കാസർകോട്: ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ മഞ്ചേശ്വരം എംഎൽഎ എം സി കമറുദ്ദീനെതിരെ കൂടുതൽ പരാതികൾ. നാല് പേരുടെ പരാതിയിൽ പയ്യന്നൂർ പൊലീസ് കേസെടുത്തു. ഇരിണാവ് സ്വദേശി നൗഷാദ്, മാട്ടൂൽ സ്വദേശികളായ നൂർജഹാൻ, ആയിഷ, പഴയങ്ങാടി സ്വദേശിയായ ബാലകൃഷ്ണൻ എന്നിവരാണ് പരാതി നൽകിയത്. ഇതിലൊരു കേസ് ജ്വല്ലറി എംഡി പൂക്കോയ തങ്ങൾക്കെതിരെയാണ്. ഇതോടെ ഖമറുദീനെതിരെയുള്ള കേസുകളുടെ എണ്ണം 44 ആയി.
നൗഷാദിൽ നിന്ന് 20 പവനും, നൂർജഹാനിൽ നിന്നും 21 പവനും, ആയിഷയിൽ നിന്ന് 20.5 പവനും, ബാലകൃഷ്ണനിൽ നിന്ന് 40 ലക്ഷവും തട്ടിച്ചെന്നാണ് പരാതി.
ജ്വല്ലറി നിക്ഷേപ തട്ടിപ്പിൽ എം സി കമറുദ്ദീൻ എം എൽ എ ക്കെതിരെ ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത 12 കേസുകളിലെ എഫ്ഐആർ ഹൊസ്ദുർഗ് കോടതിയിലും ഒരു കേസിലെ എഫ് ഐ ആർ കാസർകോട് കോടതിയിലും ഇന്ന് സമർപ്പിച്ചതിന് പിന്നാലെയാണ് പുതിയ കേസുകൾ.
ചന്ദേര സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത 21 വഞ്ചന കേസുകളുടേയും കാസർകോട് സ്റ്റേഷനിലെ 5 വഞ്ചന കേസുകളുടേയും ഫയലുകൾ ആവശ്യപ്പെട്ടെന്നും കിട്ടുന്ന മുറക്ക് പുതിയ എഫ്ഐആറുകൾ രജിസ്റ്റർ ചെയ്യുമെന്നും ക്രൈംബ്രാഞ്ച് എസ് പി കെ.കെ.മൊയ്തീൻ കുട്ടി പറഞ്ഞു. കൂടുതൽ തെളിവുകൾ കിട്ടിയ ശേഷം എം എൽ എ യുടെ മൊഴിയെടുത്താൽ മതി എന്ന നിലപാടിലാണ് ക്രൈംബ്രാഞ്ച്.
കായംകുളം: അഞ്ചര വർഷത്തോളം നിശ്ചലമായി കിടന്ന കായംകുളം എൻ.ടി.പി.സി താപവൈദ്യുത നിലയത്തിൽ വീണ്ടും വൈദ്യുതി ഉത്പാദനം ആരംഭിച്ചത് കേരളത്തിന്റെ ഊർജ്ജമേഖലയിൽ…
പശ്ചിമ ബംഗാളിൽ വ്യവസായ അന്തരീക്ഷം പുനഃസ്ഥാപിക്കാനും നിക്ഷേപകരുടെ ആത്മവിശ്വാസം വീണ്ടെടുക്കാനുമായി പുതിയ 'ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ പോളിസി 2026' പ്രഖ്യാപിച്ച് പശ്ചിമ…
ചൈനയുടെ റെക്കോർഡ് തകർത്തെറിഞ്ഞുകൊണ്ട് സമുദ്രനിരപ്പിൽ നിന്നും ഏകദേശം 17,244 അടി ഉയരത്തിൽ ലഡാക്കിൽ ലോകത്തിലെ ഏറ്റവും ഉയർന്ന റെയിൽവേ സ്റ്റേഷൻ…
സനാതന ധർമ്മ വിശ്വാസികളുടെ പുണ്യകേന്ദ്രമായ ശബരിമലയിൽ ശ്രീചിത്തിര ആട്ടത്തിരുനാൾ വിശേഷാൽ പൂജകൾക്കായി വിശുദ്ധ നട ഇന്ന് (നവംബർ 6) വൈകുന്നേരം…
അസമിലെ ധുബ്രി ജില്ലയിൽ സർക്കാർ ഭൂമി തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ട് ഭരണകൂടം നടപ്പിലാക്കിയ നിയമപരമായ കയ്യേറ്റമൊഴിപ്പിക്കൽ നടപടിയെ വർഗീയവൽക്കരിച്ച് അന്താരാഷ്ട്ര മാധ്യമമായ…
കഴിഞ്ഞ മാസം ഡൽഹിയിൽ നടന്ന രാഷ്ട്രീയ റാലികളും നിരന്തരമായ പ്രതിഷേധ സമരങ്ങളും തലസ്ഥാനത്തെ വാണിജ്യ പ്രവർത്തനങ്ങളെയും വ്യാപാരത്തെയും വലിയ രീതിയിൽ…