Covid 19

കേരളത്തിൽ കോവിഡ് അതിതീവ്ര വ്യാപനം ആയി മാറി;ഡെൽറ്റയും ഒമിക്രോണും നിസാരമല്ല; അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകി ആരോഗ്യ മന്ത്രി

തിരുവനന്തപുരം: കേരളം കോവിഡിന്റെ മൂന്നാം തരംഗത്തെ നേരിടുകയാണെന്നും ഒന്നും രണ്ടും തരംഗത്തിൽനിന്ന് വിഭിന്നമായി മൂന്നാം തരംഗത്തിന്റെ തുടക്കത്തിൽ തന്നെ അതിതീവ്ര വ്യാപനം ഉണ്ടായി എന്നും ആരോഗ്യ മന്ത്രി വീണാ ജോർജ്.

സംസ്ഥാനത്ത് ഡെൽറ്റ, ഒമിക്രോൺ വകഭേദങ്ങൾ കാരണം കോവിഡ് കേസുകൾ വർധിക്കുന്നു. ഒമിക്രോൺ ബാധിക്കുന്നവരിൽ ബഹുഭൂരിപക്ഷം പേർക്കും മണവും രുചിയും പോകുന്നില്ല. അതിനാൽ കൂടുതൽ ശ്രദ്ധിക്കണമെന്ന് മന്ത്രി വീണാ ജോർജ് അഭ്യർഥിച്ചു.

എന്നാൽ ഡെൽറ്റയേക്കാൽ അഞ്ചിരട്ടി വ്യാപനശേഷി ഒമിക്രോണിനുണ്ട്. ക്ലസ്റ്ററുകൾ രൂപപ്പെടുന്നില്ല എന്ന് സ്ഥാപനങ്ങൾ ഉറപ്പാക്കണമെന്നും 1508 ആരോഗ്യപ്രവർത്തകർ നിലവിൽ കോവിഡ് പോസിറ്റീവായി. ആരോഗ്യപ്രവർത്തകർ കൂടുതൽ ജാഗ്രത പുലർത്തണം എന്ന് നിർദേശിച്ചിട്ടുണ്ടെന്നും ആരോഗ്യ പ്രവർത്തകർ ബൂസ്റ്റർ ഡോസ് എത്രയും വേഗം എടുക്കണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു .

മാത്രമല്ല അനാവശ്യ ആശുപത്രി സന്ദർശനം ഒഴിവാക്കണം. രോഗികളുടെ കൂട്ടിരിപ്പിനു ഒരാള്‍ മാത്രമാകണം. സർക്കാർ മേഖലയിൽ 3107 ഐസിയുവും സ്വകാര്യ മേഖലയിൽ 7488 ഐസിയുവും ഉണ്ട്. സർക്കാർ മേഖലയിൽ 2293 വെന്റിലേറ്ററും സ്വകാര്യമേഖലയിൽ 2432 വെന്റിലേറ്ററും ഉണ്ടെന്നും മന്ത്രി പറഞ്ഞു.

‘കോവിഡ് തീവ്രവ്യാപനത്തെ രാഷ്ട്രീയ, കക്ഷിഭേദമെന്യേ നേരിടണം. ഓരോ ഘട്ടത്തിലും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. ഡെൽറ്റ, ഒമിക്രോൺ വകഭേദങ്ങളാണ് സംസ്ഥാനത്ത് രോഗവ്യാപനത്തിന് കാരണം. ഒമിക്രാൺ വകഭേദം നിസ്സാരമാണെന്ന പ്രചാരണം തെറ്റാണ്. ഒമിക്രാണിനെതിരെ ജാഗ്രത വേണം. ഒമിക്രോൺ വന്നുപോകട്ടെ എന്ന് കണക്കാക്കരുത്. ഒമിക്രോണിന് ഡെൽറ്റയെക്കാൾ അഞ്ചോ ആറോ ഇരട്ടി വ്യാപന ശേഷിയുണ്ട്. സംസ്ഥാനത്ത് മരുന്നു ക്ഷാമമെന്നത് വ്യാജ പ്രചാരണമാണ്. മോണോക്ലോണല്‍ ആന്റിബോഡി ചികിത്സ ഒമിക്രോണിന് ഫലപ്രദമല്ല’- മന്ത്രി അറിയിച്ചു.

