Kerala

ഗുലാബ് ചുഴലിക്കാറ്റിൽപ്പെട്ട് കാണാതായ മത്സ്യബന്ധ ബോട്ട് കാസർകോട് തിരിച്ചെത്തി; വള്ളത്തിലെ ആറുപേരും സുരക്ഷിതര്‍

കാസർകോട്: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ഗുലാബ് ചുഴലിക്കാറ്റിന്റെ സ്വാധീന ഫലമായി കേരളത്തിൽ പരക്കെ മഴ (Heavy Rain) തുടരുകയാണ്. ശക്തമായ മഴയിലും കാറ്റിലും നിരവധി നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ തീർത്തും ആശ്വാസകരമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഇന്നലെയും ഇന്നുമായുണ്ടായ കനത്ത മഴയിലും കാറ്റിലും കാണാതായ വള്ളം തിരിച്ചെത്തി. കാസര്‍കോട് നിന്നും മത്സ്യബന്ധനത്തിന് പോയ വള്ളമാണ് തിരിച്ചെത്തിയത്.

ബാബുവിന്റെ ഉടമസ്ഥതയിലുള്ള സെന്‍റ് ആന്‍റണി എന്ന വള്ളം ഇന്ന് പുലർച്ചെയാണ് മത്സ്യബന്ധനത്തിനായി പുറപ്പെട്ടത്. വള്ളത്തിലുണ്ടായിരുന്ന ആറുപേരും സുരക്ഷിതരാണ്. അതിനിടെ, കേരളത്തില്‍ മൂന്ന് ദിവസം കൂടി പരക്കെ മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

അതേസമയം ഗുലാബ് ചുഴലിക്കാറ്റ് മൂലം എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 11 ഇടത്ത് യെല്ലോ അലർട്ട് എന്നിങ്ങനെയാണ് മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. എറണാകുളം,ഇടുക്കി, തൃശൂർ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. കേരള- ലക്ഷ്വദീപ് തീരങ്ങളിൽ നിന്ന് മത്സ്യബന്ധനത്തിന് പോകുന്നതിനും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്നലെ രാത്രിയോടെയാണ് ചുഴലിക്കാറ്റ് തീരം തൊട്ടത്.

നിലവിൽ മണിക്കൂറിൽ 75മുതൽ 85 കിലോമീറ്റർ വരെ വേഗതയിൽ വീശിക്കൊണ്ടിരിക്കുന്ന കാറ്റ് വീണ്ടും ശക്തിപ്രാപിക്കാനാണ് സാധ്യത. വടക്കൻ ആന്ധ്രയിലും ഒഡീഷയുടെ തെക്കൻ മേഖലയിലും കനത്ത മഴ തുടരുകയാണ്. ഗഞ്ചൻ , ഗഞ്ചപട്ടി, കണ്ഡമാൽ തുടങ്ങി ഒഡീഷയിലെ ഏഴു ജില്ലകളിൽ 48 മണിക്കൂർ നേരത്തേക്ക് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇരുസംസ്ഥാനങ്ങളിലെയും താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് ആളുകളെ മാറ്റി പാർപ്പിച്ചു. അതേസമയം മൂന്ന് മരങ്ങളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്.

Anandhu Ajitha

Recent Posts

ഐഎൻഎസ് അരിസൂദൻ! ഭാരതത്തിന്റെ സമുദ്രസുരക്ഷയിലെ പുതിയ കരുത്ത്

ഭാരതത്തിന്റെ പ്രതിരോധ ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ ഒരു ഘട്ടത്തിലൂടെയാണ് രാജ്യം ഇപ്പോൾ കടന്നുപോകുന്നത്. കരയിൽ നിന്നും വായുവിൽ നിന്നും സമുദ്രത്തിൽ…

23 minutes ago

പ്രപഞ്ചത്തിൽ ഇത് വരെ കണ്ടിട്ടില്ലാത്ത ഒരു വസ്തു ! നടുങ്ങി ശാസ്ത്രലോകം !

പ്രപഞ്ചത്തിന്റെ ഉൽപ്പത്തിയെക്കുറിച്ചും ഗാലക്സികളുടെ രൂപീകരണത്തെക്കുറിച്ചും ശാസ്ത്രലോകത്തിന് പുതിയ അറിവുകൾ നൽകുന്ന വിപ്ലവകരമായ ഒരു കണ്ടെത്തലാണ് നാസയുടെ ഹബിൾ ബഹിരാകാശ ടെലിസ്കോപ്പ്…

27 minutes ago

ലോട്ടറി എടുത്ത് പണം പാഴാക്കുന്ന മലയാളികൾക്ക് അറിയാത്ത കാര്യം! R REJI RAJ

ഭാവി തലമുറയെ എങ്കിലും സാമ്പത്തുള്ളവരാക്കാം. ലോട്ടറിയും കറക്ക് കമ്പനികളിലെ നിക്ഷേപങ്ങളും മറക്കാം! സാമ്പത്തിക വിദഗ്ധൻ ആർ റെജി രാജ് സംസാരിക്കുന്നു!…

43 minutes ago

ലോകം എഴുതി തള്ളിയവൻ അന്ന് ഭാരതത്തിന്റെ വജ്രായുധമായി മാറി | HAL HF 24 MARUT

ഭാരതത്തിന്റെ വ്യോമയാന ചരിത്രത്തിൽ എച്ച്.എഫ്-24 മാരുതിനോളം വിവേചനം നേരിട്ട മറ്റൊരു യുദ്ധവിമാനം ഉണ്ടാകില്ല. ലോകോത്തരമായ രൂപകൽപ്പനയും അതിശയിപ്പിക്കുന്ന യുദ്ധവീര്യവും ഉണ്ടായിരുന്നിട്ടും,…

49 minutes ago

ലോകത്തെ വിറപ്പിച്ച ഇസ്‌ലാമിക ചക്രവർത്തി പോലും ആ ധൈര്യത്തിന് മുന്നിൽ പേടിച്ചോടി | RAMPYARI GURJAR

ഭാരതത്തിന്റെ ചരിത്രത്താളുകളിൽ വിദേശാക്രമണങ്ങളെ ചെറുത്തുതോൽപ്പിച്ച നിരവധി വീരപുരുഷന്മാരുടെ കഥകൾ നാം വായിച്ചിട്ടുണ്ട്. എന്നാൽ അധിനിവേശ ശക്തികൾക്ക് മുന്നിൽ പതറാതെ പോരാടിയ…

56 minutes ago

ജീവിതത്തിൽ നാം ഏറ്റവും കൂടുതൽ അവഗണിക്കുന്നത് നമ്മളെ തന്നെയാണ് |SHUBHADINAM

സന്തോഷവും സങ്കടവും നമ്മുടെ ആന്തരികമായ അവസ്ഥകളാണ്. അത് മറ്റൊരാളുടെ വാക്കുകളെയോ പ്രവൃത്തിയെയോ ആശ്രയിച്ചിരിക്കുമ്പോൾ, വാസ്തവത്തിൽ നമ്മുടെ ജീവിതത്തിന്റെ നിയന്ത്രണം നാം…

1 hour ago