Minors caught driving in Ernakulam; Additional Chief Judicial Magistrate fined three persons
എറണാകുളം: പ്രായപൂര്ത്തിയാകാത്തവര് വാഹനമുപയോഗിച്ചതുമായി ബന്ധപ്പെട്ട കേസില് മൂന്നു പേര്ക്കെതിരെ പിഴ ചുമത്തി എറണാകുളം അഡീഷണല് ചീഫ് ജുഡീഷ്യല് മജിസ്ട്രേറ്റ്. ലൈസന്സ് ഇല്ലാത്തയാള്ക്ക് വാഹനമോടിക്കാന് നല്കിയ വകുപ്പില് 5000 രൂപയും പ്രായപൂര്ത്തിയാകാത്ത ആള്ക്ക് വാഹനം നല്കിയ കുറ്റത്തിന് 25000 രൂപയുമാണ് പിഴ ചുമത്തിയത്. കുറ്റക്കാര്ക്ക് കോടതി പിരിയും വരെ സാധാരണ തടവും വിധിച്ചു.
കുറ്റക്കാരായവര് ഓടിച്ച വാഹനത്തിന്റെ പെര്മിറ്റ് ഒരു വര്ഷത്തേക്ക് റദ്ദാക്കാനും മോട്ടോര് വാഹന വകുപ്പിനോട് നിര്ദേശിച്ചു. വാഹന ഉടമകളാണ് ഈ നടപടികള്ക്ക് വിധേയരാവുന്നത്. ഇവര് രണ്ടാഴ്ചത്തെ പരിശീലന ക്ലാസില് പങ്കെടുക്കാനും കോടതി നിര്ദേശിച്ചു.
പോണേക്കര സ്വദേശി പുന്നക്കരപറമ്പില് ഷമീര്, കളമശ്ശേരി സ്വദേശി ഞാക്കട വീട്ടില് നിസ, ആലുവ പരമാനക്കൂടി വീട്ടില് ഹലീന അബുബക്കര് എന്നിവര്ക്കെതിരെയാണു നടപടി. വാഹനമോടിച്ചിരുന്ന ആള് പ്രായപൂര്ത്തിയാകാത്ത സാഹചര്യത്തില് ഇവര്ക്കെതിരെയുള്ള നടപടി ജുവനൈല് ജസ്റ്റിസ് ബോര്ഡിന്റെ പരിഗണനയിലാണ്.
തിരുവനന്തപുരം : ശബരിമല ദര്ശനത്തിനുള്ള വെര്ച്വല് ക്യൂ ബുക്കിങ് നിരക്ക് വര്ധിപ്പിക്കാനുള്ള തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…
തിരുവനന്തപുരം : മാസപ്പടി കേസില് പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില് സ്വീകരിച്ചത് എല്.ഡി.എഫ് -…
ദുബൈ: ഇന്ത്യയില് നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്വീസുകള് തടസ്സപ്പെട്ട സാഹചര്യത്തില്, ഉംറ തീര്ത്ഥാടകര് ഉള്പ്പെടെയുള്ള ഇന്ത്യന് പൗരന്മാരുടെ സഹായത്തിനായി…
തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്.എയുടെ പേഴ്സണല് സ്റ്റാഫില് കൂട്ടരാജി. പേഴ്സണല് അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര് കുഞ്ഞുമുഹമ്മദും രാജിക്കത്ത്…
ന്യൂഡല്ഹി:രാജ്യത്തിന്റെ സൈനിക-പ്രതിരോധ ശേഷി കൂടുതല് ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യന് വ്യോമസേനയ്ക്കും നാവികസേനയ്ക്കുമായി 4,106 കോടി രൂപയുടെ രണ്ട് പ്രധാന കരാറുകളില്…
ദില്ലി : പ്രതിഷേധത്തിനിടെ വനിതാ പൊലീസ് ഉദ്യോഗസ്ഥയോട് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധി അനാദരവോടെ പെരുമാറിയെന്ന ആരോപണവുമായി ബി.ജെ.പി.…