Kerala

തണ്ടർബോൾട്ടുമായി ഏറ്റുമുട്ടിയ മാവോയിസ്റ്റ് സംഘത്തെ കണ്ടെത്താനാകാതെ ദൗത്യ സംഘം; തിരച്ചിൽ തുടരുന്നു

കണ്ണൂർ: ഉരുപ്പുംകുറ്റി ഞെട്ടിത്തോടിൽ തണ്ടർബോൾട്ടുമായി ഏറ്റുമുട്ടിയ മാവോയിസ്റ്റ് സംഘത്തെ കണ്ടെത്താനാകാതെ വലഞ്ഞ് ദൗത്യ സംഘം. എട്ട് അംഗ മാവോയിസ്റ്റ് സംഘമാണ് വെടിയുതിർത്തതെന്നും ഇവരിൽ ഒരാൾക്ക് പരിക്ക് സംഭവിച്ചിട്ടുണ്ടെന്നും പോലീസ് പറയുന്നു. പക്ഷേ ഏറ്റുമുട്ടൽ നടന്ന് രണ്ട് ദിവസം കഴിഞ്ഞിട്ടും മാവോയിസ്റ്റ് സംഘത്തെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

കേരള വനാതിർത്തി വിട്ട് പുറത്ത് പോയിട്ടില്ലെന്ന നിഗമനത്തിൽ വനത്തിൽ ഇപ്പോഴും തിരച്ചിൽ തുടരുന്നു. വന മേഖലയ്ക്ക് പുറത്ത് പോലീസും പരിശോധന നടത്തുന്നുണ്ട്. കർണാടക എഎൻഎസ് സംഘം വനാതിർത്തിയോട് ചേർന്ന പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. അതിനാൽ തന്നെ ആ മേഖലയിലേക്ക് കടക്കാൻ സാധ്യതയില്ല. ഞെട്ടിത്തോടും പരിസര മേഖലകളും കേന്ദ്രീകരിച്ചാണ് തണ്ടർബോൾട്ടിന്റെയും എടിഎസിന്റേയും നിലവിലെ തിരച്ചിൽ.

വയനാട് പേര്യയിലെ ഏറ്റുമുട്ടലിനിടെ രക്ഷപ്പെട്ട രണ്ട് മാവോയിസ്റ്റുകൾക്കായും പരിശോധന ശക്തമാണ്. ബാണാസുര ദളത്തിലെ സിപിഐ മാവോയിസ്റ്റ് ഗ്രൂപ്പിൽപ്പെട്ട സുന്ദരി, ലത എന്നിവരെ കണ്ടെത്താനാണ് കണ്ണൂർ സിറ്റി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ഇവരെ കണ്ടെത്താനും സമാന്തരമായി പരിശോധനകൾ നടത്തുന്നുണ്ട്.

anaswara baburaj

Recent Posts

കുഞ്ഞു ബാലന്റെ മോദിയോടുള്ള സ്നേഹം കണ്ടോ ?

നരേന്ദ്രമോദിക്ക് വോട്ട് ചെയ്യാൻ പോകണമെന്ന് ക-ര-ഞ്ഞ് വി-ളി-ച്ച് കുഞ്ഞു ബാലൻ ! വീഡിയോ കാണാം...

14 mins ago

സതീഷ് കൊടകരയുടെ വിജ്ഞാന ദായകമായ പ്രഭാഷണം ! അർജ്ജുനനും യുവ സമൂഹവും

അഖിലഭാരത പാണ്ഡവീയ മഹാവിഷ്‌ണു സത്രം ! സതീഷ് കൊടകരയുടെ പ്രഭാഷണത്തിന്റെ പൂർണ്ണരൂപം I ARJUNA AND THE YOUTH

21 mins ago

ആം ആദ്മി പാർട്ടിയുടെ വിശ്വാസ്യത പൂജ്യമല്ല, മൈനസ് ! അരവിന്ദ് കെജ്‌രിവാളിന്റെ യഥാർത്ഥ മുഖം വെളിവായി ; നേതാക്കളെ പോലെ നുണകളുടെ കൂമ്പാരത്താൽ കെട്ടിപ്പൊക്കിയ പാർട്ടിയാണിതെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ

ദില്ലി : രാജ്യസഭാ എംപിയായ സ്വാതി മലിവാൾ ആക്രമണത്തിനിരയായ സംഭവത്തിൽ ആം ആദ്മി പാർട്ടിക്കും ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനുമെതിരെ…

28 mins ago

ബോംബ് നിർമ്മാണത്തിനിടെയുണ്ടായ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടവർക്ക് സ്മാരകം നിർമ്മിച്ച് സിപിഎം; പാനൂരിൽ ഈ മാസം 22 ന് എം വി ഗോവിന്ദൻ സ്മാരകം ഉദ്‌ഘാടനം ചെയ്യും!

കണ്ണൂർ: ബോംബ് നിർമ്മാണവും പാർട്ടി പ്രവർത്തനമാണെന്ന പ്രഖ്യാപനത്തോടെ രക്തസാക്ഷി സ്മാരകം നിർമ്മിച്ച് സിപിഎം. പാനൂരിൽ ബോംബ് നിർമ്മിക്കുന്നതിനിടെ ഉണ്ടായ സ്‌ഫോടനത്തിൽ…

36 mins ago

ഒടുവിൽ ഗണഗീതവും… ! വീണ്ടും ദീപയുടെ കോപ്പിയടി !

കോപ്പിയടിയിൽ പിഎച്ച്ഡി! ഇത്തവണ പകർത്തിയെഴുതിയത് 'ഗണഗീതം'; ദീപ നിശാന്ത് വീണ്ടും എയറിൽ

1 hour ago

സോളാർ സമരം ഒത്തുതീർപ്പിലൂടെ അവസാനിപ്പിച്ചതിൽ വിശദീകരണം നൽകേണ്ടത് സിപിഎമ്മെന്ന് തിരുവഞ്ചൂർ; ജോൺ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തലിൽ സിപിഎം കൂടുതൽ പ്രതിസന്ധിയിലേക്ക്!

തിരുവനന്തപുരം: സോളാർ സമരം അവസാനിപ്പിച്ചതിന്റെ പിന്നാമ്പുറക്കഥകൾ വിശദീകരിച്ച് മാദ്ധ്യമ പ്രവർത്തകൻ ജോൺ മുണ്ടക്കയം നടത്തിയ വെളിപ്പെടുത്തലിൽ സിപിഎം കൂടുതൽ പ്രതിരോധത്തിലേക്ക്.…

1 hour ago