ജാംനഗര്‍ : പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗിക്കുന്നതിനിടെ കൊച്ചി കറാച്ചിയായി. ആയുഷ്മാന്‍ ഭാരത് എന്ന ആരോഗ്യ പദ്ധതിയെ കുറിച്ച് പറയുമ്പോഴായിരുന്നു പ്രധാനമന്ത്രിക്ക് നാക്കു പിഴച്ചത്. ഉടന്‍തന്നെ തിരുത്തിക്കൊണ്ടു പറഞ്ഞു, കുറച്ചുദിവസങ്ങളായി അയല്രാജ്യത്തെപ്പറ്റിയുള്ള ചിന്തയിലാണ്. പാക്കിസ്ഥാനിലെ കറാച്ചിയല്ല ഞാന്‍ ഉദ്ദേശിച്ചത്, കേരളത്തിലെ കൊച്ചിയാണ്.
ജാംനഗര്‍ സ്വദേശിയായ ഒരാള്‍ ഭോപ്പാലില്‍ പോയെന്നിരിക്കട്ടെ. അയാള്‍ അവിടെവച്ച് രോഗബാധിതനായാല്‍ തിരികെ ജാംനഗറിലെത്തി ചികിത്സ തേടണമെന്നില്ല. ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍ അംഗമായതിന്റെ രേഖ കൈവശമുണ്ടെങ്കില്‍ അദ്ദേഹത്തിന് കോല്‍ക്കത്തയിലോ കറാച്ചിയിലോ ചികിത്സനേടാം- മോദി പറഞ്ഞു.
ഉടന്‍തന്നെ, കറാച്ചിയല്ല കൊച്ചിയാണ് താന്‍ ഉദ്ദേശിച്ചതെന്നു തിരുത്തിയ മോദി ഈയിടെയായി മനസ്സ് മുഴുവന്‍ അയല്‍രാജ്യത്തിന്റെ ചിന്തകളാല്‍ നിറഞ്ഞുനില്‍ക്കുകയാണെന്നും പറഞ്ഞു. ഗുരു ഗോവിന്ദ് സിംഗ് ആശുപത്രിയില്‍ 750 കിടക്കകളുള്ള പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഓപ്പറേഷൻ സിന്ദൂറിനിടെ ഭാരതത്തിന്റെ ആക്രമണത്തിൽ നിന്നും തങ്ങളെ രക്ഷിക്കുവാൻ പാകിസ്താൻ അമേരിക്കയോട് യാചനകൾ നടത്തുവാൻ ലോബിയിങ്ങ് നടത്തിയതിന്റെ രേഖകൾ പുറത്ത്…
ഇന്ത്യൻ പ്രതിരോധ മേഖലയിൽ വലിയ മാറ്റങ്ങൾക്കും മുന്നേറ്റങ്ങൾക്കും സാക്ഷ്യം വഹിക്കുന്ന കാലഘട്ടമാണിത്. ശത്രുരാജ്യങ്ങളുടെ പ്രതിരോധ നിരകളെ തകർക്കാൻ ശേഷിയുള്ള അത്യാധുനിക…
ബഹിരാകാശ ശാസ്ത്രത്തിലെ ഓരോ മുന്നേറ്റവും എപ്പോഴും വലിയ ശബ്ദകോലാഹലങ്ങളോടെയാകില്ല സംഭവിക്കുന്നത്. പലപ്പോഴും ക്ഷമയോടെയുള്ള നിരീക്ഷണങ്ങളും സൂക്ഷ്മമായ വിശകലനങ്ങളും പ്രപഞ്ചത്തെക്കുറിച്ചുള്ള നമ്മുടെ…
നിങ്ങൾക്ക് എന്ത് കൊണ്ട് വിജയിക്കാൻ കഴിയുന്നില്ല? നിങ്ങൾ തേടുന്ന ആ ചോദ്യത്തിനുള്ള ഉത്തരം അഥർവ്വവേദത്തിലെ മന്ത്രത്തിൽ പറയുന്നുണ്ട്. വേദാചാര്യൻ ആചാര്യശ്രീ…
കിഴക്കൻ ഏഷ്യൻ മേഖലയിലെ സുരക്ഷാ സാഹചര്യങ്ങൾ അതീവ സങ്കീർണ്ണമായി തുടരുന്നതിനിടെ, തായ്‌വാൻ വ്യോമസേനയുടെ കരുത്തായ എഫ്-16വി (F-16V) യുദ്ധവിമാനം പരിശീലന…
വാഷിംഗ്ടൺ : രണ്ടാഴ്ച നീണ്ടുനിന്ന നാടകീയമായ നീക്കത്തിനൊടുവിൽ റഷ്യൻ എണ്ണക്കപ്പലായ 'മരിനേര' പിടിച്ചെടുത്ത് അമേരിക്കൻ സേന . ഉപരോധങ്ങൾ ലംഘിച്ച്…