Entertainment

ബച്ചനെ പോലും പിന്തള്ളി ഗായകസ്ഥാനം മോഹന്‍ലാലിന്; അമ്പതാമത്തെ ഗാനം ബര്‍മുഡയ്ക്ക് വേണ്ടി

പിന്നണി ഗാനമേഖലയില്‍ ഒരിക്കല്‍ കൂടി സജീവമാകാന്‍ തയ്യാറെടുക്കുകയാണ് മെഗാസ്റ്റാര്‍ മോഹന്‍ലാല്‍. അദ്ദേഹത്തിന്റെ ഗാനാലാപന പ്രിയം ഏവര്‍ക്കും അറിയാം. ടി കെ രാജീവ് കുമാര്‍ ചിത്രം ബര്‍മുഡയ്ക്ക് വേണ്ടിയാണ് അദ്ദേഹം ഒരിക്കല്‍കൂടി ഗായകനാകുന്നത്. മോഹന്‍ലാലിന്റെ അമ്പതാമത്തെ ഗാനമാകും പുതിയ ചിത്രത്തിലേത്. വിനായക് ശശികുമാര്‍ എഴുതുന്ന വരികള്‍ക്ക് രമേശ് നാരായണനാണ് ഈണം പകരുന്നത്.

ഈ ഗാനം ഏറെ പ്രത്യേകതകളുള്ളതാണെന്നും ബുദ്ധിപരമായി അഭിനയത്തെ സമീപിക്കുന്ന ഒരു നടന്‍ ഗാനം ആലപിക്കണമെന്നുമുള്ള സിനിമാ ടീമിന്റെ ആലോചനയാണ് ലാലിനെ തെരഞ്ഞെടുക്കാനുള്ള കാരണം. ഒരു നടന്‍ പാടുന്ന ഗാനമായിരിക്കണം ഇതെന്ന വിലയിരുത്തല്‍ അമിതാഭ് ബച്ചന്‍ മുതലുള്ള താരങ്ങളെ ആലോചിക്കുന്നതിലേക്ക് കാര്യങ്ങളെത്തിച്ചിരുന്നു.എന്നാല്‍ മോഹന്‍ലാലിലേക്ക് തന്നെ ആലോചനയെത്തുകയായിരുന്നുവെന്ന് ബര്‍മുഡ ടീം പറയുന്നു. താരം സന്തോഷപൂര്‍വ്വമാണ് തന്റെ അമ്പതാമത്തെ പാട്ടായിരിക്കും ഇതെന്ന് മറുപടി പറഞ്ഞുകൊണ്ട് തയ്യാറാണെന്ന് അറിയിച്ചതെന്ന് രമേശ് നാരായണന്‍ പറയുന്നു.

Anandhu Ajitha

Recent Posts

നിങ്ങളുടെ സമ്പത്ത് നശിക്കുന്നത് ഈ തെറ്റുകൾ കൊണ്ടാണ് | SHUBHADINAM

നമ്മുടെ ജീവിതത്തിൽ സാമ്പത്തികമായ പ്രയാസങ്ങൾ അനുഭവപ്പെടുമ്പോൾ, അതിന് പിന്നിൽ നമ്മുടെ തന്നെ ചില സ്വഭാവരീതികളോ ശീലങ്ങളോ ഉണ്ടാകാം എന്ന് വേദങ്ങളും…

11 minutes ago

ഹമാസിനെ പിന്തുണച്ചുള്ള മുദ്രാവാക്യങ്ങൾ അംഗീകരിക്കാനാവില്ല; ഭീകര സംഘടനയ്ക്ക് നഗരത്തിൽ സ്ഥാനമില്ല ! തള്ളിപ്പറഞ്ഞ് മംദാനി; ഇസ്‌ലാമിസ്റ്റുകൾക്ക് അപ്രതീക്ഷിത തിരിച്ചടി

ന്യൂയോർക്കിലെ ക്വീൻസിലുള്ള സിനഗോഗിന് പുറത്ത് നടന്ന പ്രതിഷേധ പ്രകടനത്തിനിടെ ഹമാസിനെ അനുകൂലിച്ച് മുദ്രാവാക്യങ്ങൾ ഉയർന്ന സംഭവത്തെ അപലപിച്ച് മേയർ സോഹ്‌റാൻ…

11 hours ago

അമേരിക്കയിൽ നടുക്കുന്ന കൂട്ടക്കുരുതി; മിസിസിപ്പിയിൽ മൂന്നിടങ്ങളിലായി നടന്ന വെടിവെപ്പിൽ ആറുപേർ കൊല്ലപ്പെട്ടു, പ്രതി പിടിയിൽ

മിസിസിപ്പി: അമേരിക്കയിലെ മിസിസിപ്പിയിലുള്ള ക്ലേ കൗണ്ടിയിലുണ്ടായ വെടിവെപ്പിൽ ആറുപേർ കൊല്ലപ്പെട്ടു. മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിലായാണ് ആക്രമണം നടന്നതെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ…

12 hours ago

വൻ സുരക്ഷാ വീഴ്ച !! ഇൻസ്റ്റഗ്രാമിലെ 1.75 കോടി ഉപഭോക്താക്കളുടെ വിവരങ്ങൾ ഡാർക്ക് വെബ്ബിൽ !

സമൂഹ മാദ്ധ്യമമായ ഇൻസ്റ്റഗ്രാമിലെ 1.75 കോടി ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നുവെന്ന് സൈബർ സുരക്ഷാ കമ്പനിയായ മാൽവെയർബൈറ്റ്‌സ്. ഈ വിവരങ്ങൾ ഡാർക്ക്…

13 hours ago

ശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നില്‍ സിപിഎം- കോണ്‍ഗ്രസ് കുറുവാ സംഘം !!! മകരവിളക്ക് ദിവസം ബിജെപി-എന്‍ഡിഎയുടെ നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധപരിപാടി സംഘടിപ്പിക്കുമെന്ന് രാജീവ്‌ ചന്ദ്രശേഖർ

തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നില്‍ സിപിഎം- കോണ്‍ഗ്രസ് കുറുവാ സംഘമാണെന്ന ഗുരുതരാരോപണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.…

14 hours ago