോർട്ട് പ്രകാരം അയൽരാജ്യമായ പാകിസ്ഥാന്റെ വിദേശക്കടം കഴിഞ്ഞ പത്തുവർഷത്തിനുള്ളിൽ ഇരട്ടിയായി വർദ്ധിച്ചതായി കണക്കുകൾ…
തിരുവനന്തപുരം: സമരപ്പന്തൽ പൊളിച്ചുനീക്കിയാലും യുവാക്കളുടെ നീതിക്കുവേണ്ടിയുള്ള പോരാട്ടം അവസാനിപ്പിക്കാനാകില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎ. സെക്രട്ടേറിയറ്റിന് മുന്നിൽ…
പട്ടാമ്പിയിൽ ആൺസുഹൃത്തിനെതിരെ ക്വട്ടേഷൻ ആക്രമണം ആസൂത്രണം ചെയ്തെന്ന കേസിൽ പ്രതിസ്ഥാനത്തുള്ള പെൺകുട്ടികളുടെ പങ്കാണ് ഇപ്പോൾ ചർച്ചയാകുന്നത്. ആൺസുഹൃത്തിന്റെ അമിത നിയന്ത്രണവും…
വൈദ്യുതി വാങ്ങൽ തീരുമാനങ്ങളെച്ചൊല്ലി സർക്കാരിനുള്ളിൽ ഉയർന്ന ഭിന്നത ഭരണതലത്തിലെ ഏകോപനക്കുറവിലേക്കും രാഷ്ട്രീയ പ്രതിസന്ധിയിലേക്കും നീങ്ങുന്നതിനിടെയാണ് നിർണായക ഇടപെടലുണ്ടായത്. ജി.എൻ.എയുമായുള്ള വൈദ്യുതി…
ആഗോളതലത്തിൽ ഭാരതത്തിലേക്കുള്ള വിനോദസഞ്ചാരം, വ്യാപാരം, ചികിത്സ, ഉന്നതവിദ്യാഭ്യാസം എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിസ നടപടിക്രമങ്ങളിൽ വിപ്ലവകരമായ പരിഷ്കാരങ്ങൾ…
കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിൽ സമാനതകളില്ലാത്ത സാമൂഹിക മാറ്റത്തിന് വഴിതുറന്ന ചരിത്രപ്രസിദ്ധമായ ക്ഷേത്രപ്രവേശന വിളംബരത്തിന് ഇന്ന് തൊണ്ണൂറ്റാണ്ട് തികയുന്നു. ജാതിവ്യവസ്ഥയുടെയും അടിയുറച്ച…