Kerala

പുതിയ കേസുകൾ ഇല്ല! കോഴിക്കോട് ജില്ലയിൽ നിപ ആശങ്ക ഒഴിയുന്നു; 49 പരിശോധനാഫലം കൂടി നെഗറ്റീവ്

കോഴിക്കോട്: ജില്ലയിൽ നിപ ആശങ്ക ഒഴിയുന്നു. ഇന്ന് പരിശോധിച്ച 49 ഫലങ്ങളും നെഗറ്റീവ് ആയി. ഹൈറിസ്‌ക്ക് കാറ്റഗറിയിൽപ്പെട്ട രണ്ട് പേർക്ക് രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നു. അവസാന രോഗിയുമായി സമ്പർക്കം പുലർത്തിയവരാണ് ഇവർ. എന്നാൽ അവരുടെ പരിശോധന ഫലം നെഗറ്റീവ് ആണ്.

വവ്വാലിന്റെ ആദ്യ സാമ്പിളുകൾ നെഗറ്റീവ് ആണെങ്കിലും വീണ്ടും അത് പരിശോധനയ്‌ക്ക് വിധേയമാക്കാൻ ആണ് തീരുമാനം. വവ്വാലുകളിൽ നിന്നും ശേഖരിച്ച 14 സാമ്പിളുകളും നെഗറ്റീവാണെന്ന് കണ്ടെത്തിയിരുന്നു. ഇവ വീണ്ടും പരിശോധിക്കും. അതേസമയം രോഗലക്ഷണങ്ങൾ കണ്ടെത്തിയ ആരോഗ്യപ്രവർത്തകരെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ദിവസം പുറത്തുവന്ന 71 സാമ്പിളുകളുടെ ഫലവും നെഗറ്റീവാണ്. രോഗ ബാധയെത്തുടർന്ന് ആദ്യം കണ്ടെയ്ൻമെൻറ് സോൺ പ്രഖ്യാപിച്ച വടകര താലൂക്കിലെ 9 പഞ്ചായത്തുകളിലെ നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിച്ചു. ജില്ലയിലെ 1298 സ്‌കൂളുകളിൽ 1.5 ലക്ഷം കുട്ടികൾക്ക് ഓൺലൈൻ ക്ലാസ്സുകൾ നൽകിവരികയാണ്. ഓൺലൈൻ ക്ലാസ്സുകൾ ഫലപ്രദം എന്നാണ് ജില്ലാ അധികൃതരുടെ വിലയിരുത്തൽ. നിലവിൽ ചികിത്സയിൽ ഉള്ള ആരുടെയും നിലയിൽ ആശങ്കയില്ല. പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യാത്ത സാഹചര്യത്തിൽ കണ്ടെയ്ൻമെൻറ് സോണിൽ അടക്കം നിയന്ത്രണങ്ങളിൽ അയവു വരുത്തിയിട്ടുണ്ട്.

anaswara baburaj

Recent Posts

വീണ്ടും അജ്ഞാതന്റെ വിളയാട്ടം ! സിപാഹി ഈ സഹബ നേതാവ് ഫയസ് ഖാൻ വെടിയേറ്റ് മരിച്ചു

കറാച്ചി: സിപാഹി ഈ സഹബ നേതാവ് ഫയാസ് ഖാൻ എന്ന ഭീകരവാദിയെ പാകിസ്ഥാനിൽ അജ്ഞാതൻ വെടിവച്ച് കൊന്നു. കറാച്ചിയിലെ കൊറം​ഗി…

48 mins ago

ഒരു സത്യം പറയട്ടെ ? കളിയാക്കരുത്….! ഇന്ത്യയുടെ സഹായത്തിന് നന്ദിയുണ്ട് ; പക്ഷേ ഈ ഹെലികോപ്റ്റർ പറത്താൻ അറിയുന്ന ആരും ഞങ്ങളുടെ പക്കലില്ല ; തുറന്ന് സമ്മതിച്ച് മാലിദ്വീപ് പ്രതിരോധ മന്ത്രി ഗസ്സാൻ മൗമൂൺ

മാലിദ്വീപ് : ഇന്ത്യ സംഭാവന ചെയ്ത മൂന്ന് വിമാനങ്ങൾ പ്രവർത്തിപ്പിക്കാൻ ശേഷിയുള്ള പൈലറ്റുമാർ മാലിദ്വീപ് സൈന്യത്തിന് ഇപ്പോഴും ഇല്ലെന്ന് വെളിപ്പെടുത്തി…

2 hours ago

2025 ൽ ജപ്പാനെ പിന്തള്ളി ഇന്ത്യ ലോകത്തെ നാലാമത്തെ വലിയ സാമ്പത്തിക ശക്തിയാകും ; രാജ്യം കാഴ്ചവയ്ക്കുന്നത് മികച്ച വളര്‍ച്ചയെന്ന് നീതി ആയോഗ് മുൻ ചെയർമാൻ അമിതാഭ് കാന്ത്

ദില്ലി : 2025ൽ ജപ്പാനെ മറികടന്ന് ലോകത്തിലെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ഭാരതം മാറുമെന്ന് പ്രവചിച്ച് നിതി ആയോഗ് മുന്‍…

2 hours ago

ഇതാണ് മോദി വേറെ ലെവൽ ആണെന്ന് പറയുന്നത് !ദൃശ്യം കാണാം

മറ്റു നേതാക്കളിൽ നിന്നും പ്രധാനമന്ത്രി വ്യത്യസ്ഥനാകാനുള്ള കാരണം ഇതാണ് ; ദൃശ്യം കാണാം

2 hours ago

ബോംബ് വച്ച് തകർക്കും ! ആശുപത്രികൾക്ക് പിന്നാലെ രാജ്യത്തെ 13 വിമാനത്താവളങ്ങൾ തകർക്കുമെന്ന് ഇ-മെയിൽ സന്ദേശം ; ഭീഷണി വ്യാജമെന്ന് സിഐഎസ്എഫ്

ആശുപത്രികൾക്ക് പിന്നാലെ രാജ്യത്തെ 13 വിമാനത്താവളങ്ങൾ തകർക്കുമെന്ന് ഇ-മെയിൽ സന്ദേശം. സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സിനാണ് 13 വിമാനത്താവളങ്ങൾ തകർക്കുമെന്ന…

2 hours ago

പൊന്നാനിയിൽ മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് അപകടം ; രണ്ട് മൽസ്യത്തൊഴിലാളികൾ മരിച്ചു

മലപ്പുറം : പൊന്നാനിയിൽ നിന്നും മത്സ്യബന്ധനത്തിന് പോയ ബോട്ടിൽ കപ്പലിടിച്ച് രണ്ടു പേർ മരിച്ചു. സ്രാങ്ക് അഴീക്കൽ സ്വദേശി അബ്ദുൽസലാം,…

2 hours ago