India

മി​സ് ഇ​ന്ത്യ യൂ​ണി​വേ​ഴ്സിനെതിരായ ആ​ക്രമണം; എ​സ്‌ഐ​യെ സ​സ്പെ​ന്‍​ഡ് ചെ​യ്തു

കോ​ല്‍​ക്ക​ത്ത: മി​സ് ഇ​ന്ത്യ യൂ​ണി​വേ​ഴ്സ് ഉ​ഷോ​ഷി സെ​ന്‍​ഗു​പ്ത​യ്ക്കു നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ല്‍ കോ​ല്‍​ക്ക​ത്ത പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഒ​രു എ​സ്‌ഐ​യെ അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി സ​സ്പെ​ന്‍​ഡ് ചെ​യ്തു. ര​ണ്ടു പൊ​ലീ​സു​കാ​ര്‍​ക്കു കാ​ര​ണം​കാ​ണി​ക്ക​ല്‍ നോ​ട്ടീ​സ് ന​ല്‍​കി. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഏ​ഴു പേ​രെ ഇ​തു​വ​രെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്.

ഊബ​ര്‍ കാ​റി​ല്‍ സ​ഞ്ച​രി​ക്കു​മ്പോ​ള്‍ കോ​ല്‍​ക്ക​ത്ത​യി​ല്‍​വ​ച്ചാ​ണ് ഉ​ഷോ​ഷി സെ​ന്‍​ഗു​പ്ത​യ്ക്കു നേ​രെ 15 അം​ഗ സം​ഘ​ത്തി​ന്‍റെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ഇ​തു​സം​ബ​ന്ധി​ച്ച്‌ ഉ​ഷോ​ഷി ഫേ​സ്ബു​ക്കി​ല്‍ വി​ശ​ദ​മാ​യ കു​റി​പ്പെ​ഴു​തി. സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ​യും അ​ക്ര​മി​ക​ളു​ടെ ചി​ത്ര​ങ്ങ​ളും ഇ​വ​ര്‍ പ​ങ്കു​വ​ച്ചു. ഇ​തോ​ടെ സം​ഭ​വം വി​വാ​ദ​മാ​യി.

ജോ​ലി​ക​ഴി​ഞ്ഞ് തി​രി​കെ രാ​ത്രി 11.40-ഓ​ടെ വീ​ട്ടി​ലേ​ക്കു പോ​ക​വെ ബൈ​ക്കി​ല്‍ എ​ത്തി​യ ഒ​രു സം​ഘം ആ​ക്ര​മ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് ഉ​ഷോ​ഷി പ​റ​യു​ന്ന​ത്. കാ​റി​നെ പി​ന്തു​ട​ര്‍​ന്ന സം​ഘം വാ​ഹ​ന​ത്തി​ന്‍റെ മു​ന്‍​വ​ശ​ത്തെ ഗ്ലാ​സ് അ​ടി​ച്ചു​ത​ക​ര്‍​ത്തു. ഡ്രൈ​വ​റെ മ​ര്‍​ദി​ക്കു​ക​യും ചെ​യ്തു.

മ​ര്‍​ദ​ന​ത്തി​നി​ടെ സ​മീ​പ​ത്തെ പൊ​ലീ​സ് പോ​സ്റ്റി​ലെ​ത്തി ഉ​ഷോ​ഷി പ​രാ​തി​പ്പെ​ട്ടെ​ങ്കി​ലും ഇ​തു ത​ങ്ങ​ളു​ടെ അ​ധി​കാ​ര പ​രി​ധി​യ​ല്ലെ​ന്നാ​യി​രു​ന്നു പൊ​ലീ​സി​ന്‍റെ മ​റു​പ​ടി. പൊ​ലീ​സ് എ​ത്തി​യ​പ്പോ​ള്‍ അ​വ​രെ ത​ള്ളി​മാ​റ്റി അ​ക്ര​മി​സം​ഘം പി​രി​ഞ്ഞു​പോ​യി. അ​ടു​ത്ത ദി​വ​സം പ​രാ​തി ന​ല്‍​കാ​മെ​ന്നു നി​ശ്ച​യി​ച്ച്‌ സ​ഹ​പ്ര​വ​ര്‍​ത്ത​ക​നെ ഇ​റ​ക്കു​ന്ന​തി​നാ​യി വാ​ഹ​നം അ​ടു​ത്ത സ്ഥ​ല​ത്തെ​ത്തി​യ​പ്പോ​ള്‍ വീ​ണ്ടും അ​ക്ര​മി​സം​ഘ​മെ​ത്തി. കാ​റി​നു നേ​രെ ക​ല്ലെ​റി​ഞ്ഞ സം​ഘം ഉ​ഷോ​ഷി​യെ കാ​റി​ല്‍​നി​ന്നു വ​ലി​ച്ചി​റ​ക്കി ഫോ​ണ്‍ ന​ശി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ചു. നി​ല​വി​ളി​കേ​ട്ടു നാ​ട്ടു​കാ​ര്‍ ഓ​ടി​ക്കൂ​ടി​യ​തോ​ടെ​യാ​ണ് അ​ക്ര​മി സം​ഘം പി​ന്‍​വാ​ങ്ങി​യ​തെ​ന്ന് ഉ​ഷോ​ഷി ഫേ​സ്ബു​ക്ക് പോ​സ്റ്റി​ല്‍ പറയുന്നു.