B4 Admin

Recent Posts

നിറം വർധിപ്പിക്കാൻ ഉപയോഗിച്ച ക്രീമിൽ കൊടുംവിഷം! 17കാരിയുടെ വൃക്കകൾക്ക് ഗുരുതര തകരാർ: മെർക്കുറി കണ്ടെത്തിയത് 12,500 പി.പി.എം

സൗന്ദര്യം വർധിപ്പിക്കാനും ചർമ്മത്തിന് നിറം നൽകാനുമായി ഉപയോഗിച്ച ഫെയർനസ് ക്രീം 17കാരിക്ക് ഗുരുതര ആരോഗ്യപ്രശ്നമായി. ക്രീമിലെ മെർക്കുറി വിഷബാധയെ തുടർന്ന്…

2 hours ago

അയ്യപ്പ ഭക്തന് ഐടി കമ്പനിയിൽ പ്രവേശന വിലക്ക്: ഹൈദരാബാദിൽ ടി.സി.എസ് ജീവനക്കാരന് നേരെ മതവിവേചനമെന്ന് ആരോപിച്ച് വൻ പ്രതിഷേധം!

തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിലുള്ള ആദിബട്ലയിലെ ടി.സി.എസ് (TCS) ഓഫീസിൽ അയ്യപ്പ വ്രത വേഷത്തിൽ എത്തിയ ഹിന്ദു ജീവനക്കാരന് പ്രവേശനം നിഷേധിച്ച…

14 hours ago

ചുവപ്പ് ഭീകരതയുടെ ഇരകൾക്ക് നീതിയും പുനരധിവാസവും അനിവാര്യം; നക്സൽ മുക്ത ഭാരതത്തിലേക്കുള്ള പാതയിൽ ഗുത്തി കോയ വിഭാഗത്തിന്റെ ദുരിതങ്ങൾ പരിഹരിക്കണമെന്ന് ആവശ്യം!

രാജ്യത്തുടനീളം നക്സൽ-മാവോയിസ്റ്റ് ഭീകരതയെ തുടച്ചുനീക്കി സുരക്ഷയും വികസനവും ഉറപ്പാക്കുന്നതിൽ കേന്ദ്ര സർക്കാർ ചരിത്രപരമായ മുന്നേറ്റങ്ങൾ കൈവരിക്കുമ്പോൾ, ദശകങ്ങളോളം ചുവപ്പ് ഭീകരതയുടെ…

15 hours ago

ചക്കുളത്തുകാവിൽ നിലവറദീപം തെളിഞ്ഞു: ഇനി വ്രതശുദ്ധിയുടെ നാളുകൾ! കാർത്തിക പൊങ്കാല മഹോത്സവം നവംബർ 24ന്; ഭക്തിസാന്ദ്രമായി വിളംബര ഘോഷയാത്ര

ചക്കുളത്തുകാവ്: പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ കാർത്തിക പൊങ്കാല മഹോത്സവത്തിന് മുന്നോടിയായി നിലവറദീപം തെളിഞ്ഞു. പൊങ്കാലയുടെ വരവറിയിച്ചുകൊണ്ടുള്ള…

16 hours ago

അയ്യപ്പനു മുന്നിലെ ശപഥം പാലിച്ചു: 12 ദിവസത്തിനകം വിഗ്രഹ മോഷ്ടാക്കളെ പിടികൂടി ഉപ്പുതറ എസ്.എച്ച്.ഒ

ശബരിമല തീർത്ഥാടനത്തിന് മാലയിട്ട് വ്രതം ആരംഭിക്കുന്നതിനൊപ്പം ഒരു തീരുമാനവും എടുത്തിരുന്നു ഉപ്പുതറ എസ്.എച്ച്.ഒ ബേബി ബിജു. ചപ്പാത്ത് ക്ഷേത്രത്തിലെ വിഗ്രഹ…

19 hours ago

തിരുപ്പറംകുണ്ഡ്രത്ത് കാർത്തിക ദീപം വിവാദം: ദീപം തെളിയിക്കാനെത്തുന്നവർ ജീവനോടെ മടങ്ങില്ലെന്ന് ഭീഷണിയെന്ന് ആരോപണം, വീഡിയോ പുറത്ത്

തമിഴ്‌നാട്ടിലെ മധുര തിരുപ്പറംകുണ്ഡ്രം മലയിൽ കാർത്തിക ദീപം തെളിയിക്കുന്നതുമായി ബന്ധപ്പെട്ട വിവാദം പുതിയ തലത്തിലേക്ക്. ദീപം തെളിയിക്കാൻ മല കയറുന്ന…

20 hours ago