പ്രതീകാത്മക ചിത്രം
വാന നിരീക്ഷകരും ശാസ്ത്രജ്ഞരും ഒരു പോലെ കാത്തിരിക്കുന്ന ഏറ്റവും തിളക്കമുള്ള പെർസീഡ്‌സ് ഉൽക്കമഴ ഇന്ന് ദൃശ്യമാകും. തെളിഞ്ഞ ആകാശമാണെങ്കില്‍ ഇന്ന് അർധരാത്രി മുതൽ ഉല്‍ക്കമഴ കാണാനാകും. വർഷംതോറും പെയ്തിറങ്ങുന്ന പെർസീഡ് ഉൽക്കമഴ നാളെ പുലർച്ച 3 മണി വരെ ദൃശ്യമാകും. മണിക്കൂറിൽ 100 ഉൽക്കകൾ വരെ ദൃശ്യമാകുമെന്നാണ് വാന നിരീക്ഷകർ അഭിപ്രായപ്പെടുന്നത്. .
വാല്‍നക്ഷത്രത്തില്‍ നിന്ന് ചിതറിത്തെറിക്കുന്ന ഭാഗങ്ങളും ഛിന്നഗ്രങ്ങളില്‍ നിന്ന് അടര്‍ന്നുമാറുന്നതുമായ ഭാഗമാണ് ഉല്‍ക്കകള്‍. വാല്‍ നക്ഷത്രങ്ങള്‍ ഭൂമിയെ കടന്ന് പോവുമ്പോള്‍ അവയ്‌ക്കൊപ്പം പൊടിപടലങ്ങള്‍ നിറഞ്ഞ ധൂമം പിന്നാലെ വാല്‍ പോലെ ഉണ്ടാകാറുണ്ട്. ഓരോ വര്‍ഷവും വാൽ നക്ഷത്രങ്ങൾ കടന്ന് പോവുമ്പോള്‍ വഴിയിൽ അവശിഷ്ടങ്ങളും ബാക്കിയാവുന്നു. ഇവ ഭൗമാന്തരീക്ഷത്തില്‍ പതിക്കുന്ന ഇവ കത്തിയെരിയുമ്പോളാണ് അത് വര്‍ണക്കാഴ്ചയായി മാറുന്നത്.
പെർസീഡ്‌സ് ഉൽക്കമഴ ജൂലൈ 17നാണ് ആരംഭിച്ചത്. ആഗസ്റ്റ് 24ന് അവസാനിക്കും. ഞായര്‍, തിങ്കള്‍ ദിവസങ്ങളിലാണ് ഇത് ഭൂമിയില്‍ നിന്നും ഏറ്റവും തെളിച്ചത്തില്‍ ദൃശ്യമാവുക. കോമെറ്റ് 109പി/സ്വിറ്റ്-ടട്ടിള്‍ എന്ന വാല്‍ നക്ഷത്രത്തില്‍ നിന്ന് സൃഷ്ടിക്കപ്പെട്ട അവശിഷ്ടങ്ങളാണ് പെർസീഡ്‌സ് ഉല്‍ക്കകള്‍.
ആകാശത്ത് വടക്ക് കിഴക്കന്‍ ദിശയിലേക്കാണ് നോക്കേണ്ടത്. ഒരു മണിക്കൂറിൽ 60 മുതൽ 100 വരെ ഉൽക്കകൾ അതിന്റെ ഉച്ഛസ്ഥായിയിൽ കാണാൻ കഴിയും. വെർച്വൽ ടെലിസ്‌കോപ്പ് പ്രൊജക്ട് ഹോസ്റ്റു ചെയ്ത തത്സമയ സ്ട്രീമിലൂടെ ഉൽക്കാവർഷം കാണാനാനുള്ള സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്
നമ്മുടെ പ്രപഞ്ചം അനന്തവും വിസ്മയകരവുമാണ്, എന്നാൽ അതേസമയം തന്നെ അത് പ്രവചനാതീതമായ വെല്ലുവിളികൾ നിറഞ്ഞതുമാണ്. ഭൂമിയുടെ ഏക സ്വാഭാവിക ഉപഗ്രഹമായ…
ടാറ്റാ മോട്ടോഴ്‌സിന്റെ കരുത്തുറ്റ പാരമ്പര്യത്തിൽ ഇന്ത്യൻ നിരത്തുകളെ ദശകങ്ങളോളം അടക്കിവാണ വാഹനമാണ് ടാറ്റാ SE 1613. ഭാരതത്തിലെ ചരക്കുനീക്ക മേഖലയിൽ…
പശ്ചിമേഷ്യൻ ചരിത്രത്തിലെ ഏറ്റവും സങ്കീർണ്ണമായ സംഘർഷഭൂമികളിലൊന്നാണ് സിറിയ. ഒരു ദശകത്തിലേറെയായി തുടരുന്ന ആഭ്യന്തരയുദ്ധവും അതിനിടയിൽ വളർന്നുവന്ന ഇസ്ലാമിക് സ്റ്റേറ്റ് എന്ന…
അനന്തമായ പ്രപഞ്ചത്തിന്റെ ആഴങ്ങളിൽ നിന്ന് ഭൂമിയെ ലക്ഷ്യമാക്കി എത്തുന്ന വിരുന്നുകാരനായ 3I/ATLAS എന്ന അന്തർ നക്ഷത്ര ധൂമകേതു ഇന്ന് ശാസ്ത്രലോകത്തും…
പീരിയോഡിക് ടേബിളും സംസ്കൃതവും തമ്മിലുള്ള ബന്ധം ശാസ്ത്രലോകത്തെ വളരെ കൗതുകകരമായ ഒരു ചരിത്രമാണ്. ഇത് പ്രധാനമായും റഷ്യൻ രസതന്ത്രജ്ഞനായ ഡിമിത്രി…
മൈമൻസിങ് : ബംഗ്ലാദേശിലെ മൈമൻസിങ് നഗരത്തിൽ മതനിന്ദ ആരോപിച്ച് ഹിന്ദു യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്ന് തീകൊളുത്തി. പയനിയർ നിറ്റ് കോമ്പോസിറ്റ്…