Kerala

തിരുവല്ലയിൽ നിന്ന് കാണാതായ ഒന്‍പതാം ക്ലാസുകാരിയെ കണ്ടെത്തി; പുലർച്ചെ പോലീസ് സ്റ്റേഷനിൽ ഹാജരായി; മുങ്ങാൻ ശ്രമിച്ച യുവാക്കൾ പിടിയിൽ

പത്തനംതിട്ട: തിരുവല്ലയിൽ നിന്ന് കാണാതായ ഒന്‍പതാം ക്ലാസുകാരിയെ ഒടുവിൽ കണ്ടെത്തി. പുലർച്ചെ നാലരയോടെ തിരുവല്ല പോലീസ്‌ സ്റ്റേഷനിൽ പെൺകുട്ടി ഹാജരായി. കുട്ടിയെ ഹാജരാക്കിയതിനുശേഷം മുങ്ങാൻ ശ്രമിച്ച രണ്ട് പ്രതികളെയും പോലീസ് പിടികൂടി. തൃശ്ശൂർ സ്വദേശി അജിൽ ,അതുൽ എന്നിവരാണ് പിടിയിലായത്.

കഴിഞ്ഞ വ്യാഴാഴ്ച വെെകിട്ടാണ് കുട്ടിയെ കാണാതായത്. പരീക്ഷയ്‌ക്കായി സ്കൂളിലേക്ക് പോയ പെൺകുട്ടി പിന്നീട് കാണാതാകുകയായിരുന്നു. കുട്ടി തിരികെ വീട്ടിൽ എത്താതിരുന്നതോടെ ബന്ധുക്കൾ പോലീസിൽ വിവരം അറിയിച്ചു. പിന്നാലെ ബന്ധുക്കളുടെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചത്. കുട്ടി രണ്ട് ആൺകുട്ടികൾക്കൊപ്പം സംസാരിച്ചുനിൽക്കുന്നതിന്റെ ദൃശ്യങ്ങളാണ് ലഭിച്ചത്.

രണ്ട് പ്രതികളും ചേർന്ന് പെൺകുട്ടിയെ ബസ് സ്റ്റാൻഡിൽ നിന്ന് കൊണ്ടുപോയതായാണ് പോലീസിന് വിവരം ലഭിച്ചത്. ബസ് സ്റ്റാൻഡിൽ വച്ച് പെൺകുട്ടി യൂണിഫോം മാറ്റി പുതിയ വസ്‌ത്രം ധരിച്ചെന്നും പോലീസ് പറഞ്ഞിരുന്നു. പിന്നാലെ യുവാക്കളുടെയും പെൺകുട്ടിയുടെയും ചിത്രങ്ങൾ പുറത്തുവിട്ട് പോലീസ് പൊതുജനങ്ങളുടെ സഹായം തേടിയിരുന്നു. ഇവരെക്കുറിച്ച് വിവരം ലഭിക്കുന്നവർ പോലീസിനെ അറിയിക്കണമെന്നായിരുന്നു നിർദേശം. ഇതിനുപിന്നാലെയാണ് വിദ്യാർത്ഥിനി സ്റ്റേഷനിലെത്തി ഹാജരായത്.

anaswara baburaj

Recent Posts

സ്‌കൂൾ തുറക്കൽ ! വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വിളിച്ച യോഗത്തിൽ പ്രതിഷേധം ; എംഎസ്എഫ് സംസ്ഥാന സെക്രട്ടറി അറസ്റ്റിൽ

സ്കൂൾ തുറക്കലുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വിളിച്ച യോഗത്തിൽ പ്രതിഷേധം. പ്ലസ് വൺ സീറ്റുകളെക്കുറിച്ചുള്ള ചർച്ചക്കിടെ എംഎസ്എഫ്…

8 mins ago

മുട്ടിൽ മരംമുറി കേസ് ! വയനാട് മുൻ കളക്ടറെയും പ്രതിയാക്കണമെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ; കേസ് അനിശ്ചിതത്വത്തിലേക്ക്

മുട്ടിൽ മരംമുറി കേസില്‍ വയനാട് മുൻ കളക്ടർ അഥീല അബ്ദുള്ളയെയും പ്രതി ചേർക്കണമെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ. മരംമുറി മുൻ…

14 mins ago

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് ! മുൻ‌കൂർ ജാമ്യം തേടി പ്രതി രാഹുലിന്റെ അമ്മയും സഹോദരിയും

കോഴിക്കോട്: പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസ് പ്രതി രാഹുലിന്റെ അമ്മയും സഹോദരിയും മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചു. നവവധുവിനെ അക്രമിച്ച സംഭവത്തില്‍…

55 mins ago

തിരുവൻവണ്ടൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ നടക്കുന്ന അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണുസത്രം ! സത്രസമാപന സഭയും കൂടിപ്പിരിയലും ; തത്സമയക്കാഴ്ച

തിരുവൻവണ്ടൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ നടക്കുന്ന അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണുസത്രം ! സത്രസമാപന സഭയും കൂടിപ്പിരിയലും ; തത്സമയക്കാഴ്ച

2 hours ago

പ്രതികരിക്കാതെ സിപിഎം ! വെളിപ്പെടുത്തലുകളിൽ പാർട്ടിയിൽ പ്രതിസന്ധി

സഖാക്കൾ ഊറ്റം കൊണ്ടിരുന്ന സമര ചരിത്രങ്ങൾ ഓരോന്നായി പൊളിയുന്നു ! സോളാർ വെളിപ്പെടുത്തലിൽ പാർട്ടി ഉലയുന്നു I CPIM

2 hours ago