ക്വിൻ ഗാങ്
പദവിയിൽ നിന്ന് പുറത്താക്കപ്പെട്ട മുൻ ചൈനീസ് വിദേശകാര്യ മന്ത്രി ക്വിൻ ഗാങ് ജൂലൈ മാസാവസാനത്തിൽ തന്നെ ആത്മഹത്യ ചെയ്യുകയോ മർദനത്തിനിടെ പരിക്കേറ്റ് കൊല്ലപ്പെടുകയോ ചെയ്തതായി റിപ്പോർട്ട്. ഇക്കഴിഞ്ഞ ബുധനാഴ്ച പുറത്തുവന്ന അമേരിക്കൻ മാദ്ധ്യമമായ പൊളിറ്റിക്കോയുടെ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ചൈനയിലെ ഉന്നത നേതാക്കളെ ചികിത്സിക്കുന്ന ബെയ്ജിംഗിലെ സൈനിക ആശുപത്രിയിൽ വച്ച് ജൂലൈ അവസാനത്തോടെ ക്വിൻ മരിച്ചതായി ചൈനീസ് ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധമുള്ള രണ്ട് പേർ തങ്ങളോട് പറഞ്ഞുവെന്നാണ് പൊളിറ്റിക്കോ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ക്വിന് പകരം മുതിർന്ന നയതന്ത്രജ്ഞൻ വാങ് യി വിദേശകാര്യ മന്ത്രിയായി. ഇതിന് മുമ്പ്, ക്വിൻ അമേരിക്കയിലെ ചൈനീസ് അംബാസഡറായും രാജ്യത്തിന്റെ ഉപമന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2014 മുതൽ 2018 വരെയുള്ള കാലയളവിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് വിദേശ നേതാക്കളുമായി നടത്തിയ ഇടപെടലുകൾക്ക് മേൽനോട്ടം വഹിച്ച അദ്ദേഹം ചൈനയുടെ ചീഫ് പ്രോട്ടോക്കോൾ ഓഫീസറായിരുന്നു.
ചൈനയുടെ ആണവായുധ പദ്ധതിയുടെ ചുമതലയുള്ള ജനറൽമാരും രാജ്യത്തിന്റെ സാമ്പത്തിക മേഖലയുടെ മേൽനോട്ടം വഹിക്കുന്ന ചില മുതിർന്ന ഉദ്യോഗസ്ഥരും ഇത്തരത്തിൽ അടുത്തകാലത്ത് ചൈനയിൽ നിന്ന് അപ്രത്യക്ഷരായിട്ടുണ്ട്. ഈ ഉദ്യോഗസ്ഥരിൽ പലരും കസ്റ്റഡിയിൽ മരിച്ചതായി റിപ്പോർട്ടിൽ പറയുന്നു.
ക്വിൻ അപ്രത്യക്ഷനായതിനുശേഷം, ഒരു പത്രപ്രവർത്തകയുമായുള്ള അദ്ദേഹത്തിന്റെ ബന്ധം വാർത്തകളിൽ ഉയർന്നു വന്നിരുന്നു. അമേരിക്കയിലെ ചൈനീസ് അംബാസഡറായിരിക്കെയാണ് ക്വിന് ഈ വിവാഹേതര ബന്ധമുണ്ടായതെന്നും ബന്ധത്തിൽ അദ്ദേഹത്തിന് ഒരു കുഞ്ഞുണ്ടായിരുന്നുവെന്നും സെപ്റ്റംബറിൽ വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു.
പൊളിറ്റിക്കോ പറയുന്നതനുസരിച്ച്, ചൈനീസ് ബ്രോഡ്കാസ്റ്റർ ഫീനിക്സ് ടിവിയിൽ ജോലി ചെയ്തിരുന്ന ഫു സിയാവോട്ടിയൻ ആയിരുന്നു ആ മാദ്ധ്യമ പ്രവർത്തക . ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജൻസികളുടെ പരമ്പരാഗത റിക്രൂട്ടിംഗ് ഗ്രൗണ്ടായ കേംബ്രിഡ്ജ് സർവകലാശാലയിൽ ഫു പഠിച്ചുവെന്ന് റിപ്പോർട്ട് . സർവകലാശാലയ്ക്ക് കീഴിലെ ചർച്ചിൽ കോളേജിലെ വിദ്യാർത്ഥിയായിരുന്നു ഫു. ഇത്തരം വസ്തുതതകളാണ് ക്വിനിന്റെ തിരോധാനത്തിന് പിന്നിലെന്നാണ് പാശ്ചാത്യ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ജയ്പൂർ: ജമ്മു കശ്മീർ വിഷയത്തിൽ ഭാരതത്തിന്റെ നിലപാടിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് ബ്രിട്ടീഷ് എംപി ബോബ് ബ്ലാക്ക്മാൻ. ജമ്മു കശ്മീർ…
ദൈവത്തെ പോലും നിങ്ങൾ വെറുതെ വിട്ടില്ല ! സ്വർണ്ണക്കൊള്ളയിൽ ബോർഡംഗമെന്ന നിലയിൽ ഉത്തരവാദിത്തമുണ്ട് ! സിപിഎം നേതാവ് ശങ്കരദാസിന്റെ മുൻകൂർ…
വാഷിംഗ്ടൺ : ആർട്ടിക് മേഖലയിലെ തന്ത്രപ്രധാന ദ്വീപായ ഗ്രീൻലാൻഡ് അമേരിക്കയുടെ ഭാഗമാക്കുമെന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ പ്രസ്താവനയിൽ അതൃപ്തി പരസ്യമാക്കി…
മുംബൈ: ബൃഹൻമുംബൈ മുൻസിപ്പൽ കോർപ്പറേഷൻ (ബിഎംസി) തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ഉദ്ധവ് താക്കറെ നയിക്കുന്ന ശിവസേന (യുബിടി) വിഭാഗത്തിന്…
വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ ലക്‌ഷ്യം വയ്ക്കുന്ന ശക്തികൾക്ക് ഇന്ത്യയുടെ മറുപടി ! വ്യോമത്താവളം വികസിപ്പിക്കാൻ ഏറ്റെടുത്തത് 400 ഏക്കർ I INDIA…
പനാജി: തദ്ദേശീയമായി രൂപകൽപ്പന ചെയ്ത് നിർമ്മിച്ച മലിനീകരണ നിയന്ത്രണ കപ്പലായ ഐ.സി.ജി.എസ്. സമുദ്ര പ്രതാപ് കമ്മീഷൻ ചെയ്തു. ഗോവയിൽ നടന്ന…