Spirituality

ഏപ്രിൽ ആദ്യം വരെ രാംലല്ലയെ ദർശിച്ചത് ഒന്നരക്കോടി ഭക്തർ; ദിവസവും അയോദ്ധ്യാപുരിയിൽ എത്തുന്നത് 1 ലക്ഷം വിദേശികൾ! രാമനവമിയിൽ 40 ലക്ഷത്തിലധികം ഭക്തരെത്തുമെന്ന് റിപ്പോർട്ട്

അയോദ്ധ്യ: ഏപ്രിൽ ആദ്യം വരെ രാംലല്ലയെ ദർശിച്ചത് ഒന്നരക്കോടി ഭക്തരെന്ന് റിപ്പോർട്ട്. ദിവസവും 1 മുതൽ 1.5 ലക്ഷം വരെ ഭക്തരാണ് അയോദ്ധ്യാപുരിയിൽ എത്തുന്നത്. ഇതിൽ ഒരു ലക്ഷത്തോളം വിദേശികളാണ്. 40 ലക്ഷത്തിലധികം ഭക്തർ രാമനവമിയിൽ മാത്രം എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇതിനായി യുപി സർക്കാരും അയോദ്ധ്യ തദ്ദേശീയ ഭരണകൂടവും ഒരുക്കങ്ങൾ ദ്രുതഗതിയിൽ നടത്തുന്നുണ്ട് . ഇത്തവണ ഏപ്രിൽ പകുതിയോടെ സാധാരണ താപനിലയേക്കാൾ ഉയർന്ന താപനിലയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഇത് കണക്കിലെടുത്ത് സന്ദർശകർക്കും വിനോദസഞ്ചാരികൾക്കും സൗകര്യമൊരുക്കുന്നതിനുള്ള ക്രമീകരണങ്ങൾ നടത്തിവരികയാണ്. അതേസമയം, തിരക്ക് നിയന്ത്രിക്കാനും സുഗമമായി ദർശനം നൽകാനുമുള്ള ക്രൗഡ് മാനേജ്‌മെൻ്റ് പ്ലാനും തയ്യാറാക്കിയിട്ടുണ്ട്.

അയോദ്ധ്യ കമ്മീഷണർ ഗൗരവ് ദയാൽ തുടർച്ചയായി യോഗങ്ങൾ നടത്തുകയും രാമനവമി ഒരുക്കത്തിനുള്ള ക്രമീകരണങ്ങൾ നിരീക്ഷിക്കുകയും ചെയ്യുന്നു. ദർശനത്തിന് വരുന്നവരെ വിവിധ ദിവസങ്ങളിൽ ദർശനം നടത്താൻ പ്രോത്സാഹിപ്പിക്കണമെന്നും അയോദ്ധ്യ തദ്ദേശീയ ഭരണകൂടം സമീപ ജില്ലകളുടെ തദ്ദേശീയ അധികൃതരുമായി സംസാരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു . രാമനവമി ദിനത്തിൽ 16,17,18 എന്നീ മൂന്ന് ദിവസങ്ങളിലായി 24 മണിക്കൂറും രാമക്ഷേത്രം തുറക്കാനാണ് തീരുമാനം.

അയോദ്ധ്യയിലെ ഹോട്ടലുകളും ഹോം സ്റ്റേകളും ഇതിനോടകം നിറഞ്ഞിരിക്കുകയാണ്. മാതൃകാ പെരുമാറ്റച്ചട്ടം കണക്കിലെടുത്താണ് എല്ലാ ക്രമീകരണങ്ങളും ചെയ്യുന്നതെന്ന് യുപി ടൂറിസം വകുപ്പ് ഡയറക്ടർ ജനറൽ മുകേഷ് കുമാർ മെഷ്റാം പറഞ്ഞു.

anaswara baburaj

Recent Posts

പേപ്പറിൽ നോക്കാതെ സംസ്ഥാനത്തെ എല്ലാ ജില്ലകളുടെയും പേര് പറയാമോ ? ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക്കിനെ വെല്ലുവിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

പേപ്പറിൽ നോക്കാതെ ഒഡീഷയിലെ എല്ലാ ജില്ലകളുടെയും അവയുടെ തലസ്ഥാനങ്ങളുടെയും പേരു പറയാൻ മുഖ്യമന്ത്രി നവീൻ പട്‌നായിക്കിനെ വെല്ലുവിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.…

15 mins ago

എല്ലാ ആരോപണങ്ങളും പൊളിച്ച് കയ്യിൽ കൊടുത്ത് തെരെഞ്ഞെടുപ്പ് കമ്മീഷൻ |ELECTION|

ആദ്യം വോട്ടിംഗ് മെഷീൻ ഇപ്പോൾ ശതമാനക്കണക്ക് കോൺഗ്രസിന്റെ ലക്ഷ്യം തെരഞ്ഞെടുപ്പ് അട്ടിമറി? |CONGRESS| #congress #elections2024 #electioncommission

40 mins ago

ജമ്മു കശ്മീരിൽ അതിർത്തി കടന്ന് പാക് ഡ്രോൺ! ബിഎസ്എഫ് വെടി വച്ചിട്ടു

ശ്രീനഗർ: ജമ്മു കശ്മീരിൽ അതിർത്തി കടന്നെത്തിയ പാക് ഡ്രോണിനെ ബിഎസ്എഫ് വെടിവച്ച് വീഴ്ത്തി. സാമ്പ ജില്ലയിലെ അന്താരാഷ്ട്ര അതിർത്തിയ്ക്ക് സമീപമായിരുന്നു…

1 hour ago

പാക് പട്ടാളത്തെയും പോലീസിനെയും കല്ലെറിഞ്ഞ് ഇന്ത്യൻ പതാക ഉയർത്തി ജനങ്ങൾ

ആ ചുമതല ഡോവലിന് ? പ്രതിരോധ മന്ത്രി പറഞ്ഞത് വെറുതെയായില്ല ! പാകിസ്ഥാന്റെ അടിവേരിളക്കുന്ന പ്രക്ഷോഭം തുടങ്ങി

2 hours ago

കരമനയിലെ അഖിലിന്റെ കൊലപാതകം ! ഒരാൾ കൂടി പിടിയിൽ; വലയിലായത് അക്രമി സംഘമെത്തിയ കാറിന്റെ ഡ്രൈവർ

തിരുവനന്തപുരം : കരമനയില്‍ യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാൾ കൂടി പിടിയിലായി. പ്രതികളെത്തിയ ഇന്നോവ കാറിന്റെ ഡ്രൈവർ അനീഷാണ് പിടിയിലായിരിക്കുന്നത്.…

2 hours ago

“തെരഞ്ഞെടുപ്പ് പരാജയം ഉറപ്പായതോടെ സമനില തെറ്റിയ സിപിഎം വര്‍ഗീയ വിഭജനത്തിന് ശ്രമിക്കുന്നു!” – ഗുരുതരാരോപണവുമായി പ്രതിപക്ഷനേതാവ് വി ഡി സതീശൻ

തെരഞ്ഞെടുപ്പ് പരാജയം ഉറപ്പായതോടെ സമനില തെറ്റിയ സിപിഎം, വര്‍ഗീയ വിഭജനത്തിന് ശ്രമിക്കുന്നുവെന്ന ഗുരുതരാരോപണവുമായി പ്രതിപക്ഷനേതാവ് വി ഡി സതീശൻ. സിപിഎം…

2 hours ago