കോട്ടയം: കോട്ടയം എംജി സർവകലാശാലയിൽ കൈക്കൂലി വാങ്ങുന്നതിനിടെ ജീവനക്കാരി പിടിയിലായി.
കോട്ടയം അതിരമ്പുഴ കാമ്പസിലെ യൂണിവേഴ്സിറ്റി അസിസ്റ്റൻറ് എൽസി സി ജെയാണ് വിജിലൻസിൻ്റെ (Vigilance) പിടിയിലായത്. 1.50 ലക്ഷം രൂപയാണ് കൈക്കൂലിയായി വാങ്ങിയത്.
1.25 ലക്ഷം വിദ്യാർത്ഥി കൈക്കൂലിയായി നൽകിയിരുന്നു. തുടർന്ന് ബാക്കി മുപ്പതിനായിരം കൂടി നൽകണമെന്ന് ആവശ്യപ്പെട്ടു. ഇതിൽ 15,000 ഉടൻ നൽകണമെന്ന് ആവശ്യപ്പെട്ടതോടയാണ് വിദ്യാർത്ഥി വിജിലൻസിനെ അറിയിച്ചത്.
എംബിഎ വിദ്യാർത്ഥിയോടാണ് മാർക്ക് ലിസ്റ്റും പ്രൊവിഷണൽ സർട്ടിഫിക്കറ്റും ലഭിക്കാനായി കൈക്കൂലി ആവശ്യപ്പെട്ടത്. കോവിഡ് കാലമായതിനാൽ മാർക്ക് ലിസ്റ്റും മറ്റും ലഭിക്കുന്നതിനായി ഓൺലൈൻ വഴിയാണ് അപേക്ഷിക്കേണ്ടത്. മാത്രമല്ല ഇത് ലഭിക്കുന്നതിനായി ചെറിയ കാലതാമസവും വരാറുണ്ട്.
ഇതേത്തുടർന്ന് ഇത് പെട്ടെന്ന് ലഭിക്കുന്നതിനായാണ് എംബിഎ വിദ്യാർഥി യൂണിവേഴ്സിറ്റിയെ സമീപിച്ചതെന്നാണ് റിപ്പോർട്ട്. പരാതിക്കാരിയായ വിദ്യാര്‍ഥിനി എംബിഎ സപ്ലിമെന്ററി പരീക്ഷയെഴുതിയിരുന്നു. അതിന്റെ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് കാലതാമസം നേരിട്ടു.
വിദ്യാർത്ഥിക്ക് ജോലി ആവശ്യാര്‍ത്ഥമാണ് സര്‍ട്ടിഫിക്കറ്റിനായി സര്‍വകലാശാലയിലെത്തിയത്. ഈ സമയത്താണ് ജീവനക്കാരിയായ എല്‍സിയെ വിദ്യാര്‍ഥി പരിചയപ്പെടുന്നത്. അതിവേഗത്തില്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കണമെങ്കില്‍ ഒന്നരലക്ഷം രൂപ കൈക്കൂലി നൽകണമെന്ന് ഇവർ പറയുകയായിരുന്നു.
അതേസമയം പലപ്പോഴായി വിദ്യാര്‍ഥി പണം ഇല്ലെന്ന് പറഞ്ഞെങ്കിലും സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ സാവാകാശം നേരിട്ടു. ഇതേത്തുടർന്നാണ് വിദ്യാര്‍ഥി ജീവനക്കാരിക്ക് പണം നല്‍കിയത്. ശേഷം ആദ്യഘട്ടം ഒരു ലക്ഷം അക്കൗണ്ട് വഴിയും മറ്റ് 25,000 തുക പലഘട്ടങ്ങളിലായി നല്‍കുകയും ചെയ്തു.
അവസാനം സര്‍ട്ടിഫിക്കറ്റ് ലഭിക്കണമെങ്കില്‍ ബാക്കി 30,000 രൂപ ഇന്ന് നല്‍കാന്‍ ജീവനക്കാരി ആവശ്യപ്പെടുകയായിരുന്നു. പണവുമായി എത്തിയ വിദ്യാര്‍ഥി ഇക്കാര്യം വിജിലന്‍സിനെ അറിയിച്ചു. തുടർന്ന് വിദ്യാര്‍ഥി ജീവനക്കാരിക്ക് പണം നല്‍കിയതിന് പിന്നാലെ ഇവരെ വിജിലന്‍സ് പി്ടികൂടുകയായിരുന്നു. അതേസമയം ഇവര്‍ നേരത്തെ വിദ്യാര്‍ഥിയില്‍ നിന്ന് കൈക്കൂലി വാങ്ങിയതായി വിജിലന്‍സ് കണ്ടെത്തുകയും ചെയ്തിരുന്നു
അസമിലെ ധുബ്രി ജില്ലയിൽ സർക്കാർ ഭൂമി തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ട് ഭരണകൂടം നടപ്പിലാക്കിയ നിയമപരമായ കയ്യേറ്റമൊഴിപ്പിക്കൽ നടപടിയെ വർഗീയവൽക്കരിച്ച് അന്താരാഷ്ട്ര മാധ്യമമായ…
കഴിഞ്ഞ മാസം ഡൽഹിയിൽ നടന്ന രാഷ്ട്രീയ റാലികളും നിരന്തരമായ പ്രതിഷേധ സമരങ്ങളും തലസ്ഥാനത്തെ വാണിജ്യ പ്രവർത്തനങ്ങളെയും വ്യാപാരത്തെയും വലിയ രീതിയിൽ…
കേരളത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ മുന്നോട്ടുവെച്ച ജനറൽ നെറ്റ്‌വർക്ക് ആക്‌സസ് വഴിയുള്ള വൈദ്യുതി വാങ്ങൽ കരാർ പുതിയ വിവാദങ്ങൾക്ക്…
അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്ക് കനത്ത തിരിച്ചടി. ജനപ്രതിനിധി സഭയിലും സെനറ്റിലും ഡെമോക്രാറ്റുകൾ നേട്ടമുണ്ടാക്കിയതോടെ…
തിരുവനന്തപുരം : ശ്രീകാര്യത്ത് പതിനേഴുകാരനായ അഭിറാമിനെ കൊലപ്പെടുത്തിയ കേസിൽ അന്വേഷണം കൂടുതൽ പേരിലേക്ക് വ്യാപിക്കുന്നു. കേസിലെ രണ്ടാം പ്രതിയും കാപ്പാ…
ഭീകരവാദത്തെ പ്രോത്സാഹിപ്പിച്ചതിന്റെ ദുരിതം അനുഭവിച്ചറിഞ്ഞ് പാകിസ്ഥാൻ സാമ്പത്തികമായി തകർന്നടിയുന്ന കാഴ്ചയാണ് ഇപ്പോൾ പുറത്തുവരുന്നത്. 2019-ൽ പുൽവാമയിൽ നടന്ന ഭീകരാക്രമണത്തെ തുടർന്ന്…