ട്രാക്കിലെ ഇതിഹാസം മിൽഖാ സിങ് ഇനി ഓർമ; പറക്കും സിങ്ങിന് ആദരമർപ്പിച്ച് കായിക ലോകം

ചണ്ഡീഗഡ്: ഇന്ത്യയുടെ ഇതിഹാസ കായികതാരം മില്‍ഖാ സിങ് അന്തരിച്ചു. കോവിഡ് ചികിത്സയിൽ കഴിയവെയാണ് മരണം. 91 വയസ്സായിരുന്നു. മേയ് 20 നാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. ശരീരത്തില്‍ ഓക്‌സിജന്റെ അളവ് വീണ്ടും കുറഞ്ഞതാണ് മില്‍ഖാ സിങ്ങിന്റെ ആരോഗ്യനിലയെ വീണ്ടും മോശമാക്കിയത്. തുടർന്ന് അദ്ദേഹത്തെ ചണ്ഡീഗഡിലെ പിജിഐഎംഇആർ ആശുപത്രിയിലെ ഐസിയുവിൽ പ്രവേശിപ്പിക്കുകയായിരുന്നു. ബുധനാഴ്ച നടന്ന കോവിഡ് പരിശോധനയിൽ നെഗറ്റീവ് ആയിരുന്നു. എന്നാൽ രണ്ട് ദിവസത്തിനുശേഷം പനി കൂടുകയും ഓക്സിജൻ ലെവൽ കുറയുകയും ചെയ്തു.

ജൂൺ മൂന്നിന് അദ്ദേഹത്തിന് കോവിഡ് ബാധിച്ചിരുന്നെങ്കിലും പിന്നീട് അദ്ദേഹം രോഗമുക്തനായിരുന്നു. മൊഹാലിയിലെ സ്വകാര്യ ആശുപത്രിയിലെ കോവിഡ് ചികിത്സയ്ക്ക് ശേഷം മെയ് 24ന് അദ്ദേഹം വീട്ടിലേക്ക് തിരിച്ച് പോയിരുന്നു. മില്‍ഖാ സിങ്ങിനൊപ്പം അദ്ദേഹത്തിന്റെ ഭാര്യ നിര്‍മല്‍ കൗറിനും കോവിഡ് ബാധിച്ചിരുന്നു. മൊഹാലിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അവര്‍ ഇക്കഴിഞ്ഞ ഞായറാഴ്ച മരണപ്പെട്ടിരുന്നു.

പറക്കും സിങ് എന്ന പേരിലറിയപ്പെടുന്ന മില്‍ഖ ഏഷ്യന്‍ ഗെയിംസിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും 400 മീറ്ററില്‍ സ്വര്‍ണം നേടിയ ഏക ഇന്ത്യക്കാരനാണ്. 1958, 1962 വര്‍ഷങ്ങളില്‍ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ മില്‍ഖ സിങ് 1956 മെല്‍ബണ്‍ ഒളിമ്പിക്സിലും 1960 റോം ഒളിമ്പിക്സിലും 1964 ടോക്യോ ഒളിമ്പിക്സിലും ഇന്ത്യയ്ക്ക് വേണ്ടി മത്സരിച്ചു.

ഏഷ്യന്‍ ഗെയിംസില്‍ നാല് തവണ സ്വര്‍ണ മെഡല്‍ നേടിയിട്ടുണ്ട്. 1960-ലെ റോം ഒളിമ്പിക്‌സില്‍ 400 മീറ്ററില്‍ നാലാം സ്ഥാനത്തെത്തി. 0.1 സെക്കന്റ് വ്യത്യാസത്തിലാണ് മെഡല്‍ നഷ്ടമായത്. 1958-ല്‍ കട്ടക്കില്‍ നടന്ന ദേശീയ ഗെയിംസില്‍ 200, 400 മീറ്ററിലും അദ്ദേഹം സ്വര്‍ണ്ണം നേടിയിട്ടുണ്ട്. 1964-ല്‍ കൊല്‍ക്കത്തയില്‍ നടന്ന ദേശീയ ഗെയിംസില്‍ 400 മീറ്ററില്‍ അദ്ദേഹം വെള്ളിയും നേടി. രാജ്യത്തിനായി അദ്ദേഹം നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് 1959-ല്‍ രാജ്യം അദ്ദേഹത്തിന് പദ്മശ്രീ പുരസ്‌കാരം നല്‍കി ആദരിച്ചു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

admin

Recent Posts

സ്മാര്‍ട്ട് സിറ്റി റോഡ് നിര്‍മ്മാണം അവതാളത്തിൽ ! സംസ്ഥാനത്ത് മഴക്കാല പൂര്‍വ്വ പ്രവര്‍ത്തനം നടന്നിട്ടില്ല; സര്‍ക്കാരിനെ വിമര്‍ശിച്ച് വിഡി സതീശന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ പെയ്തതോടെ തലസ്ഥാനം വെള്ളക്കെട്ടിലായ സംഭവത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. രണ്ട് ദിവസം…

9 mins ago

പിന്നിൽ അമേരിക്കയും സൗദിയും കൂടി നടത്തിയ ഗൂഢാലോചനയോ ?

അപകട സാധ്യത മുൻകൂട്ടി അറിഞ്ഞുകൊണ്ട് എന്തിനു ഹെലികോപ്റ്റർ പറത്തി ? ആരെടുത്തു ആ നിർണായക തീരുമാനം ? മോശം കാലാവസ്ഥയും…

25 mins ago

ഐ എസിന്റെ ഭീകരാക്രമണ പദ്ധതി പൊളിച്ച് ഗുജറാത്ത് പോലീസ്! ശ്രീലങ്കൻ പൗരന്മാരായ നാല് ഭീകരർ അഹമ്മദാബാദിൽ പിടിയിൽ

അഹമ്മദാബാദ്: 4 ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ അഹമ്മദാബാദ് വിമാനത്താവളത്തിൽ അറസ്റ്റിൽ. നാല് പേരെയും ​ഗുജറാത്ത് പൊലീസാണ് പിടികൂടിയത്. നാല് പേരും…

50 mins ago

ഹമാസിന് കൊടുത്ത പിന്തുണയ്ക്ക് ഇസ്രായേൽ കൊടുത്ത പണിയാണോ ഈ അപകടം

അപകടമോ അട്ടിമറിയോ ? അപ്രതീക്ഷിത തിരിച്ചടിയിൽ ഇറാന്റെ ഭാവിയെന്ത്

1 hour ago

ഡെങ്കിപ്പനിക്കും എലിപ്പനിക്കും സാധ്യത: ചെളിയിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലും ഇറങ്ങുന്നവര്‍ പ്രതിരോധ മരുന്നു കഴിക്കണം;ജാഗ്രതാനിര്‍ദേശവുമായി ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ ജില്ലകൾക്ക് ജാഗ്രതാ നിർദേശം നൽകിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു.…

1 hour ago

പെരുമ്പാവൂര്‍ വധക്കേസ് ; അമീറുൾ ഇസ്ലാമിന് തൂക്കുകയർ തന്നെ!ഹൈക്കോടതി അപ്പീൽ തള്ളി

കൊച്ചി: സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ കൊലപാതകക്കേസില്‍ വിചാരണക്കോടതി വിധിച്ച വധശിക്ഷയ്ക്കെതിരെ പ്രതി അമിറുൾ ഇസ്ലാം…

2 hours ago