India

പ്രധാനമന്ത്രിയെങ്കിലും ഞാന്‍ എപ്പോഴും ഒരു പാര്‍ട്ടി പ്രവര്‍ത്തകന്‍: മോദി

വാരാണസി: പ്രധാനമന്ത്രിയാണെങ്കിലും താനെപ്പോഴും ഒരു പാര്‍ട്ടി പ്രവര്‍ത്തകന്‍ ആയിരിക്കുമെന്ന് നരേന്ദ്ര മോദി. തന്‍റെ മണ്ഡലമായ
വാരാണസിയില്‍ വോട്ടര്‍മാരെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി. ഈ വലിയ വിജയത്തിന് പാര്‍ട്ടി പ്രവര്‍ത്തകരോട് നന്ദി പറയുന്നു. താന്‍ എപ്പോഴും ഒരു പാര്‍ട്ടി പ്രവര്‍ത്തകനായിരിക്കും. പ്രധാനമന്ത്രിയെ ന്നത് രണ്ടാമതാണ്- മോദി പറഞ്ഞു.

അതോടൊപ്പം ബിജെപി ഹിന്ദി ഹൃദയഭൂമിയുടെ പാര്‍ട്ടിയാണ് എന്ന വാദവും തള്ളിയ മോദി വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പോലും ബിജെപി ഭരിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി. കേരളത്തിലും ബംഗാളിലും ബിജെപി പ്രവര്‍ത്തകര്‍ നേരിടുന്ന ബുദ്ധിമുട്ടുകളും മോഡി വിശദീകരിച്ചു. ഇവിടങ്ങളിൽ പ്രവർത്തകർക്ക് അയിത്തവും അക്രമവും നേരിടേണ്ടി വരുന്ന സ്ഥിതിയുണ്ട്. ബിജെപിക്കാര്‍ വ്യാപകമായി ആക്രമിക്കപ്പെടുകയും ജീവന്‍ നഷ്ടമാകുന്ന സ്ഥിതി വരെ ഉണ്ടാകുന്നു, ഇത് തികഞ്ഞ ജനാധിപത്യ വിരുദ്ധതയാണ്. ഇന്ത്യയിലെ ഏറ്റവും ജനാധിപത്യ രീതിയിലുള്ള പാര്‍ട്ടി ബിജെപിയാണെന്നും മോഡി വ്യക്തമാക്കി.

ശാസ്ത്രത്തിനൊപ്പം രാജ്യത്തിന്‍റെ ചരിത്രത്തിനും സംസ്‌ക്കാരത്തിനും ഈ സര്‍ക്കാര്‍ ഒരു പോലെ പ്രധാന്യം നല്‍കും. എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളും ജനങ്ങളുടെതാണ്, എല്ലാവര്‍ക്കും അവയിൽ തുല്യ അവകാശവും അതു സൂക്ഷിക്കാനുള്ള ഉത്തരവാദിത്വവുമുണ്ട് എന്നും മോദി കൂട്ടിച്ചേർത്തു.

തിരഞ്ഞെടുപ്പിലെ വമ്പൻ വിജയത്തിനുശേഷം തൻ്റെ മണ്ഡലമായ
വാരാണസിയിലെ ജനങ്ങളോട് നന്ദി പറയാന്‍ എത്തിയതായിരുന്നു മോദി. അഞ്ച് ലക്ഷത്തോളം വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് വാരണാസിയിൽ മോദി ജയിച്ചത്. കാശി വിശ്വനാഥ ക്ഷേത്രദർശനത്തോടെയാണ് മോഡി
വാരാണസിയിലെ വിജയാഘോഷം ആരംഭിച്ചത് . അതിന് ശേഷം
വാരാണസിയിലൂടെ മോദിയുടെ കൂറ്റൻ റോഡ് ഷോയും നടന്നു.

