Tuesday, May 21, 2024
spot_img

കൊവിഡില്‍ മുങ്ങി ആറന്മുള വള്ളംകളി; തിരുവോണത്തോണി വരവടക്കം ആചാരപരമായ ചടങ്ങുകൾ മാത്രം

പത്തനംതിട്ട: ആറന്മുള ഉതൃട്ടാതി വള്ളംകളി മത്സരമല്ലാതെ, ജലഘോഷയാത്രയായി നടത്താന്‍ തീരുമാനം. ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജിന്റെ അധ്യക്ഷതയിൽ ഓൺലൈനായി ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം. തിരുവോണ തോണി വരവേൽപ് ആചാരപരമായി നടത്താനും ആറന്മുള ഉതൃട്ടാതി വള്ളം കളി മത്സരമല്ലാതെ, ജലഘോഷയാത്രയായി നടത്താനുമാണ്‌ തീരുമാനം.

ഓഗസ്റ്റ് 21 ന് തിരുവോണ തോണി വരവേല്‍പ്പ് ആചാരപരമായി നടത്തും. ഇത്തവണ 40 പേര്‍ക്ക് പങ്കുടുക്കാം. കഴിഞ്ഞ വർഷം 20 പേർമാത്രമാണ് തോണിയിൽ പ്രവേശിച്ചിരുന്നത്. നിശ്ചയിക്കപ്പെട്ട എണ്ണം കൃത്യമായി പാലിക്കുന്നുണ്ടെന്ന് പള്ളിയോട സേവാസംഘത്തിന് പുറമേ ബന്ധപ്പെട്ട വകുപ്പുകളും ഉറപ്പു വരുത്തണം. ള്ളിയോടത്തിലും തിരുവോണത്തോണിയിലും പങ്കെടുക്കുന്നവര്‍ ഒരു ഡോസ് കോവിഡ് വാക്സിനെങ്കിലും എടുത്തിരിക്കുകയും ആര്‍ടിപിസിആര്‍ പരിശോധനയയില്‍ നെഗറ്റീവാണെന്ന് ഉറപ്പാക്കുകയും വേണം. രണ്ട് ഡോസ് വാക്സിന്‍ എടുത്തവര്‍ക്ക് പരിശോധന ബാധകമല്ല.

എല്ലാചടങ്ങുകളിലും നിശ്ചയിക്കപ്പെട്ടവർക്ക് മാത്രമേ പ്രവേശനം ഉണ്ടായിരിക്കുകയുള്ളു. പൊതുജനങ്ങൾക്ക് പ്രവേശനം ഉണ്ടാകില്ല. അതേസമയം പള്ളിയോട സേവാസംഘം ഭരണ സമിതി തിരഞ്ഞെടുപ്പ് കോവിഡ് രണ്ടാം വ്യാപനത്തെ തുടർന്ന് മാറ്റി വച്ചിരിക്കുകയാണ്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles