Modi government's transparent governance! No compromise on terrorism and corruption; lifted 26 crore people out of poverty; Tejaswi Surya that the NDA government will come to power again
ബെംഗളൂരു: മോദി സർക്കാരിന്റേത് സുതാര്യമായ ഭരണമെന്ന് യുവമോർച്ച ദേശീയ അദ്ധ്യക്ഷനും ബെംഗളൂരു സൗത്ത് എംപിയുമായ തേജസ്വി സൂര്യ. ഭീകരവാദത്തോടും അഴിമതിയോടും വിട്ടുവീഴ്ചയില്ല. രാജ്യത്തിന്റെ സുരക്ഷക്ക് വേണ്ടി സർക്കാർ അനുദിനം പരിശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ബെംഗളൂരുവിൽ നടന്ന തെരഞ്ഞെടുപ്പ് യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ 26 കോടി ജനങ്ങളെ മോദി സർക്കാർ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റി. പാവപ്പെട്ടവർക്ക് 12 കോടി ശൗചാലയങ്ങൾ നിർമ്മിച്ചു. 10 കോടി സൗജന്യ പാചകവാതക കണക്ഷനുകൾ നൽകി. 50 ശതമാനം വീടുകളും കേന്ദ്രസർക്കാരിന്റെ ക്ഷേമപദ്ധതികളിലൂടെ നേട്ടങ്ങൾ കൈവരിച്ചു. ബെംഗളൂരുവിൽ മാത്രം 14,000 വീടുകളാണ് പാവപ്പെട്ടവർക്കായി നിർമ്മിച്ചു നൽകിയത്. പ്രവർത്തനരഹിതമായ ആശുപത്രികൾ നവീകരിക്കുകയും ആധുനിക സൗകര്യങ്ങൾ കൊണ്ടുവരികയും ചെയ്തു.
“എൻഡിഎ സർക്കാർ അധികാരത്തിലെത്തുന്നതിന് മുമ്പ് നൽകിയിരുന്ന എല്ലാ വാഗ്ദാനങ്ങളും നിറവേറ്റി. ജമ്മു കശ്മീരിൽ ആർട്ടിക്കിൾ 370 റദ്ദാക്കി. പൗരത്വ ഭേദഗതി നിയമം യാഥാർത്ഥ്യമാക്കി. കോടിക്കണക്കിന് വിശ്വാസികൾ കാത്തിരുന്ന ഭവ്യമന്ദിരം അയോദ്ധ്യയിൽ ഉയർന്നു. പ്രധാനമന്ത്രിക്ക് ശക്തമായ ജനപിന്തുണയുണ്ട്” എന്ന് തേജസ്വി സൂര്യ പറഞ്ഞു.
കർണാടകയിൽ 28 ലോക്‌സഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായാണ് നടക്കുന്നത്. ഏപ്രിൽ 26, മെയ് ഏഴ് തീയതികളിലാണ് നടക്കുക.
ദക്ഷിണ ഭാരതത്തിലെ അതിപ്രശസ്തമായ മഹാ തീർത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ അന്താരാഷ്ട്ര പ്രശസ്തമായ പൊങ്കാല മഹോത്സവത്തിന് ഒരുക്കങ്ങൾ…
തിരുവനന്തപുരം മേലാറന്നൂർ സ്വദേശിയായ പതിനേഴുകാരൻ രുദ്രേഷിന് വാഹനാപകടത്തെ തുടർന്ന് ജീവൻ വെടിയേണ്ടി വന്നുവെങ്കിലും, തന്റെ ശരീരത്തിലെ വിവിധ അവയവങ്ങളിലൂടെ അഞ്ചുപേർക്ക്…
ഭാരതീയ രാഷ്ട്രീയ ചരിത്രത്തിലെ സുവർണ്ണ അധ്യായമായ ഭാരതീയ ജനസംഘം അതിന്റെ പ്രയാണത്തിന്റെ 75-ാം വാർഷികം (പ്ലാറ്റിനം ജൂബിലി) പിന്നിടുമ്പോൾ, രാജ്യസ്‌നേഹവും…
രാഷ്ട്രീയ സ്വയംസേവക സംഘം സർസംഘചാലക് ഡോ. മോഹൻജി ഭാഗവതിന്റെ 2026ലെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ ഭാവി വികസനത്തിനുള്ള ദർശനരേഖയാണെന്ന് ധനമഞ്ജുരി…
രാജ്യത്ത് വലിയ വിവാദമായ മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പ് കേസിൽ നിർണായക നീക്കവുമായി കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ. കേസിലെ…
2026 ഒക്ടോബർ 31-ന് സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 151-ാം ജന്മവാർഷികം രാഷ്ട്രീയ ഏകതാ ദിവസ് ആയി ഭാരതം ആചരിക്കുന്നു. സ്വതന്ത്ര…