Milkha Singh Passed Away
ചണ്ഡീഗഡ്: ഇന്ത്യയുടെ ഇതിഹാസ കായികതാരം മില്‍ഖാ സിങ് അന്തരിച്ചു. കോവിഡ് ചികിത്സയിൽ കഴിയവെയാണ് മരണം. 91 വയസ്സായിരുന്നു. മേയ് 20 നാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. ശരീരത്തില്‍ ഓക്‌സിജന്റെ അളവ് വീണ്ടും കുറഞ്ഞതാണ് മില്‍ഖാ സിങ്ങിന്റെ ആരോഗ്യനിലയെ വീണ്ടും മോശമാക്കിയത്. തുടർന്ന് അദ്ദേഹത്തെ ചണ്ഡീഗഡിലെ പിജിഐഎംഇആർ ആശുപത്രിയിലെ ഐസിയുവിൽ പ്രവേശിപ്പിക്കുകയായിരുന്നു. ബുധനാഴ്ച നടന്ന കോവിഡ് പരിശോധനയിൽ നെഗറ്റീവ് ആയിരുന്നു. എന്നാൽ രണ്ട് ദിവസത്തിനുശേഷം പനി കൂടുകയും ഓക്സിജൻ ലെവൽ കുറയുകയും ചെയ്തു.
ജൂൺ മൂന്നിന് അദ്ദേഹത്തിന് കോവിഡ് ബാധിച്ചിരുന്നെങ്കിലും പിന്നീട് അദ്ദേഹം രോഗമുക്തനായിരുന്നു. മൊഹാലിയിലെ സ്വകാര്യ ആശുപത്രിയിലെ കോവിഡ് ചികിത്സയ്ക്ക് ശേഷം മെയ് 24ന് അദ്ദേഹം വീട്ടിലേക്ക് തിരിച്ച് പോയിരുന്നു. മില്‍ഖാ സിങ്ങിനൊപ്പം അദ്ദേഹത്തിന്റെ ഭാര്യ നിര്‍മല്‍ കൗറിനും കോവിഡ് ബാധിച്ചിരുന്നു. മൊഹാലിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അവര്‍ ഇക്കഴിഞ്ഞ ഞായറാഴ്ച മരണപ്പെട്ടിരുന്നു.
പറക്കും സിങ് എന്ന പേരിലറിയപ്പെടുന്ന മില്‍ഖ ഏഷ്യന്‍ ഗെയിംസിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും 400 മീറ്ററില്‍ സ്വര്‍ണം നേടിയ ഏക ഇന്ത്യക്കാരനാണ്. 1958, 1962 വര്‍ഷങ്ങളില്‍ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ മില്‍ഖ സിങ് 1956 മെല്‍ബണ്‍ ഒളിമ്പിക്സിലും 1960 റോം ഒളിമ്പിക്സിലും 1964 ടോക്യോ ഒളിമ്പിക്സിലും ഇന്ത്യയ്ക്ക് വേണ്ടി മത്സരിച്ചു.
ഏഷ്യന്‍ ഗെയിംസില്‍ നാല് തവണ സ്വര്‍ണ മെഡല്‍ നേടിയിട്ടുണ്ട്. 1960-ലെ റോം ഒളിമ്പിക്‌സില്‍ 400 മീറ്ററില്‍ നാലാം സ്ഥാനത്തെത്തി. 0.1 സെക്കന്റ് വ്യത്യാസത്തിലാണ് മെഡല്‍ നഷ്ടമായത്. 1958-ല്‍ കട്ടക്കില്‍ നടന്ന ദേശീയ ഗെയിംസില്‍ 200, 400 മീറ്ററിലും അദ്ദേഹം സ്വര്‍ണ്ണം നേടിയിട്ടുണ്ട്. 1964-ല്‍ കൊല്‍ക്കത്തയില്‍ നടന്ന ദേശീയ ഗെയിംസില്‍ 400 മീറ്ററില്‍ അദ്ദേഹം വെള്ളിയും നേടി. രാജ്യത്തിനായി അദ്ദേഹം നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് 1959-ല്‍ രാജ്യം അദ്ദേഹത്തിന് പദ്മശ്രീ പുരസ്‌കാരം നല്‍കി ആദരിച്ചു.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona
ശബരിമല സ്വർണ്ണക്കൊള്ളയിൽ SIT തന്ത്രി കണ്ഠരര് രാജീവരെ അറസ്റ് ചെയ്യുമ്പോൾ നിരവധി ചോദ്യങ്ങൾ ബാക്കിയാണ്. പുറത്തു വന്ന വിവരങ്ങൾ അനുസരിച്ചു…
വംശനാശം സംഭവിച്ച ഒരു ജീവിവർഗ്ഗത്തെ ഒരു നൂറ്റാണ്ടിന് ശേഷം വീണ്ടും ഭൂമിയിലേക്ക് തിരികെ എത്തിക്കുക എന്നത് ഏതൊരു സയൻസ് ഫിക്ഷൻ…
മനുഷ്യൻ കാലഗണനയ്ക്കായി കണ്ടെത്തിയ സാങ്കേതികവിദ്യകളിൽ വെച്ച് ഏറ്റവും വിസ്മയകരമായ ഒന്നാണ് അറ്റോമിക് ക്ലോക്കുകൾ. സമയത്തിന്റെ ഏറ്റവും സൂക്ഷ്മമായ അളവുകോലായി ഇന്ന്…
അസമിലെ സാമൂഹികവും രാഷ്ട്രീയവുമായ ചരിത്രത്തിൽ ജനസംഖ്യാ ഘടനയിലുണ്ടാകുന്ന മാറ്റങ്ങൾ എല്ലായ്പ്പോഴും സുപ്രധാനമായ ചർച്ചാവിഷയമാണ്. സംസ്ഥാനത്തെ തദ്ദേശീയ ജനതയുടെ സാംസ്കാരിക സ്വത്വവും…
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ ചരിത്രത്തിലും നാസയുടെ 65 വർഷത്തെ പര്യവേക്ഷണ ചരിത്രത്തിലും ഇതിനുമുമ്പ് ഒരിക്കലും സംഭവിക്കാത്ത അതീവ സങ്കീർണ്ണവും നാടകീയവുമായ…
നിങ്ങൾ ഈ നക്ഷത്രക്കാരാണോ ? ഇത് സാമ്പത്തിക പരീക്ഷണങ്ങൾ നേരിടുന്ന കാലം. സാമ്പത്തികമായി വെല്ലുവിളികൾ ഉണ്ടാകും. ജ്യോതിഷ പണ്ഡിതൻ പാൽക്കുളങ്ങര…