എൽ മെഞ്ചോ
മെക്സിക്കോയിലെ ഏറ്റവും കരുത്തനായ മയക്കുമരുന്ന് മാഫിയ തലവൻ നെമെസിയോ റൂബൻ ഒസെഗ്വേര സെർവാന്റസ് എന്ന എൽ മെഞ്ചോ സൈനിക നടപടിയിൽ കൊല്ലപ്പെട്ടു. ഇന്നലെ ജാലിസ്കോയിൽ മെക്സിക്കൻ സൈന്യം നടത്തിയ നീക്കത്തിലാണ് കുപ്രസിദ്ധമായ ‘ജാലിസ്കോ ന്യൂ ജനറേഷൻ കാർട്ടൽ’ തലവൻ എൽ മെഞ്ചോയും അനുയായികളും കൊല്ലപ്പെട്ടത്. മെക്സിക്കൻ പ്രതിരോധ മന്ത്രാലയം ഈ വിവരം ഔദ്യോഗികമായി സ്ഥിരീകരിച്ചതിന് പിന്നാലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപകമായ അക്രമസംഭവങ്ങളാണ് അരങ്ങേറുന്നത്. മാഫിയ സംഘങ്ങൾ തെരുവിലിറങ്ങി വാഹനങ്ങൾക്കും കെട്ടിടങ്ങൾക്കും തീയിടുകയും ഹൈവേകൾ ഉപരോധിക്കുകയും ചെയ്തതോടെ മെക്സിക്കോയിലെ ജനജീവിതം പൂർണ്ണമായും സ്തംഭിച്ച അവസ്ഥയിലാണ്.
ജാലിസ്കോയിൽ ആരംഭിച്ച സംഘർഷം അയൽസംസ്ഥാനങ്ങളായ മിക്കാൻ, ഗ്വാനാജുവാറ്റോ എന്നിവിടങ്ങളിലേക്കും അതിവേഗം വ്യാപിച്ചു. പ്രധാന നഗരങ്ങളിലെല്ലാം കടകളും ഫാർമസികളും മാഫിയ സംഘങ്ങൾ അഗ്നിക്കിരയാക്കി. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി സ്‌കൂളുകൾക്കും പൊതുസ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. വരാനിരിക്കുന്ന 2026 ലോകകപ്പ് ഫുട്ബോളിന് വേദിയാകേണ്ട ജാലിസ്കോയിൽ മത്സരങ്ങളും പൊതുപരിപാടികളും റദ്ദാക്കി. ഗതാഗത സംവിധാനങ്ങൾ താറുമാറായതിനെത്തുടർന്ന് അമേരിക്കൻ, കനേഡിയൻ വിമാനക്കമ്പനികൾ മെക്സിക്കോയിലേക്കുള്ള നിരവധി സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്. ജനങ്ങൾ വീടിന് പുറത്തിറങ്ങരുതെന്ന് ജാലിസ്കോ ഗവർണർ പാബ്ലോ ലെമസ് നവാരോ കർശന നിർദ്ദേശം നൽകി.
മെക്സിക്കോയിലെ നിലവിലെ അസ്ഥിരമായ സാഹചര്യം കണക്കിലെടുത്ത് ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ തങ്ങളുടെ പൗരന്മാർക്ക് അതീവ ജാഗ്രതാനിർദ്ദേശം പുറപ്പെടുവിച്ചു. ജാലിസ്കോ, തമൗലിപാസ്, മിക്കാൻ തുടങ്ങിയ മേഖലകളിലുള്ള ഇന്ത്യൻ പൗരന്മാർ സുരക്ഷിതമായ ഇടങ്ങളിൽ തന്നെ തുടരണമെന്നും അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും മെക്സിക്കോയിലെ ഇന്ത്യൻ എംബസി അറിയിച്ചു. അടിയന്തര സാഹചര്യങ്ങളിൽ പ്രാദേശിക അധികൃതരുമായി ബന്ധപ്പെടാനും 911 എന്ന നമ്പറിൽ സഹായം തേടാനും നിർദ്ദേശമുണ്ട്. സമാനമായ രീതിയിൽ അമേരിക്കയും കാനഡയും തങ്ങളുടെ പൗരന്മാർക്കും ഉദ്യോഗസ്ഥർക്കും ‘ഷെൽട്ടർ-ഇൻ-പ്ലേസ്’ നിർദ്ദേശം നൽകിയിട്ടുണ്ട്.
