ചെങ്ങന്നൂര്‍: പമ്പയാറ്റില്‍ ഒഴുക്കില്‍പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ചെറിയനാട് കളിക്കാംപാലം ചക്കനാട്ടേത്ത് ചാക്കോ തോമസ്-ഷൈനി ദമ്പതികളുടെ മകന്‍ ഷൈബു ചാക്കോ(27)യുടെ മൃതദേഹമാണ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസമാണ് ഷൈബു ചാക്കോയെ ഒഴുക്കില്‍പെട്ട് കാണാതായത്. ഷൈബുവിനോടൊപ്പം നീന്തുകയായിരുന്ന ആലാ മേലാത്തറയില്‍ സുജിത്ത് (29) , ആലാ കല്ലേപ്പറമ്പില്‍ ഉണ്ണികൃഷ്ണന്‍ (27) എന്നിവരെ നാട്ടുകാരനായ പാണ്ടനാട് കൊട്ടാരത്തു വീട്ടില്‍ സോമന്‍ രക്ഷപെടുത്തുകയായിരുന്നു.
തിങ്കളാഴ്ച വൈകീട്ട് നാലിന് മൂവരും ഒന്നിച്ചാണ് പാണ്ടനാട് മിത്രമഠം കടവില്‍ കുളിക്കാനെത്തിയത്. കടവില്‍ ഉണ്ടായിരുന്ന മുള ഉപയോഗിച്ച് നീന്തുന്നതിനിടയില്‍ നാട്ടുകാരില്‍ ചിലര്‍ വിലക്കിയതിനെതുടര്‍ന്ന് മുള ഉപേക്ഷിച്ച് നീന്തുവാന്‍ ശ്രമിക്കുന്നതിനിടയിലാണ് മൂവരും ഒഴുക്കില്‍ പെട്ടത്.ഷൈബു ഒഴുക്കില്‍പ്പെട്ട് പാലത്തിന്റെ സ്പാനിന് അടിയിലേക്ക് പോയതിനാല്‍ രക്ഷപെടുത്താന്‍ സാധിച്ചില്ല.
ഷൈബുവിന് വേണ്ടിയുള്ള തെരച്ചില്‍ രാത്രി വൈകിയും ഫയര്‍ഫോഴ്സും നാട്ടുകാരും നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് ചെങ്ങന്നൂര്‍ തഹസില്‍ദാര്‍ വിളിച്ച് അറിയിച്ചതനുസരിച്ച് ആലപ്പുഴയില്‍ നിന്ന് ഇന്നലെ രാവിലെ 7.30ഓടെ എത്തിയ പ്രത്യേക പരിശീലനം ലഭിച്ച സ്ക്യൂബ സംഘമാണ് ഷൈബുവിന്റെ മൃതദേഹം മുങ്ങി എടുത്തത്. ഒപ്പം അസിസ്റ്റന്റ് ഫയര്‍ ഓഫീസര്‍ ശംഭു നമ്പൂതിരിയുടെ നേതൃത്വത്തിലുള്ള സംഘം തെരച്ചിലിന് സഹായത്തിനായി എത്തിയിരുന്നു.
പാലത്തിന്റെ സ്പാനിന് അടിയിലേക്ക് താഴ്ന്ന്പോയ നിലയിലായിരുന്നു ഷൈബുവിന്റെ മൃതദേഹം കിടന്നിരുന്നത്. തിരച്ചിലിന് ഒടുവില്‍10.30 ഓടു കൂടി മൃതദേഹം ലഭിച്ചു. തുടര്‍ന്ന് പൊലീസ് നടപടികള്‍ക്ക് ശേഷം മൃതദേഹം വീട്ടുകാര്‍ക്ക് വിട്ടുനല്‍കി. സംസ്കാരം ബുധനാഴ്ച രാവിലെ വീട്ടിലെ ശുശ്രൂഷക്ക് ശേഷം 10.30ന് മാന്നാര്‍കുട്ടംമ്പേരൂര്‍ സെന്റ് മേരീസ് (മുട്ടേല്‍ ) ഓര്‍ത്തഡോക്സ് പളളി സെമിത്തേരിയില്‍ നടക്കും. ഷൈജു ഏകസഹോദരനാണ്.
തിരുവനന്തപുരം : മലപ്പുറത്തെ മഴക്കെടുതി ബാധിത പ്രദേശങ്ങളിലേക്ക് ചാര്‍ട്ടേഡ് വിമാനത്തില്‍ യാത്ര നടത്തിയതിന് പണം മുടക്കിയത് ആരെന്ന് ഇനിയും മുഖ്യമന്ത്രി…
ഒരു കാലത്ത് മലയാള സിനിമയില്‍ മിന്നിത്തിളങ്ങിയിരുന്ന താരസഹോദരിമാരായിരുന്നു അംബികയും അനുജത്തി രാധയും. ഇരുവരും തുടര്‍ന്ന് 'എ.ആര്‍.എസ്. സ്റ്റുഡിയോസ്' എന്ന പേരില്‍…
തന്റെ റേഞ്ച് റോവറിന് അനുമതിയുണ്ട് അനുമതിയുണ്ട് എന്ന് ഘോരഘോരം വാദിച്ച മന്ത്രി കെ.എം ഷാജിയെ പ്രതിരോധത്തിലാക്കുന്ന ഏറ്റവും പുതിയ വിവരങ്ങളാണ്…
സംസ്ഥാനത്തെ പോലീസ് സേനയ്ക്ക് ആശ്വാസമേകുന്ന ഉത്തരവാണ് ക്രമസമാധാന വിഭാഗം എ.ഡി.ജി.പി പി. വിജയന്‍ പുറത്തിറക്കിയത്. സംസ്ഥാനത്തെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ആഴ്ചയില്‍…
ശബരിമല-മണ്ഡല വിളക്ക് തീര്‍ത്ഥാടനത്തിന് ഇനി നാളുകള്‍ മാത്രം ശേഷിയ്‌ക്കെ ശബരിമലയില്‍ നിലനില്‍ക്കുന്ന പ്രതിസന്ധികള്‍ക്ക് ആര് പരിഹാരം നല്‍കും. സന്നിധാനത്തെയും പമ്പയിലെയും…
അമേരിക്കയുടെ ഭാഗത്തു നിന്ന് സൈനിക സമ്മര്‍ദ്ദം കുറയ്ക്കുകയും ഇറാനിയന്‍ തുറമുഖങ്ങള്‍ക്ക് മേലുള്ള ഉപരോധം അവസാനിപ്പിക്കുകയും ചെയ്താല്‍, അടുത്ത ഏഴ് ദിവസത്തിനുള്ളില്‍…