വീ​ടി​നു തൊ​ട്ട​ടു​ത്തു ന​ട​ന്ന സം​ഭ​വ​ത്തി​ല്‍ പ​രാ​തി ന​ല്‍​കു​ന്ന​തി​നാ​യി രാ​ത്രി ത​ന്നെ ചാ​രു മാ​ര്‍​ക്ക​റ്റ് പൊ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ എ​ത്തി​യ​പ്പോ​ള്‍, ആ​ദ്യ​സം​ഭ​വം ന​ട​ന്ന​ത് ഭ​വാ​നി​പോ​ര്‍ സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലാ​യ​തി​നാ​ല്‍ അ​വി​ടെ പ​രാ​തി ന​ല്‍​കാ​ന്‍ പ​റ​ഞ്ഞു. എ​ന്നാ​ല്‍ ബ​ഹ​ളം​വ​ച്ച​തോ​ടെ പ​രാ​തി സ്വീ​ക​രി​ക്കാ​ന്‍ അ​വ​ര്‍ ത​യാ​റാ​യി. ഊ​ബ​ര്‍ ഡ്രൈ​വ​റു​ടെ പ​രാ​തി സ്വീ​ക​രി​ക്കാ​ന്‍ അ​വ​ര്‍ ത​യാ​റാ​യി​ല്ല. ഒ​രേ വി​ഷ​യ​ത്തി​ല്‍ ര​ണ്ടു പ​രാ​തി സ്വീ​ക​രി​ക്കാ​ന്‍ ക​ഴി​യി​ല്ലെന്ന് പൊ​ലീ​സ് പ​റ​ഞ്ഞ​തെ​ന്നും ഉ​ഷോ​ഷി പ​റ​യു​ന്നു.

admin

Recent Posts

21 തവണ “ഓം ശ്രീറാം” എഴുതിക്കൊണ്ട് കേന്ദ്ര വ്യോമയാന മന്ത്രിയായി ചുമതലയേറ്റെടുത്ത് രാം മോഹൻ നായിഡു; വീഡിയോ വൈറൽ

വെള്ള കടലാസിൽ 21 തവണ "ഓം ശ്രീറാം" എന്ന് എഴുതിക്കൊണ്ട് കേന്ദ്ര വ്യോമയാന മന്ത്രിയായി ചുമതലയേറ്റെടുത്ത് രാം മോഹൻ നായിഡു.…

29 mins ago

കുവൈറ്റ് തീപിടിത്തം : ലോകകേരള സഭ ഉദ്ഘാടനം വൈകുന്നേരം 3 മണിയിലേക്ക് നീട്ടി ;സമ്മേളനം രാത്രിയിലും തുടരും

കുവൈറ്റ് തീപിടിത്തത്തിൽ മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ രാവിലെ കൊച്ചി വിമാനത്താവളത്തിൽ എത്തുന്ന സാഹചര്യത്തിൽ കേരള നിയമസഭാ സമുച്ചയത്തിൽ നാളെ നടക്കുന്ന…

50 mins ago

തിരുപ്പതിയെ തൊട്ടുകളിക്കാൻ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് ചന്ദ്രബാബു തുടങ്ങി |OTTAPRADHAKSHINAM|

ഹിന്ദുത്വ അജണ്ടകൾ നടപ്പിലാക്കാൻ കഴിയില്ലെന്ന് വിശ്വസിപ്പിച്ചവർ ഞെട്ടി ! തിരുപ്പതി ക്ഷേത്രത്തിന് ഇനി ചന്ദ്രബാബുവും പവൻ കല്യാണും കാവൽക്കാർ |CHANDRABABU…

55 mins ago

സിക്കിമിൽ പേമാരി തുടരുന്നു !മണ്ണിടിച്ചിലിൽ മൂന്ന് മരണം; മൂന്ന് പേരെ കാണാനില്ല

ഗാങ്ടോക്ക് : സിക്കിമിൽ പേമാരി തുടരുന്നു. കനത്ത മഴയെ തുടർന്നുള്ള മണ്ണിടിച്ചിലിൽ സംസ്ഥാനത്ത് മൂന്ന് പേർ മരിച്ചു. മൂന്ന് പേരെ…

1 hour ago

ഇനി പാക്ക താന പോറ അജ്ഞാതന്റെ ആട്ടത്തെ ! |MODI|

ഇന്ത്യ വിരുദ്ധർ ജാഗ്രതൈ ! അവൻ വീണ്ടും വരുന്നു ; മോദിയുടെ കണക്കുകൂട്ടലുകൾ ഇങ്ങനെ... |AJIT DOVEL| #ajithdovel #modi…

2 hours ago

ജി 7 ഉച്ചകോടി !പ്രധാനമന്ത്രി നരേന്ദ്രമോദി ഇറ്റലിയിലേക്ക് തിരിച്ചു ; നാളെ ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച

ദില്ലി : ജി 7 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറ്റലിയിലേക്ക് തിരിച്ചു. മൂന്നാം മോദി സർക്കാർ അധികാരത്തിലെത്തിയ…

2 hours ago