MisionSouthIndia
2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പു ലക്ഷ്യമിട്ട് ബിജെപി കേന്ദ്ര നേതൃത്വം മുന്നോട്ടുവച്ച മിഷൻ സൗത്ത് ഇന്ത്യ നടപ്പിലാക്കാനായി വലിയ തയ്യാറെടുപ്പുകൾ നടത്തുകയാണ് ബിജെപി കേരള ഘടകം. കർണ്ണാടകക്ക് പുറമെ മറ്റ് ദക്ഷിന്ത്യൻ സംസ്ഥാനങ്ങളിലേക്ക് കടന്നുകയറാൻ ബിജെപിക്ക് മാറിയ രാഷ്ട്രീയ സാഹചര്യങ്ങളിൽ തീർച്ചയായും സാധിക്കുമെന്ന വിലയിരുത്തലിലാണ് കേന്ദ്ര നേതൃത്വം. തെലങ്കാനയിലും തമിഴ്നാട്ടിലും ബിജെപി വലിയ മുന്നേറ്റമാണ് നടത്തുന്നത്. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തെലങ്കാനയിൽ പാർട്ടി അധികാരം പിടിക്കാനുള്ള പൂർണ്ണ ശ്രമത്തിലാണ്.തമിഴ്‌നാട്ടിൽ ദ്രാവിഡ പാർട്ടികളുടെ പ്രഭാവം ഇല്ലാതാക്കി ജനപിന്തുണയർജ്ജിക്കുകയാണ് അണ്ണാമലൈ യുടെ നേതൃത്വത്തിൽ തമിഴ്‌നാട് ഘടകം. ഈ രാഷ്ട്രീയ മാറ്റങ്ങളോട് ഒത്തുചേർന്ന് പോകാൻ തയ്യാറെടുക്കുകയാണ് ബിജെപി കേരളാ ഘടകവും. കേന്ദ്രനേതൃത്വം കേരളമുള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അര്‍പ്പിച്ചിരിക്കുന്ന പ്രതീക്ഷകള്‍ യാഥാര്‍ഥ്യമാക്കണമെന്ന ആഹ്വാനവുമായാണ് ബി.ജെ.പി. സംസ്ഥാന പഠനശിബിരം പാലക്കാട്ട് സമാപിച്ചത് ഞായറാഴ്ച വൈകീട്ട് നടന്ന സമാപന സമ്മേളനം ബി.ജെ.പി. ദേശീയ സംഘടനാ ജനറല്‍സെക്രട്ടറി ബി.എല്‍. സന്തോഷ് ഉദ്ഘാടനംചെയ്തു. മൂന്നുദിവസങ്ങളിലായി നടന്ന ശിബിരത്തില്‍ സംഘടനാ പ്രവര്‍ത്തനമായിരുന്നു പ്രധാന ചര്‍ച്ചാവിഷയം. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേതുപോലെ കേരളത്തിലും ബി.ജെ.പി.ക്ക് വലിയ മുന്നേറ്റംനടത്താന്‍ കഴിയുമെന്ന് ബി.എല്‍. സന്തോഷ് പറഞ്ഞു. മുന്‍കാലങ്ങളെ അപേക്ഷിച്ച് പൊതുജനപങ്കാളിത്തം വര്‍ധിച്ചു. പാര്‍ട്ടി വളരുന്നതിനനുസരിച്ച് പ്രവര്‍ത്തകരും നേതാക്കളും മാതൃകാ വ്യക്തിത്വങ്ങളാവണമെന്നും വ്യക്തിശുചിത്വത്തിന് ഊന്നല്‍ നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. ഇടത് വലത് മുന്നണികൾ തീർക്കുന്ന ശക്തമായ മത്സരത്തിനിടയിലും ഒറ്റക്ക് നിന്ന് പലമണ്ഡലങ്ങളിലും കരുത്ത് വിളിച്ചോതാൻ ബിജെപിക്ക് കേരളത്തിൽ സാധിച്ചിട്ടുണ്ട്. മാത്രമല്ല പല മണ്ഡലങ്ങളിലും ബിജെപിയുടെ വിജയം തടയുന്നത് ഇടത് വലതു മുന്നണികളുടെ ക്രോസ്സ് വോട്ടിങ്ങുമാണ്. കഴിഞ്ഞതവണ നേമം സീറ്റ് നഷ്ടപ്പെട്ടതിലും ഇത്തരമൊരു നീക്കം തന്നെയാണ് പ്രധാനകാരണം. പക്ഷെ ഒത്തൊരുമയോടെയുള്ള സംഘടനാ പ്രവർത്തനം കൊണ്ട് ഈ ക്രോസ്സ് വോട്ടിങ്ങിനെ മറികടക്കാൻ ബിജെപിക്ക് കഴിയും. മികവുറ്റ കേന്ദ്ര ഭരണമെന്ന ആനുകൂല്യവുമുണ്ട്. സംസ്ഥാന ബിജെപി ക്ക് നിലവിൽ പറയത്തക്ക പ്രതിസന്ധിയുമില്ല. അതുകൊണ്ട് തന്നെ സമീപ കാലങ്ങളിൽ പാർട്ടി നേരിട്ട തിരിച്ചടിയിൽനിന്ന് തിരിച്ചുവരാൻ ചെറിയ ചെറിയ തിരുത്തലുകളിലൂടെ സാധിക്കുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. സാമൂഹികമാധ്യമങ്ങളില്‍ പാര്‍ട്ടിക്കെതിരേ നടക്കുന്ന കുപ്രചാരണങ്ങളാണ് ഇപ്പോൾ പാർട്ടി നേരിടുന്ന ഒരു പ്രധാന പ്രശ്നം. ഇത്തരം പ്രചാരണങ്ങളിൽ പ്രവര്‍ത്തകര്‍ വീണുപോകരുത്. നേതൃത്വം തെറ്റായവഴിയിലേക്ക് പോകില്ലെന്ന വിശ്വാസം പ്രവര്‍ത്തകര്‍ക്കിടയില്‍ ഉണ്ടാക്കിയെടുക്കണം. കേന്ദ്രസര്‍ക്കാരും പാര്‍ട്ടി നേതൃത്വവും എടുക്കുന്ന തീരുമാനങ്ങള്‍ വ്യക്തമായ കൂടിയാലോചനകളുടെയും ദീര്‍ഘവീക്ഷണത്തിന്റെയും അടിസ്ഥാനത്തിലാണ്. ഇത് വ്യക്തമായി താഴെ തട്ടിലെത്തിക്കാനുള്ള ശ്രമമുണ്ടായാൽ പാർട്ടി കേരളത്തിലും ഊർജ്ജം വീണ്ടെടുക്കും. കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള ആരോപണങ്ങളെ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ പദ്ധതികളെക്കുറിച്ച് പ്രവര്‍ത്തകര്‍ ബോധവാന്മാരായിരിക്കണം. സംഘടനയ്ക്കകത്ത് ഒരു പരിവാര്‍ പ്രസ്ഥാനത്തോടും ചിറ്റമ്മനയം പാടില്ലെന്ന് ആര്‍.എസ്.എസ്. പ്രതിനിധികള്‍ മുന്നറിയിപ്പുനല്‍കിയതായും സൂചനയുണ്ട്.
കേന്ദ്ര പദ്ധതികളുടെ ആനുകൂല്യങ്ങള്‍ ജനങ്ങളിലെത്തുന്നുണ്ടെന്ന് പാര്‍ട്ടി ഉറപ്പുവരുത്തണം. ഈ വിഷയങ്ങള്‍ ഉള്‍പ്പെടെ ശ്രദ്ധിക്കാന്‍ കേന്ദ്രമന്ത്രിമാര്‍ക്ക് സംസ്ഥാനത്തെ വിവിധ ജില്ലകളുടെ ചുമതലയുണ്ടാകും. ഇതിന്റെ ഭാഗമായി വിദേശകാര്യ മന്ത്രി ജയശങ്കർ അടക്കമുള്ളവർ കേരളം സന്ദർശിച്ചിരുന്നു. ആ സന്ദർശനം സിപിഎം നെ കുറച്ചൊന്നുമല്ല അലോസരപ്പെടുത്തിയത് എന്ന് കേരള നേതൃത്വത്തിന് ധാരണയുണ്ട് ദക്ഷിണേന്ത്യയില്‍നിന്ന് കൂടുതല്‍സീറ്റ് ഉറപ്പിക്കുന്നതിന് തമിഴ്‌നാട്, കേരളം തുടങ്ങിയ സംസ്ഥാനങ്ങളില്‍ കൂടുതല്‍ ശ്രദ്ധനല്‍കും. അതിനുള്ള വിപുലമായ തയ്യാറെടുപ്പുകളുടെ തീരുമാനവുമായാണ് സംസ്ഥാന പഠന ശിബിരം സമാപിച്ചത്
ലോകമെമ്പാടുമുള്ള മലയാളികളുടെ ക്ഷേമത്തിനും സാംസ്കാരിക ഐക്യത്തിനുമായി നിലകൊള്ളുന്ന പ്രമുഖ ആഗോള സംഘടനയായ വേൾഡ് മലയാളി ഫെഡറേഷൻ (WMF) തങ്ങളുടെ അഞ്ചാമത്…
അമിത് ഷാ മൂന്നുദിവസമായി ബംഗാളിൽ ! ഇത്തവണ ഭരണം പിടിക്കുക മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ ! പശ്ചിമബംഗാളിൽ ചടുല നീക്കവുമായി…
ആലപ്പുഴ : ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് ചെയ്ത രോഗികൾ മരിച്ച സംഭവത്തില്‍ ആശുപത്രിക്കും ആരോഗ്യ വകുപ്പിനുമെതിരെ ഗുരുതര ആരോപണവുമായി…
ക്രാൻസ്-മോണ്ടാന : സ്വിറ്റ്സർലൻഡിലെ ആഡംബര സ്കീ റിസോർട്ട് പട്ടണമായ ക്രാൻസ്-മോണ്ടാനയിൽ പുതുവത്സരാഘോഷങ്ങൾക്കിടെയുണ്ടായ സ്ഫോടനത്തിൽ 40 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക്…
എൽ ഡി എഫ് - യു ഡിഎഫ് ഒത്തുകളി രാഷ്ട്രീയത്തിന് അന്ത്യം കുറിക്കും ! അക്രമരാഷ്ട്രീയത്തിന് ഇരകളാകുമ്പോഴും കേരളത്തിലെ ബിജെപി…
1135 കോടി ഫണ്ട് വാങ്ങിയ കെ എസ് ആർ ടി സി ബസുകൾക്കായി ചെലവാക്കിയത് 113 കോടി മാത്രം. കരാർ…