Devaratha Sangam today at Kalpathi; Tatwamayi with complete live footage of the historic Rathotsavam
പാലക്കാട്: പാലക്കാട് രഥോത്സവത്തിന്‍റെ പ്രധാന ചടങ്ങായ ദേവരഥ സംഗമം ഇന്ന് നടക്കും. മൂന്നാം തേരുത്സവ ദിവസമായ ഇന്ന് പഴയ കൽപ്പാത്തി ലക്ഷ്മീനാരായണ പെരുമാളിന്റെയും ചാത്തപുരം പ്രസന്ന മഹാഗണപതിയുടെ തേരും ആഗ്രഹാര വീഥിയിൽ പ്രയാണം നടത്തും. തുടർന്ന് വൈകീട്ടാണ് പ്രസിദ്ധമായ ദേവരഥ സംഗമം. ആയിരങ്ങൾ ഈ ചടങ്ങിന് സാക്ഷിയാകാൻ കല്പാത്തിയിലേക്ക് എത്തും. ചരിത്ര പ്രസിദ്ധമായ രഥോത്സവത്തിന്റെ സമ്പൂർണ്ണ തത്സമയ ദൃശ്യങ്ങളുമായി തത്വമയിയും.
പത്തുദിവസം നീണ്ടുനിൽക്കുന്നതാണ് കല്പാത്തി രഥോത്സവം കേരളത്തിലെ ഏറ്റവും ശ്രദ്ധേയമായ ഉത്സവങ്ങളിലൊന്നാണ്. അവസാനത്തെ മൂന്നു ദിവസമാണ് അലങ്കരിച്ച മൂന്നു രഥങ്ങള്‍ തെരുവിലേക്കിറങ്ങുക. ഈ സമയത്ത്, കൽപ്പാത്തിയിലെ 4 ക്ഷേത്രങ്ങളിൽ നിന്നുള്ള 6 രഥങ്ങൾ ഒരുമിച്ചു ചേർന്ന് ഒരു വലിയ ഘോഷയാത്രയായി ഗ്രാമങ്ങളിലെ തെരുവുകളിലൂടെ കടന്നുവരുന്നു. ശിവനെ വഹിക്കുന്ന പ്രധാന രഥവും അദ്ദേഹത്തിന്റെ മക്കളായ ഗണപതിക്കും മുരുകനുമുള്ള 2 ചെറിയ രഥങ്ങൾ, മറ്റ് 3 ഗ്രാമങ്ങളിൽ നിന്നുള്ള രഥങ്ങൾ അതായത് പുതിയ കൽപ്പാത്തി ഗണപതി, പഴയ കൽപ്പാത്തി ശ്രീകൃഷ്ണൻ, ചാത്തപുരം ഗണപതി. ‘ദേവരഥസംഗമം’ എന്നാണ് ഇത് അറിയപ്പെടുന്നത്.
കല്പാത്തിയുടെ തെരുവുകൾ ആയിരങ്ങളെ കൊണ്ടുനിറയും. അലങ്കരിച്ച ക്ഷേത്ര രഥങ്ങൾ തെരുവുകളിലൂടെ വലിക്കാൻ ഭക്തർ ഒത്തുകൂടും. തെരുവിലൂടെ രഥമുരുളുമ്പോള്‍ ഭക്തരും കാഴ്ചക്കാരും ആഘോഷപുരസ്സരം എതിരേല്‍ക്കും. ആയിരക്കണക്കിന് ഭക്തർ കൽപ്പാത്തിയിൽ ഒത്തുചേരുകയും രഥം വലിക്കുകയും ചെയ്യുന്നു.
http://bit.ly/3ZsU9qm
രാഷ്ട്രീയ സ്വയംസേവക സംഘം സർസംഘചാലക് ഡോ. മോഹൻജി ഭാഗവതിന്റെ 2026ലെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ ഭാവി വികസനത്തിനുള്ള ദർശനരേഖയാണെന്ന് ധനമഞ്ജുരി…
രാജ്യത്ത് വലിയ വിവാദമായ മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പ് കേസിൽ നിർണായക നീക്കവുമായി കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ. കേസിലെ…
2026 ഒക്ടോബർ 31-ന് സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 151-ാം ജന്മവാർഷികം രാഷ്ട്രീയ ഏകതാ ദിവസ് ആയി ഭാരതം ആചരിക്കുന്നു. സ്വതന്ത്ര…
ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവി എയർ ചീഫ് മാർഷൽ അശുതോഷ് ദീക്ഷിത് ഔദ്യോഗിക ആവശ്യങ്ങൾക്കായി തിരഞ്ഞെടുത്തത് പൂർണമായും ഇലക്ട്രിക് വാഹനമായ…
ദേശീയ തലസ്ഥാനമായ ദില്ലിയിൽ വായുമലിനീകരണം വീണ്ടും ആശങ്കാജനകമായ നിലയിലേക്ക്. ഇന്ത്യാ ഗേറ്റിനും ജൻപഥിനും സമീപമുള്ള പ്രദേശങ്ങളിൽ വായുഗുണനിലവാര സൂചിക (AQI)…
കേരളത്തിന്റെ പ്രാചീന ആത്മീയ പാരമ്പര്യത്തിന്റെ ഭാഗമായ മഹാമാഘം മഹോത്സവം 2027ൽ വിപുലമായ ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കുമെന്ന് സ്വാമി ചിദാനന്ദപുരി. മാതാ അമൃതാനന്ദമയിയുടെ…