B4 Admin

Recent Posts

കൈപൊള്ളി കുടുംബ ബജറ്റ്. വെളുത്തുള്ളിക്ക് 220, പയറും ബീന്‍സും 100 കടന്നു. പച്ചക്കറി വില വീണ്ടും റെക്കോര്‍ഡിലേക്ക്

അയല്‍ സംസ്ഥാനങ്ങളിലുണ്ടായ ശക്തമായ മഴയും വെള്ളപ്പൊക്കവും തമിഴ്നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ കാര്‍ഷിക മേഖലയെയും ചരക്കുനീക്കത്തെയും കഠിനമായി ബാധിച്ചതോടെ കേരളത്തില്‍…

14 minutes ago

ബിജെപി മീഡിയ സെല്‍ കണ്‍വീനര്‍ മോഹന്‍ കുമാറിന്റെ പിതാവ് പി. ശേഖരന്‍ നായര്‍ നിര്യാതനായി. സംസ്‌കാരം തൈക്കാട് ശാന്തികവാടത്തില്‍ നടന്നു

തിരുവനന്തപുരം : ബിജെപി തിരുവനന്തപുരം സിറ്റി ജില്ലാ മീഡിയ സെല്‍ കണ്‍വീനര്‍ മോഹന്‍ കുമാറിന്റെ പിതാവ് കാലടി കൈലാസില്‍ (കൊടിയില്‍…

1 hour ago

ചോദിക്കാതെ പറഞ്ഞ വിശദീകരണം ചതിച്ചു. വാഹന വിവാദത്തില്‍ മന്ത്രി കെ.എം. ഷാജി വീണ്ടും പ്രതിരോധത്തില്‍. വാഹനം കൊടുത്തതേയില്ലെന്ന് ഗസ്റ്റ് ഹൗസ് മാനേജര്‍

മന്ത്രി കെ.എം. ഷാജി കാസര്‍കോട്ട് ഔദ്യോഗിക പരിപാടികള്‍ക്കായി ലീഗ് നേതാവിന്റെ സ്വകാര്യ വാഹനം ഉപയോഗിച്ച സംഭവത്തില്‍, 'ഗസ്റ്റ് ഹൗസ് അനുവദിച്ച…

2 hours ago

100 കി.മീ വേഗത്തില്‍ പായുന്ന കാറിന് മുകളില്‍ കിടന്ന് പൊലീസുകാരന്‍. കോയമ്പത്തൂരില്‍ വന്‍ ചേസിനൊടുവില്‍ ലഹരിവേട്ട

ചെന്നൈ : കൊച്ചി-സേലം ദേശീയപാതയില്‍ തമിഴ്നാട് പൊലീസിനെപ്പോലും ഞെട്ടിച്ച അതീവ അപകടകരവും ധീരവുമായ പൊലീസ് ഇടപെടല്‍. വാഹന പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥരെ…

2 hours ago

പാകിസ്ഥാന് മുന്നറിയിപ്പുമായി ഭാരതം. ഏത് വെല്ലുവിളിയും നേരിടാന്‍ സൈന്യം സജ്ജമെന്ന് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ രാജ സുബ്രഹ്മണി

ഭീഷണികളെ അതിവേഗം പ്രതിരോധിക്കാനും ആവശ്യമായ ഘട്ടങ്ങളില്‍ ശക്തമായ തിരിച്ചടി നല്‍കാനും ഇന്ത്യന്‍ സായുധസേന പൂര്‍ണ്ണസജ്ജമാണെന്ന് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്…

16 hours ago

വയോധികയുടെ കാലില്‍ തൊട്ടുതൊഴുത് ആലിംഗനവും ചെയ്ത് 13 ലക്ഷത്തിന്റെ സ്വര്‍ണവും കവര്‍ന്ന് യുവതി

ഒട്ടാവ : കാനഡയിലെ ബ്രാംപ്ടണില്‍ 78-കാരിയായ ഇന്ത്യന്‍ വംശജയുടെ കോടികള്‍ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാറിലെത്തിയ യുവതി കവര്‍ന്നു. ജൂലൈ 28-ന്…

16 hours ago