India

കൗമാരക്കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; കഴുത്ത് ഞെരിഞ്ഞും മുറിവുകൾ നിറഞ്ഞതുമായ അവസ്ഥയിൽ മൃതദേഹം കണ്ടെത്തിയത് കരിമ്പ് തോട്ടത്തിൽ

ഉത്തർപ്രദേശ്: ലഖിംപൂർ ഖേരിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. പെൺകുട്ടിയുടെ മൃതദേഹം കരിമ്പ് തോട്ടത്തിൽ നിന്നാണ് കണ്ടെത്തിയത്. ആട് മേയ്ക്കാൻ എത്തിയ കുട്ടികളാണ് ആദ്യം മൃതദേഹം കണ്ടതും വിവരം മറ്റുള്ളവരെ അറിയിച്ചതും. ബലാത്സംഗത്തിന് ശേഷം സ്കാർഫ് ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊന്നതാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. സ്ഥലം സീൽ ചെയ്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പെൺകുട്ടിക്ക് 13 വയസ്സാണ് പ്രായം .കഴുത്ത് ഞെരിച്ചതിന്റെ പാടുകൾ മൃതദേഹത്തിൽ ഉണ്ട്. വസ്ത്രങ്ങൾ അലങ്കോലമായിരുന്നു. പെൺകുട്ടിയുടെ കണ്ണുകൾക്ക് സമീപം മുറിവുകൾ ഉള്ളതായും കണ്ടെത്തി. വിവരമറിഞ്ഞ് എസ്പി സഞ്ജീവ് സുമൻ സേനയും ഐജി ലക്ഷ്മി സിംഗും ക്രൈംബ്രാഞ്ച് സംഘവും വിരലടയാള വിദഗ്ധരും സംഭവ സ്ഥലത്തെത്തി. പെൺകുട്ടിയുടെ മൃതദേഹം ഏറ്റുവാങ്ങുന്നതിനിടെ ഗ്രാമവാസികൾ ബഹളം വയ്ക്കുകയും പൊലീസ് മെല്ലെപ്പോക്ക് നടപടി ആണ് സ്വീകരിക്കുക എന്നും നാട്ടുകാർ ആരോപിച്ചു.

ഡോക്ടർമാരുടെയും വീഡിയോഗ്രാഫിയുടെയും മേൽനോട്ടത്തിലാണ് പോസ്റ്റ്‌മോർട്ടം ചെയ്യുന്നതെന്ന് എസ്പി സഞ്ജീവ് സുമൻ പറഞ്ഞു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നാൽ മാത്രമേ വ്യക്തമായി പറയാൻ കഴിയൂ സംഭവം അന്വേഷിക്കാൻ സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്.

admin

Recent Posts

തുരുമ്പെടുത്ത് സർക്കാരിന്റെ പ്രതീക്ഷ !നവകേരള ബസ് കട്ടപ്പുറത്ത് |NAVAKERALA BUS

തുരുമ്പെടുത്ത് സർക്കാരിന്റെ പ്രതീക്ഷ !നവകേരള ബസ് കട്ടപ്പുറത്ത് |NAVAKERALA BUS

12 mins ago

ആലപ്പുഴ മെഡിക്കൽ കോളേജിൽ വീണ്ടും അനാസ്ഥ? രോഗി ഗുരുതരാവസ്ഥയിൽ ആയിട്ടും ഡോക്ടർമാർ തിരിഞ്ഞു നോക്കിയില്ലെന്ന് ആരോപണം; അർദ്ധരാത്രി വയോധികയുടെ മൃതദേഹവുമായി പ്രതിഷേധം

ആലപ്പുഴ: മെഡിക്കൽ കോളേജിൽ കാഷ്വാലിറ്റിക്ക് മുന്നിൽ അർദ്ധരാത്രി വയോധികയുടെ മൃതദേഹവുമായി പ്രതിഷേധം. പുന്നപ്ര അഞ്ചിൽ വീട്ടിൽ 70 വയസ്സുകാരി ഉമൈബ…

16 mins ago

ശക്തി ജയിക്കാത്തിടത്ത് ബുദ്ധി വിജയിച്ചു ! സ്പാർട്ടയുടെ വജ്രായുധമായ ഒരു കുതിരയുടെ കഥ

ശക്തി ജയിക്കാത്തിടത്ത് ബുദ്ധി വിജയിച്ചു ! സ്പാർട്ടയുടെ വജ്രായുധമായ ഒരു കുതിരയുടെ കഥ

49 mins ago

പ്ലസ് വൺ പ്രവേശനം; രജിസ്ട്രേഷൻ ഇന്ന് മുതൽ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്; അപേക്ഷിക്കേണ്ടത് ഇങ്ങനെ

തിരുവന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ അഡ്മിഷന് വേണ്ടിയുള്ള ഓൺലൈൻ രജിസ്ട്രേഷൻ ഇന്ന് ആരംഭിക്കും. ഏകജാലക സംവിധാനം വഴിയാണ് പ്രവേശനം. ഓണ്‍ലൈനില്‍…

54 mins ago

സിസ്റ്റർ അഭയക്കേസ് !പ്രതി ഫാദർ തോമസ് കോട്ടൂരിൻ്റെ പെൻഷൻ പിൻവലിച്ച് സർക്കാർ

സിസ്റ്റര്‍ അഭയ കേസ് പ്രതി ഫാദർ തോമസ് എം കോട്ടൂരിൻ്റെ പെൻഷൻ പൂർണമായും പിൻവലിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് ധനകാര്യ…

9 hours ago