Misbehavior with journalist; Women's commission voluntarily filed a case against actor Alencier
തിരുവനന്തപുരം: മാദ്ധ്യമപ്രവർത്തകയോട് മോശമായി പെരുമാറിയ നടൻ അലൻസിയറിനെതിരെ സ്വമേധയാ കേസെടുത്ത് വനിതാ കമ്മീഷൻ. ഇത് സംബന്ധിച്ച് തിരുവനന്തപുരം റൂറൽ എസ്പി ഡി ശിൽപയോട് റിപ്പോർട്ട് ആവശ്യപ്പെട്ടതായി വനിതാ കമ്മീഷൻ അദ്ധ്യക്ഷ അഡ്വ പി സതീദേവി അറിയിച്ചു.
മാദ്ധ്യമ പ്രവർത്തകയോട് തികച്ചും മോശമായിട്ടുള്ള പദപ്രയോഗത്തിലൂടെയും സ്ത്രീത്വത്തെ അവഹേളിക്കും വിധത്തിലുമാണ് അലൻസിയർ സംസാരിച്ചതെന്നും സതീദേവി പറഞ്ഞു. സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണ ചടങ്ങിൽ പുരസ്‌കാരം സ്വീകരിച്ച ശേഷം സ്ത്രീകളെ അവഹേളിക്കുന്ന വിധത്തിലാണ് അലൻസിയർ പരാമർശം നടത്തിയത്. സംസ്ഥാന ചലച്ചിത്ര അവാർഡ് സ്വീകരിച്ച ശേഷം പുരസ്‌കാരമായി പെൺപ്രതിമ നൽകി പ്രലോഭിപ്പിക്കരുതെന്ന് പ്രഗത്ഭർ നിറഞ്ഞ സദസിനു മുൻപാകെ അലൻസിയർ നടത്തിയ പരാമർശം അങ്ങേയറ്റം അപലപനീയമാണ്. വിയോജിപ്പുണ്ടെങ്കിൽ അവാർഡ് അദ്ദേഹം സ്വീകരിക്കരുതായിരുന്നു- വനിതാ കമ്മീഷൻ അദ്ധ്യക്ഷ പറഞ്ഞു.
അവാർഡ് സ്വീകരിച്ച ശേഷം ഇത്തരത്തിൽ ഒരു പരാമർശം നടത്തിയത് ഉചിതമായില്ല. ഈ സംഭവത്തിന് ശേഷം തനിക്ക് പറ്റിയ അബദ്ധം തിരുത്തുമെന്നാണ് കേരളത്തിലുള്ള മുഴുവൻ ആളുകളും പ്രതീക്ഷിച്ചത്. എന്നാൽ അത് ഉണ്ടായില്ലെന്നു മാത്രമല്ല പിന്നീട് അഭിമുഖം നടത്തുന്നതിന് എത്തിയ മാദ്ധ്യമ പ്രവർത്തകയോട് തികച്ചും മ്ലേച്ഛമായിട്ടുള്ള പദപ്രയോഗത്തിലൂടെയാണ് അലൻസിയർ സംസാരിച്ചത്. ചാനൽ പ്രവർത്തകയോട് അപമര്യാദയായി സംസാരിച്ചതിന് പിന്നാലെ നൽകിയ പരാതിയിൽ അലൻസിയറിനെതിരെ തിരുവനന്തപുരം റൂറൽ എസ്പി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും വനിതാ കമ്മിഷൻ ഇത് സംബന്ധിച്ച് റിപ്പോർട്ട് ആവശ്യപ്പെട്ടതായും വനിതാ കമ്മീഷൻ അദ്ധ്യക്ഷ പറഞ്ഞു.
ശ്രീനഗര്‍ : ജമ്മു കശ്മീരിലെ ഉധംപുര്‍ ജില്ലയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഉധംപുരിലെ സോൻ ഗ്രാമത്തില്‍ ഇന്ന്…
ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി പ്രത്യേക എൻഐഎ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. ഉണ്ടായത്…
അമ്മാൻ: ത്രിരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ജോർദാനിലെത്തി. ജോർദാൻ പ്രധാനമന്ത്രി ജാഫർ ഹസ്സൻ വിമാനത്താവളത്തിൽ വെച്ച് അദ്ദേഹത്തിന് ഊഷ്മളമായ…
ദില്ലി: ബിജെപി ദേശീയ വർക്കിംഗ് പ്രസിഡൻ്റായി ചുമതലയേറ്റെടുത്ത് നിതിൻ നബിൻ. ദില്ലിയിലെ പാർട്ടി ആസ്ഥാനത്തെത്തിയാണ് അദ്ദേഹം ചുമതലയേറ്റത്. ഊജ്വലസ്വീകരണമാണ് നേതാക്കളും…
ദില്ലി : പഹൽഗാം ഭീകരാക്രമണ കേസിൽ ദേശീയ അന്വേഷണ ഏജൻസി കുറ്റപത്രം സമർപ്പിച്ചു. ജമ്മുവിലെ എൻഐഎ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.…
ബിഹാറിൽ തോറ്റ കോൺഗ്രസിന് മോദിയെ കൊല്ലണം. കൊലവിളി മുദ്രാവാക്യവുമായി കോൺഗ്രസ് വനിതാ നേതാവ്. സംഭവം രാഹുൽ ഗാന്ധി പങ്കെടുത്ത പ്രതിഷേധ…