India

വിദ്യാർത്ഥികൾ പുതിയ ഭാഷകൾ പഠിക്കാൻ തയ്യാറാകണം; ടൈം മാനേജ്‌മന്റ് അമ്മമാരിൽ നിന്ന് പഠിക്കണം; ആഴ്ച്ചയിൽ ഒരു ദിവസം ഡിജിറ്റൽ ഉപവാസം നടത്തണം; പരീക്ഷാ പേ ചർച്ചയിൽ പ്രധാനമന്ത്രിയെ കേൾക്കാൻ രജിസ്റ്റർ ചെയ്തത് 155 രാജ്യങ്ങളിൽ നിന്ന് 40 ലക്ഷം വിദ്യാർത്ഥികൾ

ദില്ലി: വിദ്യാർത്ഥികൾ പുതിയ ഭാഷകൾ പഠിക്കാൻ ശ്രമിക്കണമെന്നും ഭാരതത്തിന്റെ വൈവിധ്യത്തെ അടുത്തറിയണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ വൈവിധ്യങ്ങളുടെ നാടാണ്. നൂറുകണക്കിന് ഭാഷകൾ ഇവിടെയുണ്ട്. അത് വിദ്യാർത്ഥികൾ മുതലെടുക്കണമെന്നും പരീക്ഷാ പേ ചർച്ചയിൽ പങ്കെടുത്ത് അദ്ദേഹം പറഞ്ഞു. ലോകത്തിലെ ഏറ്റവും പുരാതനമായ ഭാഷ ഭാരതീയ ഭാഷയായ തമിഴ് ആണെന്നത് ഭാരതത്തിന്റെ സാംസ്ക്കാരിക സമ്പന്നതയാണെന്നും അദ്ദേഹം പറഞ്ഞു. ജീവിതത്തിൽ ടൈം മാനേജ്‌മന്റ് ഏറ്റവും പ്രധാനപ്പെട്ട ഘടകമാണെന്നും ചിട്ടയായ ജീവിതത്തിന് അത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. സമൂഹ മാദ്ധ്യമങ്ങളിൽ നിന്ന് വിദ്യാർത്ഥികൾ ആഴ്ച്ചയിലൊരിക്കൽ അവധിയെടുക്കണമെന്നും ഇന്നത്തെ കുട്ടികൾ സ്മാർട്ട് ഫോണുകളെക്കാൾ സ്മാർട്ടാണെന്നും അദ്ദേഹം പറഞ്ഞു. പരീക്ഷാ ദിവസങ്ങളിലെ ഏകാഗ്രത സമൂഹ മാദ്ധ്യമങ്ങൾ കവരരുതെന്നും അദ്ദേഹം കുട്ടികളെ ഉപദേശിച്ചു.

പരീക്ഷാക്കാലത്ത് രാജ്യത്തെ വിദ്യാർത്ഥികളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കാനാണ് പരീക്ഷാ പേ ചർച്ച സംഘടിപ്പിക്കുന്നത്. ലക്ഷക്കണക്കിന് വിദ്യാർത്ഥികളെയാണ് അദ്ദേഹം അഭിസംബോധന ചെയ്യുന്നത്. പരീക്ഷാ പേ ചർച്ചയുടെ ആറാം അദ്ധ്യായമാണ് ഈ വർഷത്തേത്.155 രാജ്യങ്ങളിൽ നിന്ന് 40 ലക്ഷം വിദ്യാർത്ഥികളാണ് പ്രധാനമന്ത്രിയെ കേൾക്കാൻ രജിസ്റ്റർ ചെയ്തത്. 2400 ലധികം വിദ്യാർത്ഥികളാണ് പരിപാടിയിൽ നേരിട്ട് പങ്കെടുത്തത്.

anaswara baburaj

Recent Posts

കോവാക്സീൻ പൂർണമായും സുരക്ഷിതം ! വാക്സീൻ നിർമ്മിച്ചിരിക്കുന്നത് സുരക്ഷയ്ക്കു പ്രഥമ പരിഗണന നൽകിയാണെന്ന് നിർമ്മാതാക്കളായ ഭാരത് ബയോടെക്

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ കോവിഡ് പ്രതിരോധ വാക്സീനായ കോവാക്സീൻ പൂർണമായും സുരക്ഷിതമാണെന്ന് നിർമാതാക്കളായ ഭാരത് ബയോടെക്. ബ്രിട്ടിഷ് ഫാർമ…

3 hours ago

ഇത്തവണയും സ്ഥാനാർത്ഥിയാകാനില്ല ! പ്രിയങ്കാ ഗാന്ധി മത്സരിക്കില്ല ; റായ്ബറേലി, അമേഠി മണ്ഡലങ്ങളിലെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധിയുമായുള്ള ചർച്ചകൾ അവസാനഘട്ടത്തിൽ

ദില്ലി: ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രിയങ്കാ ഗാന്ധി മത്സരിക്കില്ല. അമേഠിയിലോ സോണിയാ ഗാന്ധി നിലവിലെ എംപിയായിരുന്ന റായ്ബറേലിയോ പ്രിയങ്ക ഗാന്ധി…

3 hours ago

പ്രജ്വൽ അനുമതി തേടിയിട്ടില്ല! യാത്ര ചട്ടം ലംഘിച്ചെന്ന് വിദേശകാര്യ മന്ത്രാലയം; ഉപയോഗിച്ചത് ഡിപ്ലോമാറ്റിക് പാസ്‌പോര്‍ട്ട്

ദില്ലി : ലൈംഗിക പീഡന പരാതിയിൽ കുടുങ്ങിയ ഹാസൻ എം.പി പ്രജ്വല്‍ രേവണ്ണ വിദേശത്ത് കടന്നതിൽ വിശദീകരണവുമായി വിദേശകാര്യമന്ത്രാലയം. ഡിപ്ലോമാറ്റിക്…

4 hours ago