എ കെ ശശീന്ദ്രൻ, തോമസ് കെ തോമസ്
എന്‍സിപിയിൽ ഒടുവിൽ മന്ത്രിമാറ്റം. രണ്ടാം പിണറായി മന്ത്രിസഭയിലെ വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ സ്ഥാനമൊഴിയും. കുട്ടനാട് എംഎൽഎ തോമസ് കെ തോമസ് ആകും പകരം മന്ത്രിസഭയിലെത്തുക. ഇന്ന് മുംബൈയിൽ എൻസിപി ദേശീയ അദ്ധ്യക്ഷൻ ശരദ് പവാർ വിളിച്ച യോഗത്തിലാണ് സമവായം. പാർട്ടിയുടെ പ്രധാനസ്ഥാനങ്ങളിൽ എ കെ ശശീന്ദ്രനെ നിയമിക്കും. പവാറിന്റെ തീരുമാനത്തോട് യോജിക്കുന്നുവെന്ന് എ കെ ശശീന്ദ്രൻ വ്യക്തമാക്കി. പുതിയ മാറ്റം സംബന്ധിച്ച പ്രഖ്യാപനം ഒരാഴ്ചയ്ക്കകം ഉണ്ടാകുമെന്നാണ് വിവരം.
പാര്‍ട്ടിയിലെ മന്ത്രി മാറ്റവുമായി ബന്ധപ്പെട്ട് പാര്‍ട്ടി അധ്യക്ഷന്‍ പിസി ചാക്കോ മുഖ്യമന്ത്രിയ്ക്കും എ കെ ശശീന്ദ്രനും തോമസ് കെ തോമസിനും കത്ത് നൽകിയിരുന്നു . രണ്ടര വര്‍ഷത്തെ കരാര്‍ പ്രകാരം ശശീന്ദ്രന്‍ ഒഴിയണം എന്ന് ആവശ്യപ്പെട്ടായിരുന്നു കത്ത്. ഇതിന് പിന്നാലെ ശശീന്ദ്രനും തോമസ് കെ തോമസും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. മുഖ്യമന്ത്രിയുമായും എ കെ ശശീന്ദ്രന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.
തർക്കം മുഖ്യമന്ത്രിക്ക് മുന്നിൽ എത്തിയപ്പോൾ വിഷയം എൻസിപിയുടെ ആഭ്യന്തര പ്രശ്നമാണെന്നും അതിനാൽ എൻസിപിയിൽ തന്നെ വിഷയം ചർച്ച ചെയ്ത് പരിഹരിക്കണമെന്നായിരുന്നു നിർദ്ദേശം. മന്ത്രി സ്ഥാനത്തുനിന്ന് നീക്കിയാല്‍ എംഎൽഎ. സ്ഥാനവും രാജിവെയ്ക്കുമെന്ന നിലപാടിലായിരുന്നു എ കെ ശശീന്ദ്രൻ. ശശീന്ദ്രൻ എംഎൽഎ സ്ഥാനം രാജിവച്ചാൽ ഉപതിരഞ്ഞെടുപ്പ് നേരിടേണ്ടി വരും. എൽഡിഎഫിന് നിലവിൽ ഉപതിരഞ്ഞെടുപ്പ് നേരിടുന്നതിന് താല്പര്യമില്ല. ഇതോടെയാണ് പ്രശ്ന പരിഹാരത്തിന് ശരദ് പവാർ തന്നെ മുന്നിട്ടിറങ്ങിയത്.
വരുന്നത് നല്ല കാലം.. തടസങ്ങൾ മാറും , അർഹിച്ച അംഗീകാരം തേടിയെത്തും ! ജ്യോതിഷ പണ്ഡിതൻ പാൽക്കുളങ്ങര ഗണപതി പോറ്റി…
ആധുനിക പാശ്ചാത്യ ശാസ്ത്രം ഭൂമി ഉരുണ്ടതാണെന്ന് കണ്ടെത്തുന്നതിനും നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ ഇന്ത്യൻ വേദങ്ങളിലും പുരാതന ഭാരതീയ ശാസ്ത്ര ഗ്രന്ഥങ്ങളിലും…
മോദി സർക്കാർ രാജിവയ്ക്കുമെന്ന് പറഞ്ഞ് സന്തോഷിച്ച പ്രതിപക്ഷത്തിന് തിരിച്ചടി! എപ്സ്റ്റയിൻ ഫയലിൽ ഇന്ത്യയ്‌ക്കെതിരെ ഒന്നുമില്ല! 68 ഫോട്ടോഗ്രാഫുകൾ പുറത്ത് I…
ഭൂമിയിൽ നിന്നും ഏകദേശം 25 പ്രകാശവർഷം അകലെ സ്ഥിതി ചെയ്യുന്ന ഫോമൽഹോട്ട് (Fomalhaut) എന്ന നക്ഷത്രത്തെ ചുറ്റിപ്പറ്റിയുള്ള പുതിയ കണ്ടെത്തലുകൾ…
മസാല ബോണ്ട് കേസിൽ തുടർ നടപടികളുമായി ഇഡിയ്ക്ക് മുന്നോട്ടുപോകാം. കിഫ്ബി ചെയര്‍മാൻ എന്ന നിലയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവര്‍ക്ക്…
ചെന്നൈ : തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന് ശേഷം തമിഴ്‌നാട്ടിൽ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. എസ്‌ഐആറിലൂടെ 97.37 ലക്ഷം…