India

അധികാരത്തിലേറി ആറുമാസം തികഞ്ഞില്ല ! കർണ്ണാടകയിൽ കോൺഗ്രസ് മന്ത്രിക്കെതിരെ അഴിമതി ആരോപണം; അന്വേഷണം നടത്താൻ ഗവർണർ നിർദേശം നൽകി

ബെംഗളൂരു : കർണ്ണാടകയിൽ അധികാരത്തിലേറി ആറുമാസം തികയ്ക്കുന്നതിന് മുന്നേ കോൺഗ്രസ് സർക്കാരിനെ പ്രതിരോധത്തിലാക്കിക്കൊണ്ട് മന്ത്രിക്കെതിരെ കൈക്കൂലി ആരോപണമുയരുന്നു. കൈക്കൂലി ആവശ്യപ്പെട്ടുവെന്ന് കാണിച്ച് കാര്‍ഷിക ഡയറക്ടര്‍മാരില്‍നിന്ന് ലഭിച്ച കത്തില്‍ അന്വേഷണം നടത്താന്‍ ആവശ്യപ്പെട്ട് കര്‍ണാടക ഗവര്‍ണര്‍ താവര്‍ചന്ദ് ഗഹലോത്ത് ചീഫ് സെക്രട്ടറി വന്ദിതാശര്‍മയ്ക്ക് കത്തെഴുതി എന്നാണ് ലഭിക്കുന്ന വിവരം . എന്നാല്‍ ഇക്കാര്യം ഗവര്‍ണറുടെ ഓഫീസോ കര്‍ണാടക സര്‍ക്കാരോ സ്ഥിരീകരിച്ചിട്ടില്ല.

തങ്ങളില്‍നിന്ന് ആറുമുതല്‍ എട്ടുലക്ഷം രൂപ വരെ കൃഷി മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ചെലവുരായ സ്വാമി ആവശ്യപ്പെട്ടുവെന്നാണ് കാര്‍ഷിക ഡയറക്ടര്‍മാർ നൽകിയ കത്തിലെ ആരോപണം. നടപടിയുണ്ടായില്ലെങ്കില്‍ തങ്ങള്‍ക്കും കുടുംബത്തിനും വിഷം കഴിക്കേണ്ടിവരുമെന്നടക്കം കത്തിലുണ്ട്. മാണ്ഡ്യ ജില്ലയില്‍നിന്നുള്ള വിവിധ കാര്‍ഷിക ഡയറക്ടര്‍മാരാണ് തനിക്ക് കത്തെഴുതിയതെന്ന് ഗവര്‍ണര്‍ ചീഫ് സെക്രട്ടറിക്ക് നല്‍കിയ കത്തില്‍ പറയുന്നത്.

ആരോപണം നിഷേധിച്ച് മന്ത്രി ചെലവുരായ സ്വാമി രംഗത്തുവന്നിട്ടുണ്ട് . ഇത്തരമൊരു കത്തിനെപ്പറ്റി വകുപ്പിന് ഔദ്യോഗികമായ ഒരു വിവരവും ലഭിച്ചിട്ടില്ലെന്നും മാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്ന കത്ത് വ്യാജമാകാമെന്നുമാണ് ചെലവുരായ സ്വാമിയുടെ പ്രതികരണം.

ജെഡിഎസിലായിരുന്ന ചെലവുരായ സ്വാമി പാര്‍ട്ടിയില്‍ കുടുംബാധിപത്യമാരോപിച്ചാണ് 2018-ലാണ് കോണ്‍ഗ്രസിലെത്തുന്നത്. നാഗമംഗലയില്‍നിന്നുള്ള എംഎല്‍എയാണ്

Anandhu Ajitha

Recent Posts

വാട്സാപ്പ് മെസേജ് വഴി ആദ്യഭാര്യയെ മുത്തലാഖ് ചെയ്തു; തെലങ്കാനയിൽ 32-കാരൻ അറസ്റ്റിൽ

ആദിലാബാദ് : ആദ്യഭാര്യയെ വാട്സാപ്പ് വോയ്സ് മെസേജ് വഴി മുത്തലാഖ് ചൊല്ലിയ യുവാവ് അറസ്റ്റിൽ. തെലങ്കാന ആദിലാബാദ് സ്വദേശി കെ.ആർ.കെ…

3 hours ago

മമതാ ബാനര്‍ജിയുടെ ലക്ഷ്യം വോട്ട് ബാങ്ക് ! തൃണമൂല്‍ കോൺഗ്രസ് എല്ലാ അതിരുകളും ലംഘിച്ചിരിക്കുന്നു; രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി

കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വോട്ട് ബാങ്ക് ലക്ഷ്യമിട്ട് മത-സാമൂഹിക സംഘടനകളെ ഭീഷണിപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമകൃഷ്ണ…

3 hours ago

അങ്ങനെ അതും പൊളിഞ്ഞു ! രാജ്ഭവൻ ജീവനക്കാർക്കെതിരെയുള്ള കള്ളക്കേസും മമതയ്ക്ക് തിരിച്ചടിയാവുന്നു ; നിയമപരമായി നേരിടാൻ നിർദേശം നൽകി അറ്റോണി ജനറൽ

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണർ സി വി ആനന്ദ ബോസിനെ തുടർച്ചയായി അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ മമത…

4 hours ago

ആ​രോ​ഗ്യ മേഖലയിൽ നടക്കുന്നത് കൊടുംകൊള്ള ! സർക്കാർ വെറും നോക്കുകുത്തി;വിമർശനവുമായി രമേശ് ചെന്നിത്തല​​​​​​​

തിരുവനന്തപുരം: അഖിലേന്ത്യാ തലത്തിൽ ഒന്നാമതായിരുന്ന കേരള മോഡൽ ആരോ​​ഗ്യ വകുപ്പ് ഇന്ന് അനാഥമായി കുത്തഴിഞ്ഞു പോയെന്ന് കോൺ​ഗ്രസ് പ്രവർത്തക സമിതി…

4 hours ago