പ്രതീകാത്മക ചിത്രം
പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന കടുത്ത സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതിയിൽ വൻ കുതിച്ചുചാട്ടം. മാർച്ചിലെ കണക്കുകൾ പ്രകാരം റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി ഒൻപത് മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തി. ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധി കാരണം പശ്ചിമേഷ്യയിൽ നിന്നുള്ള വിതരണം തടസ്സപ്പെട്ടതോടെയാണ് ഇന്ത്യൻ എണ്ണക്കമ്പനികൾ റഷ്യയെയും അംഗോളയെയും കൂടുതൽ ആശ്രയിക്കാൻ തുടങ്ങിയത്.
കഴിഞ്ഞ ജൂൺ മാസത്തിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണ് മാർച്ചിൽ രേഖപ്പെടുത്തിയത്. ഫെബ്രുവരിയിൽ 29 ദശലക്ഷം ബാരലായിരുന്ന റഷ്യൻ എണ്ണ ഇറക്കുമതി മാർച്ചിൽ 55.5 ദശലക്ഷം ബാരലായി ഉയർന്നു. അതായത് മുൻ മാസത്തെ അപേക്ഷിച്ച് 89 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിരിക്കുന്നത്. റഷ്യൻ എണ്ണക്കമ്പനികൾക്ക് മേലുള്ള ഉപരോധങ്ങളിൽ അമേരിക്ക നൽകിയ ഇളവുകളും ഈ വർധനവിന് പ്രധാന കാരണമായി.
അതേസമയം പശ്ചിമേഷ്യൻ പ്രതിസന്ധി ഇന്ത്യയുടെ മൊത്തത്തിലുള്ള എണ്ണ ഇറക്കുമതിയെ ബാധിച്ചിട്ടുണ്ട്. ഫെബ്രുവരിയിൽ 145 ദശലക്ഷം ബാരലായിരുന്ന മൊത്തം ഇറക്കുമതി മാർച്ചിൽ 127 ദശലക്ഷം ബാരലായി കുറഞ്ഞു. ഈ വിടവ് നികത്തുന്നതിനായി ആഫ്രിക്കൻ രാജ്യമായ അംഗോളയിൽ നിന്നുള്ള ഇറക്കുമതി ഇന്ത്യ 255 ശതമാനമായി വർധിപ്പിച്ചു. ഇതോടെ അംഗോളയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയിൽ റെക്കോർഡ് നേട്ടമാണ് ഇന്ത്യ കൈവരിച്ചിരിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ ഊർജ സുരക്ഷ ഉറപ്പാക്കുന്നതിനായി വിതരണ സ്രോതസ്സുകളിൽ ഇന്ത്യ വലിയ മാറ്റങ്ങൾ വരുത്തുന്നതായാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.
ദക്ഷിണ ഭാരതത്തിലെ അതിപ്രശസ്തമായ മഹാ തീർത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ അന്താരാഷ്ട്ര പ്രശസ്തമായ പൊങ്കാല മഹോത്സവത്തിന് ഒരുക്കങ്ങൾ…
തിരുവനന്തപുരം മേലാറന്നൂർ സ്വദേശിയായ പതിനേഴുകാരൻ രുദ്രേഷിന് വാഹനാപകടത്തെ തുടർന്ന് ജീവൻ വെടിയേണ്ടി വന്നുവെങ്കിലും, തന്റെ ശരീരത്തിലെ വിവിധ അവയവങ്ങളിലൂടെ അഞ്ചുപേർക്ക്…
ഭാരതീയ രാഷ്ട്രീയ ചരിത്രത്തിലെ സുവർണ്ണ അധ്യായമായ ഭാരതീയ ജനസംഘം അതിന്റെ പ്രയാണത്തിന്റെ 75-ാം വാർഷികം (പ്ലാറ്റിനം ജൂബിലി) പിന്നിടുമ്പോൾ, രാജ്യസ്‌നേഹവും…
രാഷ്ട്രീയ സ്വയംസേവക സംഘം സർസംഘചാലക് ഡോ. മോഹൻജി ഭാഗവതിന്റെ 2026ലെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ ഭാവി വികസനത്തിനുള്ള ദർശനരേഖയാണെന്ന് ധനമഞ്ജുരി…
രാജ്യത്ത് വലിയ വിവാദമായ മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പ് കേസിൽ നിർണായക നീക്കവുമായി കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ. കേസിലെ…
2026 ഒക്ടോബർ 31-ന് സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 151-ാം ജന്മവാർഷികം രാഷ്ട്രീയ ഏകതാ ദിവസ് ആയി ഭാരതം ആചരിക്കുന്നു. സ്വതന്ത്ര…