Sports

ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി കിരീടം ഇന്ത്യക്ക്;ഫൈനലിൽ മലേഷ്യയെ 4 -3 ന് തോൽപ്പിച്ചു

ചെന്നൈ : തീപ്പൊരി പാറിയ ത്രില്ലര്‍ പോരാട്ടത്തിനൊടുവിൽ ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ കിരീടത്തിൽ മുത്തമിട്ട് ഇന്ത്യ. ഫൈനലിൽ മലേഷ്യയെ പരാജയപ്പെടുത്തിയാണ് ടീം കിരീടം സ്വന്തമാക്കിയത്. മൂന്നിനെതിരേ നാല് ഗോളുകള്‍ക്കാണ് ഇന്ത്യന്‍ ടീമിന്റെ വിജയം. പിന്നില്‍ നിന്ന് ശേഷമായിരുന്നു ഇന്ത്യയുടെ വമ്പൻ തിരിച്ചുവരവ്.

മത്സരത്തിന്റെ ഒമ്പതാം മിനിറ്റില്‍ തന്നെ ജുഗ്‌രാജ് സിങ്ങിലൂടെ ഇന്ത്യ ലീഡെടുത്തു. എന്നാല്‍ 14-ാം മിനിറ്റില്‍ അബു കമല്‍ അസ്രായിലൂടെ മലേഷ്യ തിരിച്ചടിച്ചു. നാല് മിനിട്ടുകൾക്ക് ശേഷം 18-ാം മിനിറ്റില്‍ റാസി റഹീമും 28-ാം മിനിറ്റില്‍ അമീനുദ്ദീന്‍ മുഹമ്മദും മലേഷ്യയ്ക്കായി സ്‌കോർ ചെയ്തതോടെ സ്റ്റേഡിയം നിശബ്ദമായി.

പിന്നീട് കാണികൾ സാക്ഷ്യം വഹിച്ചത് ഇന്ത്യൻ ടീമിന്റെ വമ്പൻ തിരിച്ച് വരവിനാണ്. അവസാന ക്വാര്‍ട്ടറിന് മുമ്പ് ഹര്‍മന്‍പ്രീത് സിങ് ഇന്ത്യയുടെ രണ്ടാം ഗോള്‍ കണ്ടെത്തി. പിന്നാലെ ഗുര്‍ജന്ത് സിങ് സമനില ഗോളും നേടിയതോടെ മത്സരം ആവേശകരമായി. ഒടുവിൽ 56-ാം മിനിറ്റില്‍ ആകാശ്ദീപ് സിങ് മലേഷ്യൻ വല തുളച്ചുകൊണ്ട് ഗോൾ പായിച്ചതോടെ 4-3 ന് മത്സരം ഇന്ത്യ സ്വന്തമാക്കി. ഇന്ത്യയുടെ നാലാം ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി കിരീടമാണിത്. ഇതോടെ ഏറ്റവും കൂടുതൽ തവണ ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി നേടുന്ന രാജ്യമെന്ന റെക്കോർഡും ഇന്ത്യ സ്വന്തമാക്കി . മൂന്ന് കിരീടങ്ങള്‍ നേടിയ പാകിസ്ഥാന്റെ റെക്കോഡാണ്
പഴങ്കഥയായത്.

Anandhu Ajitha

Recent Posts

പന്തീരാങ്കാവിൽ നവവധുവിനെ ക്രൂരമായി മർദിച്ച കേസ് : പ്രതി രാഹുലിന് രാജ്യം വിടാൻ പോലീസിന്റെ ഒത്താശ ! ബെംഗളൂരു വരെ രക്ഷപ്പെടാൻ സുരക്ഷിതമായ വഴി പറഞ്ഞു നൽകിയത് പോലീസുകാരൻ ; അന്വേഷണം പ്രഖ്യാപിച്ചു

കോഴിക്കോട് : പന്തീരാങ്കാവിൽ നവവധുവിനെ ക്രൂരമായി മർദിച്ച കേസിൽ പ്രതി രാഹുലിന് രക്ഷപെടാൻ പോലീസ് ഒത്താശ നൽകിയതായി റിപ്പോർട്ട്. ബെംഗളൂരു…

30 mins ago

ഭരണഘടന മാറ്റാൻ ഒരു സർക്കാരിനും സാധിക്കില്ല ! കോൺഗ്രസ് വ്യാജ പ്രചാരണങ്ങൾ നടത്തുന്നു ; ബിജെപി സർക്കാർ പ്രവർത്തിക്കുന്നത് ജനങ്ങൾക്ക് വേണ്ടിയാണെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി

മുംബൈ : ഡോ. ബി.ആർ അംബേദ്കർ തയ്യാറാക്കിയ ഭരണഘടന ഒരു സർക്കാരിനും മാറ്റാൻ സാധിക്കില്ലെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. ഭരണഘടനയെ…

59 mins ago

അണിയറയിൽ ഒരുങ്ങുന്നത് വമ്പൻ മാറ്റങ്ങൾ ! ഇനി തൊട മുടിയാത്….

വ്യോമസേനയ്ക്ക് കരുത്തേകാൻ വമ്പൻ മാറ്റങ്ങളുമായി മോദി

1 hour ago

‘കാറിൽ കയറിയപ്പോൾ ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചു’; യു.എസ് സൗന്ദര്യ മത്സര വിപണിയിൽ നേരിടുന്ന ഞെട്ടിക്കുന്ന കഥകൾ തുറന്നടിച്ച് അമേരിക്കൻ സൗന്ദര്യറാണിമാർ

അമേരിക്കൻ സൗന്ദര്യ മത്സര വിപണിയിൽ കിരീടമുപേക്ഷിച്ച സൗന്ദര്യറാണിമാരാണ് അമേരിക്കയിലെ ഇപ്പോഴത്തെ ചർച്ചാവിഷയം. 2023ലെ മിസ് യു.എസ്.എ നൊവേലിയ വൊയ്റ്റ്, ഇന്ത്യൻ…

2 hours ago

രാജ്യത്തെ ഉന്നത രാഷ്ട്രീയ നേതാക്കളെ വധിക്കാൻ പദ്ധതി! തീവ്രവാദ മൊഡ്യൂൾ തകർത്തെറിഞ്ഞ്ഗുജറാത്ത് പോലീസ്

സൂററ്റ്: രാജ്യത്തെ ഉന്നത രാഷ്‌ട്രീയ നേതാക്കളെ ഉൾപ്പെടെ വധിക്കാൻ പദ്ധതിയിട്ട തീവ്രവാദ മൊഡ്യൂൾ തകർത്തെറിഞ്ഞ് ഗുജറാത്ത് പോലീസ്. സൊഹൈൽ എന്ന്…

3 hours ago

ഭാരതം വീണ്ടും മുന്നിൽ !യുഎന്നിന്റെ റിപ്പോർട്ട് പുറത്ത്

ജിഡിപി വളർച്ചയിൽ കുതിപ്പ് തുടർന്ന് ഭാരതം യുഎന്നിന്റെ റിപ്പോർട്ട് പുറത്ത്

3 hours ago