വാരാണസി: ഇന്ത്യയെ അഞ്ച് ലക്ഷം കോടി മൂല്യമുള്ള സാമ്പത്തിക ശക്തിയാക്കുമെന്ന ബജറ്റ് പ്രഖ്യാപനത്തെ കുറിച്ച് വിശദീകരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. വാരണാസിയില്‍ നടന്ന ബിജെപി അംഗത്വ വിതരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
‘എന്താണ് അഞ്ച് ലക്ഷം കോടി സമ്പദ് വ്യവസ്ഥ. ചുറ്റുപാടും നിരവധി സംസാരങ്ങള്‍ അതുമായി ബന്ധപ്പെട്ട് ഉണ്ടാകുന്നുണ്ട്. ഒരു സാധാരണക്കാരനായ ഇന്ത്യക്കാരനെ സംബന്ധിച്ചെടുത്തോളം ആ ലക്ഷ്യം എന്താണ്. നിങ്ങള്‍ ഇതറിയേണ്ടതും പ്രചരിപ്പിക്കേണ്ടതും ഏറെ പ്രധാനപ്പെട്ടതാണ്. എന്തുകൊണ്ട് ഇന്ത്യയ്ക്ക് വലിയ സ്വപ്നങ്ങള്‍ കണ്ടുകൂടാ ?’- മോദി ചോദിച്ചു.
അഞ്ച് ലക്ഷം കോടി സമ്പദ് വ്യവസ്ഥയാകുക എന്നത് ഇന്ത്യയെ സംബന്ധിച്ചെടുത്തോളം നിലവിലുള്ളതിന്റെ ഇരട്ടിയാണ്. ഇന്ത്യക്ക് ഈ നേട്ടം കൈവരിക്കാന്‍ സാധിക്കില്ലെന്നും അത് ഇന്ത്യയുടെ ശേഷിയുടെ അപ്പുറത്താണെന്നുമാണ് ചിലര്‍ പറയുന്നത്. പക്ഷെ കഷ്ടപ്പാടുകള്‍ നമ്മള് ഇന്ത്യക്കാരെ പിന്തിരിപ്പിക്കില്ലെന്ന കാര്യം അവര്‍ മറന്നുപോയെന്നും മോദി കൂട്ടിച്ചേര്‍ത്തു.
രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് അവതരിപ്പിച്ച കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനാണ് ഇന്ത്യയെ അഞ്ച് വര്‍ഷം കൊണ്ട് അഞ്ച് ലക്ഷം കോടി സമ്പദ് വ്യവസ്ഥയാക്കുമെന്ന പ്രഖ്യാപനം ബജറ്റില്‍ നടത്തിയത്.
രാജ്യത്തിന്റെ ഉന്നത നേതൃത്വങ്ങൾ തമ്മിലുള്ള സൗഹൃദപരമായ കൂടിക്കാഴ്ചയും പരസ്പര സ്നേഹപ്രകടനങ്ങളും ദേശീയ രാഷ്ട്രീയത്തിൽ ഏറെ ശ്രദ്ധേയമാകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും…
സനാതന ആത്മീയ സംസ്കൃതിയുടെയും തന്ത്രിക പൈതൃകത്തിന്റെയും സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന അഖിലകേരള തന്ത്രിമണ്ഡലം തിരുവനന്തപുരം ജില്ലാ ഘടകത്തിന്റെ 12-ാമത് വാർഷിക സമ്മേളനവും…
പ്രമുഖ ചലച്ചിത്ര താരം വിവേക് ഒബ്റോയ് തന്റെ കരിയറിലെ ഏറ്റവും വലിയൊരു മാതൃകാപരമായ തീരുമാനത്തിലൂടെ സാമൂഹിക പ്രതിബദ്ധതയുടെ പ്രതീകമായി മാറുന്നു.…
ജാർഖണ്ഡിലെ റാഞ്ചിയിൽ ആദിവാസി അവകാശ പ്രവർത്തക നിഷാ കുമാരി ഭഗത്തിന്റെ മരണവുമായി ബന്ധപ്പെട്ട് വലിയ രാഷ്ട്രീയ വിവാദം ഉയരുന്നു. മരണത്തിന്…
കായംകുളം: അഞ്ചര വർഷത്തോളം നിശ്ചലമായി കിടന്ന കായംകുളം എൻ.ടി.പി.സി താപവൈദ്യുത നിലയത്തിൽ വീണ്ടും വൈദ്യുതി ഉത്പാദനം ആരംഭിച്ചത് കേരളത്തിന്റെ ഊർജ്ജമേഖലയിൽ…
പശ്ചിമ ബംഗാളിൽ വ്യവസായ അന്തരീക്ഷം പുനഃസ്ഥാപിക്കാനും നിക്ഷേപകരുടെ ആത്മവിശ്വാസം വീണ്ടെടുക്കാനുമായി പുതിയ 'ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ പോളിസി 2026' പ്രഖ്യാപിച്ച് പശ്ചിമ…