ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 70ാം ജന്മദിനത്തില്‍ കക്ഷിരാഷ്ട്രീയ ഭേദമന്യെ നിരവധി പേരാണ് അദ്ദേഹത്തിന് ആശംസകളുമായി രംഗത്ത് എത്തിയിരിക്കുന്നത്. രാഷ്ട്രപതി രാം നാഥ് കോവിന്ദ്, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി, നേപ്പാള്‍ പ്രധാനമന്ത്രി കെ.പി.ശര്‍മ്മ ഒലി തുടങ്ങിയവര്‍ അദ്ദേഹത്തിന് ജന്മദിന ആശംസകള്‍ നേര്‍ന്നു. 1950 സെപ്തംബര്‍ 17നാണ് അദ്ദേഹം ജനിച്ചത്.
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ജന്മദിനാശംസകള്‍ നേരുന്നു. ഇന്ത്യയുടെ ജീവിതമൂല്യങ്ങളിലും, ജനാധിപത്യ പാരമ്പര്യത്തിലും താങ്കള്‍ വിശ്വസ്തതയോടെ പ്രവര്‍ത്തിച്ചു. ദൈവം എപ്പോഴും താങ്കളെ ആരോഗ്യവാനും, സന്തോഷവാനും ആയിരിക്കാന്‍ അനുഗ്രഹിക്കട്ടെ എന്നും, താങ്കളുടെ വിലമതിക്കാനാകാത്ത സേവനങ്ങള്‍ രാഷ്ട്രം സ്വീകരിക്കുകയും ചെയ്യട്ടെ എന്നതാണ് എന്‍റെ ആശംസകളും പ്രാര്‍ത്ഥനയും’ എന്നാണ് രാഷ്ട്രപതി രാം നാഥ് കോവിന്ദ് ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.
‘ഇന്ത്യയെ ശക്തവും, സുരക്ഷിതവും, സ്വാശ്രയമാക്കുന്നതിനുമായി പ്രധാനമന്ത്രി നരേന്ദ്രമോദി തന്‍റെ ജീവിതത്തിലെ ഓരോ നിമിഷവും നീക്കി വച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തിന് കീഴില്‍ രാഷ്ട്രത്തെ സേവിക്കാന്‍ സാധിച്ചതില്‍ ഞാന്‍ ഭാഗ്യവാനാണ്. അദ്ദേഹത്തിന്റെ ആരോഗ്യത്തിനും ദീര്‍ഘായുസ്സിനും വേണ്ടി രാജ്യത്തെ പൗരന്മാരോടൊപ്പം ഞാനും ആഗ്രഹിക്കുകയാണെന്നാണ് അമിത് ഷാ ട്വീറ്റ് ചെയ്തിതിരിക്കുന്നത്.
ഇതിനുപുറമെ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രനും, ജില്ലാ പ്രസിഡന്‍റ് വി.വി രാജേഷും, കുമ്മനം രാജശേഖരനുള്‍പ്പെടെയുളളവരും പ്രധാനമന്ത്രിയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു.
വാഷിംഗ്ടൺ : രണ്ടാഴ്ച നീണ്ടുനിന്ന നാടകീയമായ നീക്കത്തിനൊടുവിൽ റഷ്യൻ എണ്ണക്കപ്പലായ 'മരിനേര' പിടിച്ചെടുത്ത് അമേരിക്കൻ സേന . ഉപരോധങ്ങൾ ലംഘിച്ച്…
ദില്ലി : 2026-27 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാൻ പാർലമെന്ററി കാര്യങ്ങൾക്കായുള്ള കാബിനറ്റ് കമ്മിറ്റി (CCPA)…
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ യൂണിറ്റ് പിരിച്ചുവിട്ടു. എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം. നിരന്തരമുള്ള സംഘർഷങ്ങളിലും സംഘടനാവിരുദ്ധ പ്രവർത്തനങ്ങളിലും…
ഇസ്ലാമാബാദ് : പാകിസ്ഥാനിൽഹമാസ്, ലഷ്കർ-ഇ-തൊയ്ബ കമാൻഡർമാർ തമ്മിൽ കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ട്. പലസ്തീൻ ഭീകര ഗ്രൂപ്പും ഇസ്ലാമിക് ഭീകര സംഘടനയായ…
ദില്ലി : തുർക്ക്മാൻ ഗേറ്റിന് സമീപമുള്ള ഫൈസ്-ഇ-ഇലാഹി പള്ളിക്ക് ചുറ്റുമുള്ള അനധികൃത നിർമ്മാണങ്ങൾ പൊളിച്ചുനീക്കാനുള്ള മുനിസിപ്പൽ കോർപ്പറേഷന്റെ നീക്കത്തിനിടെ വൻ…
ദില്ലി : പുതുവർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ടെലിഫോണിൽ സംഭാഷണം നടത്തി. ഇരുരാജ്യങ്ങളിലെയും…