ലോകത്തെ ഏറ്റവും അപകടകാരിയായ ക്രിമിനലുകളിൽ ഒരാളായ എൽ മെഞ്ചോയുടെ അന്ത്യത്തെ അമേരിക്കൻ ഭരണകൂടം സ്വാഗതം ചെയ്തു. മയക്കുമരുന്ന് കടത്തിന് തടയിടാനുള്ള മെക്സിക്കോയുടെ പോരാട്ടത്തിലെ വലിയ വിജയമാണിതെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പ്രതികരിച്ചു. 15 മില്യൺ ഡോളർ പാരിതോഷികം പ്രഖ്യാപിക്കപ്പെട്ട കുറ്റവാളിയായിരുന്നു എൽ മെഞ്ചോ. മെക്സിക്കോ സിറ്റി ഉൾപ്പെടെയുള്ള നഗരങ്ങളിൽ സുരക്ഷാ സന്നാഹങ്ങൾ ശക്തമാക്കിയതായും സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും മെക്സിക്കൻ ഗവൺമെന്റ് അറിയിച്ചു.
രാജസ്ഥാനിലെ ജെയ്പൂരിൽ പ്രമുഖ ബേക്കറിയും കഫേയും നടത്തിവന്നിരുന്ന മയങ്ക് ഗോപാലിയ എന്ന യുവാവ് ക്രൂരമായ ആക്രമണത്തിനൊടുവിൽ മരണത്തിന് കീഴടങ്ങിയത് നഗരത്തിൽ…
എണ്ണ ഇറക്കുമതിക്കായി വലിയ തോതിൽ വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്ന ഭാരതം നിർണ്ണായകമായ ഊർജ്ജ സ്വയംപര്യാപ്തതയിലേക്കും വൻകിട എണ്ണ വിപ്ലവത്തിലേക്കും ചുവടുവെക്കുന്നതായി…
സമുദ്രതീര സുരക്ഷ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യൻ നാവികസേനയുടെ പക്കലുള്ള 'ബരാക്' പ്രതിരോധ മിസൈൽ സംവിധാനം നവീകരിക്കുന്നതിനായി ഇസ്രായേൽ എയ്റോസ്പേസ്…
ഇറാനുമായുള്ള സംഘർഷത്തിനിടയിൽ കൃത്യതയാർന്ന ആയുധങ്ങളുടെ ലഭ്യതക്കുറവ് രൂക്ഷമായതിനെത്തുടർന്ന്, അമേരിക്കൻ നാവികസേന കാലാവധി കഴിഞ്ഞ ടോമഹോക് (Tomahawk) ക്രൂയിസ് മിസൈലുകൾ പുനരുപയോഗിച്ചെന്ന…
ആർ.എസ്.എസ്. പ്രവർത്തകനായിരുന്ന മണ്ണന്തല രഞ്ജിത്തിനെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ കേസിൽ 18 വർഷങ്ങൾക്കിപ്പുറം തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി ചരിത്രപരമായ ശിക്ഷാവിധി…
ദേശീയ അധ്യാപക പരിഷത്തും മയിൽപ്പീലി മാഗസിനും സംയുക്തമായി നടത്തിവരുന്ന മയിൽപ്പീലി സ്കോളർഷിപ്പ് പരീക്ഷയുടെ സഹകരണത്തിൽ നിന്നും സർക്കാർ പിന്മാറിയത് ആയിരക്കണക്കിന്…